നഷ്ടപ്പെട്ടുപോയ പാദസ്വരം തിരികെ ശ്രുതിയുടെ കാലിൽ അശ്വിൻ അണിയിച്ചു. ശ്രുതിയുടെ സൗന്ദര്യത്തിൽ മതിമറന്ന അശ്വിൻ ശ്രുതിയെ ചേർത്ത് പിടിക്കുകയും, ശ്രുതിയ്ക്ക് ചുംബനം നൽകാനും ശ്രമിച്ചു. ആ സമയം അശ്വിന് ഒരു ഫോൺകാൾ വരുകയും പെട്ടെന്ന് തന്നെ അവർ യാഥാർഥ്യം തിരിച്ചറിഞ്ഞു.
ഉടൻ തന്നെ അശ്വിൻ അവിടന്ന് രക്ഷപ്പെട്ടു. പക്ഷെ ശ്രുതിയുടെ മനസ്സിൽ ഒരുപാട് ചോദ്യങ്ങൾ ഉദിച്ചു. ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം തേടി ശ്രുതി അശ്വിന്റെ അടുത്തെത്തിയെങ്കിലും അശ്വിൻ ശ്രുതിയെ വഴക്ക് പറഞ്ഞ് ഓടിച്ചു. അതിന് ശേഷം ശ്രുതി പോലും പ്രതീക്ഷിക്കാത്ത ഒരു സംഭവം അവിടെ ഉണ്ടായി. ഇതോടു കൂടി ശ്രുതി അവിടന്ന് പടിയിറങ്ങുകയാണ്????