ഒന്നാം ദിവസം തൊട്ട് കടന്നൽ കുത്തിയത് പോലുള്ള മുഖത്തോടെ അല്ലാതെ ദേവുവിനെ കണ്ടിട്ടില്ല..ഗുഡ് വൈബ്സ് ആണ് ഇവരിൽ നിന്നും പ്രതീക്ഷിച്ചത്… പക്ഷെ പ്രേഷകന് ഇവരിൽ നിന്നും കിട്ടുന്നത് ബാഡ് വൈബ്സ് മാത്രമാണ്; കുറിപ്പ്

മലയാളികളുടെ സോഷ്യൽ മീഡിയ ഇടങ്ങളിലെ നിറ സാന്നിധ്യമാണ് ശ്രീദേവി മേനോൻ. ‘മാഡ് വൈബ് ദേവു’ എന്ന പേരിലാണ് ശ്രീദേവി കൂടുതലും അറിയപ്പെടുന്നത്. ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ, കണ്ടന്‍റ് ക്രീയേറ്റർ എന്നീ നിലകളിലാണ് ശ്രീദേവി സോഷ്യൽ മീഡിയയിൽ സ്വന്തം ഇടം കണ്ടെത്തിയത്. ബിഗ് ബോസ്സിൽ ഇത്തവണ ശ്രീദേവിയും മത്സരിക്കാൻ എത്തിയിട്ടുണ്ട്

സിം​ഗിൾ മ​ദർ കൂടിയാണ് നാൽപ്പതിനോട് അടുക്കുന്ന ദേവു. കാഴ്ചയിൽ പ്രായം റിവേഴ്‌സ് ഗിയറിൽ ഓടുന്ന ആളാണ് ശ്രീദേവി. ഫെമിനിസം, ഇക്വാളിറ്റി തുടങ്ങിയവയൊക്കെ ശ്രീദേവിയുടെ വീഡിയോകളിൽ കടന്നു വരാറുണ്ടെങ്കിലും പലപ്പോഴും കലിപ്പന്റെ കാന്താരിയായി മാറാറുണ്ടെന്നതാണ് ശ്രീദേവി നേരിടുന്ന ഏറ്റവും വലിയ വിമർശനം.

അതിനിടെ വൈബർ ഗുഡ് ദേവുവിന്റെ ഇതുവരെയുള്ള പ്രകടനം വിലയിരുത്തി നിരവധി കുറിപ്പുകളാണ് ഫെയ്‌സ്‌ബുക്ക്‌ ഗ്രൂപ്പുകളിലും മറ്റും പ്രത്യക്ഷപ്പെടുന്നത്. കൂടുതലും വിമർശനങ്ങളാണ് ആദ്യ ആഴ്ചയിൽ താരത്തിന് ലഭിക്കുന്നത്. അതിനിടെ താരത്തെ കുറിച്ച് ഒരു ഗ്രൂപ്പിൽ വന്ന കുറിപ്പും അതിനിടയിൽ പ്രേക്ഷകരുടെ ശ്രദ്ധനേടുകയാണ്. വന്ന ആദ്യ ദിവസമല്ലാതെ ദേവുവിന്റെ മുഖത്ത് ചിരി കണ്ടിട്ടില്ല എന്നാണ് കുറിപ്പിൽ പറയുന്നത്.

‘പേര് ശ്രീദേവി അക വൈബർ ഗുഡ് ദേവു. ഈ മത്സരാർത്ഥിയെ ആകെ ചിരിച്ചു കണ്ടത് ഇൻട്രോ ദിവസം മാത്രമാണ്. ഗുഡ് വൈബ്സ് ആണ് ഇവരിൽ നിന്നും പ്രതീക്ഷിച്ചത്. പക്ഷെ പ്രേഷകന് ഇവരിൽ നിന്നും കിട്ടുന്നത് ബാഡ് വൈബ്സ് മാത്രമാണ്. ഒന്നാം ദിവസം തൊട്ട് കടന്നൽ കുത്തിയത് പോലുള്ള മുഖത്തോടെ അല്ലാതെ ദേവുവിനെ കണ്ടിട്ടില്ല. ഇത്തവണ ഈ കുറഞ്ഞ ദിവസങ്ങൾക്കു ഉള്ളിൽ തന്നെ ഏറ്റവും കൂടുതൽ വഴക്കുകൾ ഇട്ടതും ദേവു തന്നെ,’ ‘പുറത്തുള്ള കാര്യങ്ങൾ ബിഗ് ബോസ് ഗെയിമിലേക്ക് കൊണ്ട് വരരുത് എന്നാണ്. പക്ഷെ പറയാതിരിക്കാൻ നിവർത്തിയില്ല. പുറത്ത് ദേവു എത്രത്തോളം ടോക്സിക് പേഴ്സണാലിറ്റി ആണോ അത്രത്തോളം ബിഗ് ബോസ് വീടിന് ഉള്ളിലും ഇവർ ടോക്സിക് ആണ്. അഖിൽ മാരാരും പുറത്ത് ടോക്സിക് ആണെങ്കിലും അകത്തു വന്നപ്പോൾ അയാളുടെ ടോക്സിസിറ്റിയേക്കാൾ കൂടുതൽ അയാളുടെ മണ്ടത്തരങ്ങൾ കൂടുതൽ ഉള്ളത് കൊണ്ട് അയാളുടെ ടോക്സിക് പേർസണലിറ്റിയെ നമ്മൾ അധികം കാണുന്നില്ല എന്ന് മാത്രം,’

പക്ഷെ ദേവുവിന്റെ കേസിൽ അവരുടെ ടോക്സിക് പഴ്സണാലിറ്റി പുറത്ത് ഉള്ളത് പോലെ അകത്തും എടുത്തു കാണിക്കുന്നുണ്ട്. എത്രയും പെട്ടെന്ന് ദേവു എവിക്ഷൻ പ്രോസെസ്സിൽ വരട്ടെ എന്നും, അതേ പോലെ എത്രയും പെട്ടെന്ന് തന്നെ എലിമിനേറ്റ് ആകട്ടെ എന്നും ആശംസിക്കുന്നു,’ എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

ഇതുവരെ ഉണ്ടായ പ്രധാന വഴക്കുകളിലെ എല്ലാം പ്രധാന കഥാപാത്രം വൈബർ ഗുഡ് ആണ്. സ്ക്രീൻ സ്‌പേസ് ഉണ്ടാക്കുന്നതിന് വേണ്ടിയാണ് വൈബർ പലതും കാണിച്ചു കൂട്ടുന്നത് എന്ന വിമർശനവും നിലനിൽക്കുന്നുണ്ട്. ഇത്തവണത്തെ നോമിനേഷൻ ലിസ്റ്റിൽ വൈബർ ഗുഡ് ദേവു ഇടം പിടിച്ചിട്ടുണ്ട്

Noora T Noora T :