അന്നത്തെ ആ എസ്തറിനെ സാരിയിൽ ഒന്ന് കണ്ടുനോക്കു!

ലയാള സിനിമയിൽ ബാലതാരമായിയെത്തിയ കൊച്ചു മിടുക്കിയാണ് എസ്തർ അനിൽ.നല്ലവൻ എന്ന സിനിമയിൽ മൈഥിലിയുടെ ബാല്യകാലം അവതരിപ്പിച്ചുകൊണ്ടാണ് താരം സിനിമയിലേക്ക് കാലെടുത്തു വെക്കുന്നത്.പിന്നീടങ്ങോട്ട് നിരവധി ചിത്രത്തകളിൽ ബാല താരമായി അഭിനയിച്ചു.എന്നാൽ ദൃശ്യം സിനിമയിൽ മോഹൻലാലിൻറെ മകളായി അഭിനയിച്ചത് കൂടുതൽ ജനശ്രദ്ധ പിടിച്ചു പറ്റാൻ കാരണമായി.എന്നാൽ പണ്ടത്തെ ആ എസ്തർ ഇപ്പോൾ ആളാകെ മാറിയിരിക്കുകയാണ്.

തന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.ബാലതാരമെന്ന ഇമേജിൽ നിന്ന് മാറി നായികയാകാനുള്ള തയ്യാറെടുപ്പിലാണ് താരം.ഇപ്പൊൾ മലയാളികളുടെ മനസ്സിലുള്ള ഫ്രോക്കും കുട്ടിപ്പാവാടയുമൊക്കെ എട്ടുനിൽക്കുന്ന കൊച്ചു കുട്ടിയല്ല എസ്തർ.സാരി ഒക്കെ ഉടുത്ത് സുന്ദരിയായുള്ള എസ്തറിനെ ചിത്രങ്ങൾ ഇപ്പോൾ ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ്.ഓണത്തിന് സാരീയുടുത്ത് പൂക്കളത്തിന് മുന്നിലിരിക്കുന്ന ചിത്രം എസ്തർ പങ്കുവെച്ചിരിന്നു.ആ ചിത്രങ്ങൾക്ക് നിരവധി കമെന്റുകളാണ് ആരാധകർ നൽകിയത്.

എസ്തറിന്റെ അമ്മ നടത്തിയിരുന്ന കുക്കറി ഷോയ്ക്കിടയിൽ എടുത്ത ചില ചിത്രങ്ങൾ സംവിധായകൻ അജി ജോണ്‍ കാണാനിടയായതാണ് എസ്തറിനെ സിനിമയിൽ എത്തിച്ചത്. നല്ലവനിലെ അഭിനയം ശ്രദ്ധിക്കപ്പെട്ടതോടെ ‘ഒരു നാൾ വരും’ എന്ന സിനിമയിലേക്ക് ക്ഷണം ലഭിച്ചു. തൂടർന്ന് കോക്ക്ടെയിൽ, കുഞ്ഞനന്തന്റെ കട, ആഗസ്റ്റ്‌ ക്ലബ്ബ്, ദൃശ്യം എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. ദൃശ്യത്തിലെ പ്രകടനം ശ്രദ്ദേയമായി. ദൃശ്യത്തിന്റെ തമിഴ് തെലുങ്ക്‌ പതിപ്പുകളിലും അഭിനയിച്ചു.

esther in new look got viral

Sruthi S :