ഒരിക്കൽ കൂടി…. ഇനിയൊരു മേക്കപ്പ് ഇടൽ ഉണ്ടാവില്ല; പോസ്റ്റ് ശ്രദ്ധ നേടുന്നു

അന്തരിച്ച ഇന്നസെന്റിനെ കുറിച്ച് ആലപ്പി അഷ്റഫ് പങ്കുവെച്ച പോസ്റ്റ് ശ്രദ്ധനേടുന്നു. ചേതനയറ്റ ഇന്നസെന്റിന്റെ ശീരത്തിൽ മേക്കപ്പ് ചെയ്യുന്ന ഫോട്ടോയാണ് അഷ്റഫ് പങ്കുവച്ചിരിക്കുന്നത്. ‘ഒരിക്കൽ കൂടി…. ഇനിയൊരു മേക്കപ്പ് ഇടൽ ഉണ്ടാവില്ല. എന്നാലും, അരങ്ങു തകർത്ത അഭിനയ മികവ് എന്നും നിലനില്ക്കും’, എന്നാണ് ഫോട്ടോയ്ക്കൊപ്പം അദ്ദേഹം കുറിച്ചിരിക്കുന്നത്.

ഇന്നസെന്റിന് അന്തിമോപചാരമർപ്പിച്ചത് ആയിരങ്ങൾ. ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനത്തിനുവച്ച മൃതദേഹത്തിന് ആദരാഞ്ജലി അർപ്പിക്കാൻ നിരവധി പേരാണ് എത്തിയത്. കൊച്ചി ലേക്‌ഷോർ ആശുപത്രിയിൽ നിന്നുമാണ് മൃതദേഹം പൊതുദർശനത്തിനായി ഇവിടേക്ക് എത്തിച്ചത്. മന്ത്രിമാരായ കെ.രാജൻ, ആർ.ബിന്ദു ഉൾപ്പടെയുള്ളർ ഇൻഡോർ സ്റ്റേഡിയത്തിൽ എത്തി. താരസംഘടനയായ അമ്മയുടെ ഭാരവാഹികളും ഒപ്പമുണ്ടായിരുന്നു.

കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ മൃതദേഹം 11 വരെ പൊതുദര്‍ശനത്തിന് വെച്ചു. തുടര്‍ന്ന് ഇരിങ്ങാലക്കുട ടൗണ്‍ഹാളിലെ പൊതുദര്‍ശത്തിനുശേഷം വസതിയിലെത്തിച്ചു. സംസ്കാരം നാളെ (ചൊവ്വാഴ്ച) രാവിലെ പത്തിന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ നടക്കും.

Noora T Noora T :