നോമ്പ് കാലത്ത് മലദ്വാരം വഴി സ്വർണ്ണം കടത്തിയാൽ നോ ദൈവകോപം, നോ നരകയാത്ര! ഒരു നടൻ നോമ്പുകാലത്ത് , സിനിമാ സെറ്റിൽ ഒത്തൊരുമയോടെ വിഷു ആഘോഷിച്ചാൽ, വിഷു സദ്യ കഴിച്ചാൽ ഉടനെയെത്തും മതവാദികൾ..മതം തലയ്ക്ക് പിടിച്ച വെറിയന്മാരാണ് ഈ സമൂഹത്തിൻ്റെ ശാപം; കുറിപ്പ്

വിഷുസദ്യ കഴിച്ചെന്നാരോപിച്ച് മമ്മൂട്ടിയുടെ സഹോദരിയുടെ മകനും , നടനുമായ അഷ്കർ സൗദാന് സോഷ്യൽ മീഡിയയിലൂടെ സൈബർ ആക്രമണം. ഡിഎൻ എ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ അഷ്കർ പങ്ക് വച്ചത്. ഇതിന് പിന്നാലെയാണ് നടന് നേരെ ഒരുകൂട്ടർ രംഗത്ത് എത്തിയത് ഇപ്പോഴിതാ ഈ വിഷയത്തിൽ അഞ്ജു പാർവതി പ്രബീഷ് പങ്കിട്ട കുറിപ്പ് ശ്രദ്ധ നേടുന്നു

കുറിപ്പിന്റെ പൂർണ്ണ രൂപം

പ്രബുദ്ധ മതേതറ കേരളത്തിൻ്റെ മൊഴിമുത്തുകൾ! മമ്മൂക്കയുടെ സഹോദരി പുത്രനും യുവനടനുമായ അഷ്കർ സൗദാൻ താനഭിനയിക്കുന്ന DNA എന്ന സിനിമയുടെ സെറ്റിൽ വച്ച് വിഷുസദ്യ കഴിച്ചതാണ് മതവാദികളെ ചൊടിപ്പിച്ചത്. വാർത്ത വന്ന ന്യൂസ് പോർട്ടലിനു കീഴെ വന്ന റിലീജിയസ് കറക്ട്നെസ്സുകളാണ് ചിത്രത്തിന് ചുവടെ.

നോമ്പു കാലത്ത് ഒരു പിഞ്ചുകുഞ്ഞ് ഉൾപ്പെടെ മൂന്ന് പേരെ കാലപുരിക്കയച്ചാൽ തികഞ്ഞ മൗനം!
ട്രെയിനിന് തീയിട്ടവന് നോമ്പുകാലത്ത് വീട്ടിൽ നിന്നും ഉച്ചയ്ക്കുള്ള ഭക്ഷണം പൊതിഞ്ഞുകെട്ടി കൊടുത്തുവെന്ന് വീട്ടുകാർ പറഞ്ഞാൽ അത് തൊണ്ട നനയാതെ വിഴുങ്ങണം ! ( അത്തരം സന്ദർഭങ്ങളിൽ നോമ്പിന് exception ഉണ്ടത്രേ)
നോമ്പ് കാലത്ത് മലദ്വാരം വഴി സ്വർണ്ണം കടത്തിയാൽ നോ ദൈവകോപം, നോ നരകയാത്ര!

പക്ഷേ ഒരു കലാകാരൻ, പ്രത്യേകിച്ച് രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ പണിയെടുക്കേണ്ടുന്ന സിനിമാ മേഖലയിലെ ഒരു നടൻ നോമ്പുകാലത്ത് , സിനിമാ സെറ്റിൽ ഒത്തൊരുമയോടെ വിഷു ആഘോഷിച്ചാൽ, വിഷു സദ്യ കഴിച്ചാൽ ഉടനെയെത്തും മതവാദികൾ.. ഒരു നടൻ ഒരു സെറ്റിൽ ജോയിൻ ചെയ്താൽ അദ്ദേഹം ആ ക്രൂവിൻ്റെ ഭാഗമാണ്. പല തരം പേഴ്സണൽ ചോയ്സുകളും അവിടെ മാറ്റി വയ്ക്കപ്പെടേണ്ടിയും വന്നേക്കാം. അതൊക്കെ ആ പ്രൊഫഷൻ്റെ ഭാഗമാണ്. ഒരു ദിവസം നോമ്പ് എടുത്തില്ല എന്നു വച്ച് നഷ്ടമാവുന്നതല്ല ഒരാളുടെ വിശ്വാസം. സിനിമാ സെറ്റിൽ നോമ്പെടുത്ത് പരിക്ഷീണനായി അഭിനയിIക്കാൻ കഴിഞ്ഞുവെന്ന് വരില്ല. മതം തലയ്ക്ക് പിടിച്ച വെറിയന്മാരാണ് ഈ സമൂഹത്തിൻ്റെ ശാപം.

Noora T Noora T :