ഫാസിലിന്റെ സിനിമയിലെ സീരിയല്‍ കില്ലര്‍ വേഷം മോഹന്‍ലാല്‍ നിരസിച്ചു , പക്ഷെ മറ്റൊരു സൂപ്പർ താരത്തെ വച്ച് ഫാസിൽ മൂന്ന് ഭാഷകളിലും തകര്‍പ്പന്‍ ഹിറ്റടിച്ചു ഫാസിൽ മറുപടി കൊടുത്ത്
മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ മലയാള സിനിമയെ അതിശയിപ്പിച്ച സംവിധായകന് ഫാസിലും മോഹന്‍ലാലും 1984ലെ ‘ നോക്കത്താ ദൂരത്ത് കണ്ണും നട്ട്’ എന്ന ചിത്രം കഴിഞ്ഞു ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് 1993ലെ മണിച്ചിത്രത്താഴിലൂടെ വീണ്ടും കൈകോര്‍ക്കുന്നത് .
ഇതിനിടയില്‍ ഫാസില്‍ മോഹന്‍ലാലിനോട് ഒരു സീരിയല്‍ കില്ലറുടെ ത്രെഡ് പറഞ്ഞിരുന്നു . ഫാമിലി – കോമഡി ട്രാക്കിലൂടെ മികവുറ്റ സംവിധായകരോടൊപ്പം ജനപ്രിയ ഇമേജില്‍ കത്തി നില്ക്കുമ്പോള് ഫാസിലിന്റെ സീരിയല്‍ കില്ലറുടെ റോള്‍ 90കളുടെ തന്റെ ഇമേജിനു ദോഷം ചെയ്യുമെന്ന വിശ്വാസത്തില്‍ മോഹന്‍ലാല്‍ ആ റോള്‍ ഉപേക്ഷിക്കുകയായിരുന്നു.
ഫാസില്‍ സ്വന്തം കഥയില്‍ ചില മാറ്റങ്ങള്‍ വരുത്തി നാഗാര്‍ജുനയെ നായകനാക്കി ചിത്രം തെലുങ്കില്‍ ഇറക്കി . ‘കില്ലര്‍ ‘ എന്ന പേരില്‍ പ്രദര്‍ശനത്തിനുവന്ന ഫാസിലിന്റെ ആക്ഷന്‍ത്രില്ലര്‍ ആന്ധ്രാപ്രദേശിനെ ഇളക്കി മറിച്ചുകൊണ്ട് ബംബര്‍ വിജയം നേടി . ‘ഈശ്വര്‍’ എന്ന പേരില്‍ തമിഴിലും ‘ സബ് സേ ബഡാ മാവാലി ‘ എന്ന പേരില്‍ ബോളിവുഡിലേക്കും മൊഴിമാറ്റിയപ്പോഴും തകര്‍പ്പന്‍ ഹിറ്റായി മാറിയിരുന്നു .