നിങ്ങൾ നിങ്ങൾക്കു വേണ്ടി ചെയ്യുന്ന ഒരു നല്ല കാര്യം ; അതാണ് ഉയരെ എന്ന ചിത്രം സമ്മാനിക്കുക – ഇത് ജോസഫ് അന്നംക്കുട്ടി ജോസിന്റെ വാക്കുകൾ

നവാഗതനായ മനു അശോകൻ ഒരുക്കിയ ഉയരെ ഗംഭീര പ്രേക്ഷക- നിരൂപക പ്രതികരണം നേടി ഗംഭീര വിജയവുമായി കുതിക്കുകയാണ്. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത് .ചിത്രത്തിൽ എല്ലാവരുടെയും മികച്ച പ്രകടനമാണ് .

ആസിഡ് ആക്രമണത്തിന് വിധേയയായ പല്ലവി എന്ന കഥാപാത്രമായി പാർവതി നടത്തിയ വിസ്മയിപ്പിക്കുന്ന പ്രകടനമാണ് ഈ ചിത്രത്തിന്റെ നട്ടെല്ല്. അതിനോടൊപ്പം തന്നെ പ്രേക്ഷകരുടെ കയ്യടി നേടിയെടുത്ത കഥാപാത്രമാണ് ഈ ചിത്രത്തിൽ ആസിഫ് അലിയും അവതരിപ്പിച്ചത്. ഗോവിന്ദ് എന്നുള്ള പേരുള്ള നെഗറ്റീവ് കഥാപാത്രമായി ഗംഭീര പ്രകടനമാണ് ആസിഫ് ഈ ചിത്രത്തിൽ നൽകിയത്.

പ്രേക്ഷകർ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു ചിത്രം എന്ന നിലയിലേക്ക് ഉയർന്നിരിക്കുകയാണ് ‘ഉയരെ ‘ എന്ന ചിത്രം .സ്ത്രീകളും പെൺകുട്ടികളും പുരുഷന്മാരും ആൺകുട്ടികളും അറിഞ്ഞിരിക്കേണ്ടതും മനസ്സിലാക്കേണ്ടതുമായ ഒട്ടനവധി ഘടകങ്ങളാണ് ഉയരെ എന്ന ചിത്രത്തിൽ ഉള്ളത് .

” ഈ ഒരു മെയ് മാസത്തിൽ നിങ്ങൾക്കു നിങ്ങൾക്കു വേണ്ടി തന്നെ ചെയ്യാവുന്ന ഒരു നല്ല കാര്യമാണ് ‘ഉയരെ ‘ എന്ന ചിത്രം തീയറ്ററിൽ പോയി കാണുക എന്നത് “ഇതാണ് ഉയരെ ചിത്രം കണ്ടിറങ്ങിയ ജോസഫ് അന്നംക്കുട്ടി ജോസിന്റെ വാക്കുകൾ

ബോബി- സഞ്ജയ് ടീം തിരക്കഥ രചിച്ച ഈ ചിത്രത്തിൽ സിദ്ദിഖ്, പ്രേം പ്രകാശ്, അനാർക്കലി മരക്കാർ, പ്രതാപ് പോത്തൻ എന്നിവരും അഭിനയിച്ചിട്ടുണ്ട്. ഷെനുഗ, ഷെഗ്‌ന, ഷെര്‍ഗ എന്നിവർ ചേർന്ന് എസ് ക്യൂബ് ഫിലിമ്സിന്റെ ബാനറിൽ ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ഉയരെക്കു പ്രശംസകളുമായി പ്രേക്ഷകരോടൊപ്പം മലയാള സിനിമാ രംഗത്തെയും സാംസ്ക്കാരിക രംഗത്തെയും ഒരുപാട് പേർ മുന്നോട്ടു വരുന്നുണ്ട്.

facebook post regarding uyare movie by joseph annamkutti jose

Abhishek G S :