ഇനി കുറച്ച് ദിവസം കേരളത്തിലെ ബോട്ടുകളുടെ ഫിറ്റ്നസ്സ് പൊക്കിനോക്കുന്നതായിരിക്കും കുറച്ച് ഉദ്യോഗസ്ഥരുടെ പ്രധാന ജോലി..!! എല്ലാം താൽക്കാലികം മാത്രം; ഫേസ്ബുക്ക് പോസ്റ്റുമായി ഹരീഷ് കണാരൻ

കേരളത്തെ മുഴുവൻ കണ്ണീരാഴ്ത്തിയഒരു ബോട്ട് അപകടമാണ് താനൂർ സംഭവിച്ചിരിക്കുന്നത്. മരണസംഖ്യ ഉയരുകയാണ്. രക്ഷാപ്രവർത്തനം ഇപ്പോഴും പുരോ​ഗമിക്കുകയാണ്.

ഇതിനിടെ ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ മാത്രമാണ് സംസ്ഥാനത്തെ നിയമ സംവിധാനങ്ങൾ പ്രവർത്തിക്കുന്നതെന്ന ആരോപണമുയർന്നിട്ടുണ്ട്. നടൻ ഹരീഷ് കണാരൻ ഇതു സംബന്ധിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടുണ്ട്. ബോട്ടപകടം ഉണ്ടായ സ്ഥിതിക്ക് ഇനി കുറച്ച് ദിവസം കേരളത്തിലെ ബോട്ടുകൾ ഫിറ്റ്നസ് പരിശോധിക്കലാകും ഉദ്യോ​ഗസ്ഥരുടെ പ്രധാന ജോലിയെന്നാണ് ഹരീഷ് കണാരൻ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. ഇതെല്ലാം താൽക്കാലികവും പ്രഹസനവും മാത്രമാണെന്നും ഹരീഷ് കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം…

”ചിലപ്പോൾ വാഹനങ്ങളുടെ രൂപത്തിൽ.
ചിലപ്പോൾ ഹോട്ടലുകളുടെ രൂപത്തിൽ.
ഇപ്പോൾ ബോട്ടിന്റെ രൂപത്തിൽ..
ഇനി കുറച്ച് ദിവസം കേരളത്തിലെ
ബോട്ട്കളുടെ ഫിറ്റ്നസ്സ്
പൊക്കി നോക്കുന്നതായിരിക്കും
കുറച്ച് ഉദ്യോഗസ്ഥരുടെ
പ്രധാന ജോലി..!!
എല്ലാം താൽക്കാലികം മാത്രം..!!
വെറും പ്രഹസനങ്ങൾ മാത്രം..!!
താനൂരിലെ ബോട്ട് അപകടത്തിൽ
ജീവൻ നഷ്ടമായവർക്ക് ആദരാഞ്ജലികൾ..!!”

Noora T Noora T :