അനിൽ ആൻ്റണിയെന്ന മറ വച്ച് എത്ര സമർത്ഥമായാണ് പ്രബുദ്ധ കേരളം ഒരു ഭീകരാക്രമണത്തെ ഒളിപ്പിക്കുന്നതെന്ന് നോക്കൂ..ഷാരൂഖ് സെയ്ഫിയെന്ന പേര് പോലും ചർച്ച ആവാത്ത രീതിയിൽ എത്ര സമർത്ഥമായാണ് ഒരു തീവ്രവാദത്തെ നമ്മൾ വെള്ളപ്പൂശുന്നത്; കുറിപ്പ്

എലത്തൂര്‍ ട്രെയിന്‍ തീവെപ്പിന് പിന്നില്‍ ഭീകരവാദമെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് കേന്ദ്ര ഏജന്‍സികള്‍. എന്‍ഐഎയും കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുമാണ് എലത്തൂര്‍ തീവെപ്പില്‍ തീവ്രവാദബന്ധം സ്ഥിരീകരിച്ചത്. സംഭവത്തില്‍ സംസ്ഥാന പോലീസ് അന്വേഷണത്തിന് സാമാന്തരമായി കേന്ദ്ര ഏജന്‍സികളും അന്വേഷണം തുടരുകയാണ്.

പിടിയിലായ ഷാരൂഖ് സെയ്ഫി കേരളത്തിലെത്തിയത് സ്വന്തംനിലയ്ക്കല്ലെന്നും ഇയാളെ ആസൂത്രിതമായി കേരളത്തില്‍ എത്തിച്ചതാണെന്നുമാണ് കേന്ദ്ര ഏജന്‍സികളുടെ കണ്ടെത്തല്‍. ട്രെയിനിലെ ഒരു ബോഗി പൂര്‍ണമായി കത്തിക്കാനായിരുന്നു പദ്ധതി. ആസൂത്രണംചെയ്തത് പോലെ കൃത്യം നടപ്പാക്കാന്‍ ഇയാള്‍ക്ക് കഴിഞ്ഞില്ലെന്നാണ് കണ്ടെത്തല്‍. എന്നാൽ അനിൽ ആൻ്റണിയെന്ന മറ വച്ച് എത്ര സമർത്ഥമായാണ് പ്രബുദ്ധ കേരളം ഒരു ഭീകരാക്രമണത്തെ ഒളിപ്പിച്ചിരിക്കുന്നതെന്നാണ് അഞ്ജു പാർവതി പ്രബീഷ് പറയുന്നത്. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പറിലാണ് ഇക്കാര്യം പറഞ്ഞത്.

കുറിപ്പിന്റെ പൂർണ്ണ രൂപം

അനിൽ ആൻ്റണിയെന്ന മറ വച്ച് എത്ര സമർത്ഥമായാണ് പ്രബുദ്ധ കേരളം ഒരു ഭീകരാക്രമണത്തെ ഒളിപ്പിക്കുന്നതെന്ന് നോക്കൂ!മൂന്ന് നിരപരാധികളായ മനുഷ്യരുടെ അകാല മരണത്തിന് കാരണമായ, ട്രെയിനിനുള്ളിൽ ഇനി ഒരു യാത്രയെന്നത് ഒരുപാടുപേർക്ക് ട്രോമയായി മാറ്റിയ, കേരളത്തിലൂടെയുള്ള ട്രെയിൻ യാത്ര സുരക്ഷിതമല്ലെന്ന ഭയപ്പാട് ഉണ്ടാക്കിയ ഒരു വൻ തീവ്രവാദ ശ്രമത്തെ എത്ര സിംപിളായിട്ടാണ് ഒരു രാഷ്ട്രീയ പ്രവേശനത്തിൻ്റെ മറ കൊണ്ട് മൂടി കെട്ടിയത്.

ഈ ഭീകരാക്രമണം കാരണം ഈ ഭൂമിയിൽ വന്നിട്ട് കേവലം രണ്ടു വർഷം മാത്രമായ ഒരു പിഞ്ചു കുഞ്ഞിൻ്റെ ദാരുണ മരണം ആരെയും ഞെട്ടിക്കുന്നതേയില്ല. അതിനേക്കാൾ പലരെയും ഞെട്ടിച്ചത് ആൻ്റണി പുത്രൻ്റെ രാഷ്ട്രീയ മാറ്റം ആണെന്നത് പ്രബുദ്ധ കേരളത്തിൻ്റെ മലീമസമായ സാംസ്കാരിക ബോധം!
ഷാരൂഖ് സെയ്ഫിയെന്ന പേര് പോലും ചർച്ച ആവാത്ത രീതിയിൽ എത്ര സമർത്ഥമായാണ് ഒരു തീവ്രവാദത്തെ നമ്മൾ വെള്ളപ്പൂശുന്നത്. നിരപരാധികളായ മൂന്ന് പേരുടെ അകാലവിയോഗത്തേക്കാൾ ബോതറേഷൻ തീവ്രവാദിയുടെ മഞ്ഞപ്പിത്തത്തിനാണത്രേ. ഈ മഞ്ഞപ്പിത്തം എന്ന വാദം പോലും ഒരു ഉപായമാണെങ്കിലോ? സത്യം പറയാത്ത പ്രതിയെ കൂടുതൽ ചോദ്യം ചെയ്യലിൽ അതായത് ശാരീരികമായി രണ്ടെണ്ണം കൊടുത്തുതന്നെയുള്ള ചോദ്യം ചെയ്യൽ ഈ നോമ്പു കാലത്ത് ഷഹീൻ ബാഗിൽ നിന്നുള്ള സെയ്ഫിക്ക് വേണ്ടെന്ന നിർബന്ധം കൊണ്ടാണെങ്കിലോ?

Noora T Noora T :