ആകാശ് പ്രീതി വിവാഹ നിശ്ചയത്തിനിടയിൽ അപ്രതീക്ഷിത സംഭവങ്ങൾ; വമ്പൻ ട്വിസ്റ്റ്!!

ഇപ്പോൾ സത്യങ്ങളെല്ലാം ശ്രുതിയും കുടുംബവും അറിഞ്ഞതോടു കൂടി ശ്യാമെന്ന ചതിയന്റെ മുഖംമൂടി പുറത്തായിട്ടുണ്ട്. അതിന്റെ കൂടെ അശ്വിന്റെ മനസിലുള്ള കാര്യങ്ങളും ലാവണ്യ തിരിച്ചറിഞ്ഞു. എല്ലാ പ്രശ്നങ്ങളും ഇപ്പോൾ തല്ക്കാലം കെട്ടടങ്ങിയെങ്കിലും ശ്രുതിയുടെ വിവാഹം മുടങ്ങി, കല്യാണം കഴിക്കാനിരുന്ന ആൾ വിശ്വാസ വഞ്ചന കാണിച്ചു എന്ന് മാത്രമാണ് ശ്രുതി അഞ്ജലിയോട് പറഞ്ഞത്.

അല്ലാതെ അത് ശ്യാമായിരുന്നു എന്ന കാര്യം അഞ്ജലി അറിഞ്ഞിട്ടില്ല. അങ്ങനെ ഈ പ്രശ്ങ്ങളെല്ലാം നടക്കുന്നുണ്ടെങ്കിലും ശ്രുതി നല്ല സന്തോഷത്തിലാണ്. ഇന്നത്തെ ദിവസത്തിന് ഒരു പ്രത്യേകത കൂടിയുണ്ട്. ആകാശിന്റെയും പ്രീതിയുടെയും വിവാഹ നിശ്ചയമാണ് നടക്കാൻ പോകുന്നത്. അതിന് വേണ്ടി ശ്രുതിയും കുടുംബവും സായിറാം കുടുംബത്തിലോട്ട് എത്തിയിട്ടുണ്ട്.

വീഡിയോ കാണാം

Athira A :