മൂന്നാം ഏകദിനത്തിൽ ദയനീയ പരാജയം; പരന്പര ഇംഗ്ലണ്ടിന് മുന്നിൽ അടിയറ വെച്ച് ഇന്ത്യ

മൂന്നാം ഏകദിനത്തിൽ ദയനീയ പരാജയം; പരന്പര ഇംഗ്ലണ്ടിന് മുന്നിൽ അടിയറ വെച്ച് ഇന്ത്യ

ഹെഡിങ്‌ലി ലീഡ്‌സില്‍ നടന്ന മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിലേറ്റ ദയനീയ തോൽവിയോടെ 2-1ന് ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര ഇന്ത്യക്ക് നഷ്ടമായി. നിശ്ചിത ഓവറിൽ ഇന്ത്യ നേടിയ 256 റൺസ് 5.3 ഓവർ ബാക്കിനിൽക്കെ 2 വിക്കറ്റ് നഷ്ടത്തിൽ ഇംഗ്ലണ്ട് മറികടക്കുകയായിരുന്നു.നോട്ടിംഗ്ഹാമിൽ നടന്ന ആദ്യ മത്സരത്തിൽ ജയിച്ച ഇന്ത്യ പക്ഷെ രണ്ടാം ഏകദിനത്തിൽ ഇംഗ്ലണ്ടിനോട് 86 റണ്ണിന് പരാജയപ്പെട്ടിരുന്നു. പരമ്പര സമനിലയായതോടെ ഇരുടീമുകൾക്കും ഇന്നത്തെ മത്സരം നിർണ്ണായകമായിരുന്നു.

ടോസ് നഷ്ടപ്പെടുത്തി ബാറ്റിംഗ് ചെയ്യാന്‍ നിര്‍ബന്ധിതരായ ഇന്ത്യക്ക് കനത്ത തിരിച്ചടിയാണ് ഇംഗ്ലണ്ട് ബൗളര്‍മാര്‍ നല്‍കിയത്. നിശ്ചിത 50 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 256 റണ്‍സെടുക്കനേ ഇന്ത്യക്ക് സാധിച്ചുള്ളൂ. രോഹിത് ശര്‍മയുടെ മോശം ഫോമും ഇന്ത്യക്ക് വന്‍ തിരിച്ചടിയായി. ക്യാപ്റ്റന്‍ വിരാട് കോലിയുടെയും (72 പന്തില്‍ 71) ശിഖര്‍ ധവാന്റെയും (49 പാംത്തില്‍ 44) എം എസ് ധോണിയുടെയും (66 പന്തില്‍ 42) ഭേദപ്പെട്ട ഇന്നിങ്ങ്സുകളുടെ പിന്‍ബലത്തിലാണ് ഇന്ത്യ പൊരുതാവുന്ന സ്കോര്‍ നേടിയത്. ഇംഗ്ലണ്ടിനുവേണ്ടി ഡേവിഡ് വില്ലി 3 വിക്കറ്റും ആദില്‍ റാഷിദ് 3 വിക്കറ്റും മാര്‍ക്ക് വുഡ് 1 വിക്കറ്റും നേടി.

257 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് തുടക്കത്തിൽ തന്നെ ആക്രമിച്ചു കളിക്കുകയാണ് ചെയ്‌തത്‌. ടീം സ്‌കോർ 43ൽ നിൽക്കെ ആദ്യ വിക്കറ്റ് നഷ്ടമായെങ്കിലും അക്രമോല്സുകത തെല്ലും കൈവിടാതെ ഇംഗ്ലണ്ട് ബാറ്റിംഗ് തുടരുകയായിരുന്നു.

ഇംഗ്ലണ്ടിന് വേണ്ടി റൂട്ട് സെഞ്ച്വറി നേടി. 120 ബൗളിൽ നിന്നായിരുന്നു വിജയത്തിൽ ഏറെ പങ്കുവഹിച്ച ഈ ശതകം പിറന്നത്. ക്യാപ്റ്റൻ ഇയാൻ മോർഗൻ അർദ്ധസെഞ്ചുറിയോടെ റൂട്ടിന് മികച്ച പിന്തുണയാണ് നൽകിയത്.

England beats India in ODI

Sruthi S :