ശോഭൂ..” എന്ന വിളിയും പിന്നെ, കുറേ വര്‍ത്തമാനങ്ങളും..; റേപ് സീന്‍ പറ്റില്ലെന്ന് പറഞ്ഞിട്ടും അവരത് ചെയ്തു; എൻ്റെ പാവാടയുടെ ഇറക്കം തീരുമാനിക്കുന്നത് ഞാനാണ് ; ആ മരണം എന്നെ വല്ലാതെ സങ്കടത്തിലാക്കി; ശോഭന പറയുന്നു!

മലയാളത്തിൽ ഇനി എത്രയൊക്കെ ലേഡി സൂപർ സ്റ്റാർ കടന്നുവന്നാലും, നായിക ശോഭനയുടെ തട്ട് താഴ്ന്ന് തന്നെ നിൽക്കും. ശോഭനയ്ക്ക് മലയാളികൾ കൊടുക്കുന്ന ആദരവ് അത്രത്തോളമുണ്ട്. അഭിനയവും നൃത്തവും ഒരുപോലെ ചേര്‍ത്ത് പിടിച്ച് മലയാളത്തിന് അഭിമാനമായി മാറിയ നടിയാണ് ശോഭന.

സിനിമയില്‍ നിന്നും ഇടവേളയെടുത്തു എന്ന് ശോഭനയെ വിശേഷിപ്പിക്കാൻ സാധിക്കില്ല. ഇപ്പോഴും നൃത്തജീവിതവുമായിട്ടാണ് ശോഭന സമൂഹമാധ്യമങ്ങളിൽ സജീവമാണ് . ഒരു വ്യക്തി അവർക്ക് ഇഷ്ടം ഉള്ളത് ചെയ്യുമ്പോൾ ആണ് അവർ സന്തോഷവതിയാകുക, അങ്ങനെയെങ്കിൽ വളരെ സന്തോഷത്തോടെ ജീവിക്കുന്ന അനുഗ്രഹീത താരമാണ് ശോഭന.

സ്വന്തം അഭിപ്രായം പറയുന്നതില്‍ മടി വിചാരിക്കാത്ത അപൂര്‍വ്വം നടിമാരില്‍ ഒരാള്‍ കൂടിയാണ് ശോഭന. അങ്ങനെ അഭിപ്രായം പറയുന്നതില്‍ എന്തിനാണ് പേടിക്കുന്നതെന്നാണ് നടി ആരാധകരോട് ചോദിക്കുന്നത്. തന്റെ പാവാടയുടെ ഇറക്കം തീരുമാനിക്കുന്നത് ഞാന്‍ തന്നെയാണെന്ന് ഒരു പ്രമുഖ മാസികയ്ക്ക് നൽകിയു നല്‍കിയ അഭിമുഖത്തിലൂടെ ശോഭന പറയുന്നു. ഒപ്പം തനിക്കിഷ്ടമില്ലാത്ത സീനുകള്‍ തിരുകി കയറ്റിയതിനെ പറ്റിയും ശോഭന വെളിപ്പെടുത്തുന്നുണ്ട്.

“സ്വന്തം അഭിപ്രായം പറയുന്നതിന് പേടിക്കുന്നത് എന്തിനാണ്. ഞാന്‍ ധരിക്കേണ്ട പാവാടയുടെ ഇറക്കം ഞാന്‍ തന്നെയാണ് തീരുമാനിക്കുന്നത്. അത്തരത്തില്‍ സംസാരിക്കുന്നതിനെ എതിര്‍ക്കുന്നവര്‍ ഇന്‍ഡസ്ട്രിയില്‍ ഉണ്ടായിരുന്നിരിക്കാം. മാതാപിതാക്കള്‍ എന്റെ അഭിപ്രായത്തെ അനുകൂലിച്ചിരുന്നു. ഒരു സിനിമയില്‍ റേപ് സീന്‍ ഉണ്ടായിരുന്നു. ഞാനതിന് ഓക്കെ അല്ലെന്ന് കഥ പറഞ്ഞ സമയത്തേ അറിയിച്ചിരുന്നു. അവരത് സമ്മതിക്കുകയും ചെയ്തു.

പക്ഷേ ആ സീനില്‍ ഡ്യൂപ്പിനെ വച്ച് അഭിനയിച്ചിപ്പിച്ച് സിനിമയില്‍ ചേര്‍ത്തു. സിനിമ ഇറങ്ങിയപ്പോള്‍ അച്ഛന്‍ അത് പ്രശ്‌നമാക്കി. എന്റെ അനുവാദമില്ലാതെ അതു ചെയ്തത് ശരിയായില്ലല്ലോ. എനിക്ക് കംഫര്‍ട്ടബിള്‍ എന്ന് തോന്നുന്നതേ ചെയ്യാറുള്ളു. മലയാളത്തില്‍ എനിക്ക് മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്നും ശോഭന കൂട്ടിച്ചേര്‍ത്തു.

‘മലയാള സിനിമയുടെ ഇഷ്ടനായികയായിരുന്ന ആ ശോഭനയെ ഇപ്പോള്‍ ടിവിയില്‍ കാണുമ്പോള്‍ എനിക്കും ഒട്ടും ഇഷ്ടം തോന്നാറില്ല. കുറച്ച് കൂടി നന്നായി ചെയ്യാമായിരുന്നില്ലേ എന്നൊക്കെ തോന്നും. മണിച്ചിത്രത്താഴ് കാണുമ്പോള്‍ പോലും എനിക്കത് തോന്നാറുണ്ടെന്ന്’, ശോഭന പറയുന്നു.

‘ഇന്‍സ്റ്റാഗ്രാം എനിക്ക് ശരിയാകാത്തത് കൂടെ അഭിനയിച്ചവര്‍ അരങ്ങോഴിയുമ്പോഴുണ്ടാകുന്ന ശൂന്യത കൊണ്ടാണെന്നാണ് ശോഭന പറയുന്നത്. ഒരാള്‍ മരിച്ച് കഴിഞ്ഞാല്‍ മിനുറ്റുകള്‍ക്കുള്ളില്‍ അവരെ കുറിച്ചുള്ള ഓര്‍മ്മകള്‍ എഴുതി അടുത്ത സുഹൃത്തുക്കള്‍ പോസ്റ്റ് ചെയ്യുന്നത് കാണാം. ഞാനുമങ്ങനെ ചെയ്യണമെന്ന് ആളുകള്‍ പ്രതീക്ഷിക്കാന്‍ പാടില്ല. കെപിഎസി ലളിത ചേച്ചി പെട്ടെന്ന് പോയി. ലളിത ചേച്ചി എന്റെ സുഹൃത്താണ്. വാട്‌സാപ്പില്‍ ഞങ്ങള്‍ നിരന്തരം സംസാരിക്കുമായിരുന്നുവെന്ന്’, ശോഭന സൂചിപ്പിച്ചു.

”ശോഭൂ..” എന്ന വിളിയും പിന്നെ, കുറേ വര്‍ത്തമാനങ്ങളുമൊക്കെ വരും. ഞാന്‍ അവസാനം അഭിനയിച്ച വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലും ഒരുമിച്ച് അഭിനയിച്ചു. പുതിയ ടെക്‌നോളജിയ്ക്ക് മുന്നില്‍ ഞാന്‍ പകച്ച് നില്‍ക്കുമ്പോള്‍ ചേച്ചി അനായാസമായി അഭിനയിച്ച് പോകും. അതങ്ങനെയാണെന്ന് ചോദിച്ചാല്‍ അതൊക്കെ വരും ശോഭൂ എന്ന് പറയും. ആ മരണം എന്നെ വല്ലാതെ സങ്കടത്തിലാക്കി. വേണുച്ചേട്ടനും തിലകന്‍ച്ചേട്ടനുമൊക്കെ എനിക്ക് അധ്യാപകരായിരുന്നുവെന്നും ശോഭന പറയുന്നു.

about shobhana

Safana Safu :