കൊട്ടാരക്കര ആശുപത്രിയിൽ ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയ ദാരുണ സംഭവത്തിന്റെ നടുക്കത്തിലാണ് ഇന്നും കേരളം.
സഹപ്രവര്‍ത്തകയുടെ ക്രൂര കൊലപാതകത്തിന്റെ ഞെട്ടലിലാണ് സഹപ്രവർത്തകരും. സഹപ്രവർത്തകയെ അതിക്രൂരമായി കൊല്ലുന്നതിന് സാക്ഷിയാകേണ്ടിവരുമെന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ ഡോ. മുഹമ്മദ് ഷിബിൻ സ്വപ്നത്തിൽപ്പോലും കരുതിയിരുന്നില്ല.
നാട്ടിൽ പ്രശ്നങ്ങളുണ്ടാക്കിയതിന് പോലീസ് കൂട്ടിക്കൊണ്ടുവന്ന അക്രമി സന്ദീപിനെ ആദ്യം പരിശോധിച്ചത് ഡോ. മുഹമ്മദ് ഷിബിനായിരുന്നു. ഡോ. വന്ദനയുടെ മരണവുമായി ബന്ധപ്പെടുത്തി നാം മറക്കരുതാത്ത ഒരു പേരുണ്ട്. അതാണ് ഡോ. മുഹമ്മദ് ഷിബിന്റേത്. ഷിബിൻ ഒറ്റയ്ക്കാണ് കൊലയാളിയെ തള്ളി മാറ്റിയതും ഡോക്ടർ വന്ദനയെ തോളിലേറ്റി പുറത്തോട്ട് കൊണ്ടുപോയതും. എന്നാൽ ഒരിടത്തും അദ്ദേഹത്തെ കുറിച്ച് ആരും പറഞ്ഞും പരാമർശിച്ചും കണ്ടില്ല. . മുഹമ്മദ് ഷിബിന്റെ നല്ല മനസ്സിനെ പ്രശംസിച്ച് നിരവധി കിർപ്പുകളാണ് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്നു. അഞ്ജു പാർവതി പ്രബീഷിന്റെ കുറിപ്പിന് പിന്നാലെ ഇപ്പോഴിതാ ഷിബിനെ കുറിച്ച് നെ കുറിച്ച് Adv M A Jabbar പങ്കിട്ട കുറിപ്പ് ശ്രദ്ധ നേടുകയാണ്
ആ കുറിപ്പിൽ പറഞ്ഞത് കേൾക്കാൻ വീഡിയോ കാണുക