ഞങ്ങള്‍ക്കിനിയും കാത്തിരിക്കാന്‍ വയ്യ ഞങ്ങളുടെ കുഞ്ഞു ലിബ്രാ; അമ്മയാകുന്ന കാര്യം ലോകത്തോട് വിളിച്ചുപറഞ്ഞ് എമി ജാക്സൺ !!!

നടിയും സൂപ്പർ മോഡലുമാണ് എമി ജാക്സൺ. വിക്രം നായകനായ ഐ എന്ന സിനിമയിലൂടെ കോളിവുഡിലും മോളിവുഡിലും നിരവധി ആരാധകരെ സൃഷ്‌ടിച്ച താരമാണ് എമി ജാക്സൺ. ഇപ്പോഴിതാ എമി ജാക്‌സണ്‍ അമ്മയാകുന്ന വാർത്ത ലോകത്തോട് വിളിച്ചു പറഞ്ഞിരിക്കുകയാണ് താരം. മാതൃദിനമായ ഇന്നലെയാണ് താരം ഇക്കാര്യം ഇന്‍സ്റ്റഗ്രാമിലൂടെ ലോകത്തെ അറിയിച്ചിരിക്കുന്നത്. തന്റെ കാമുകനും ഭാവി വരനുമായ ജോര്‍ജ് പനയോറ്റുവിനൊപ്പമുള്ള മനോഹരമായൊരു ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് എമി ഇക്കാര്യം പറയുന്നത്.

“ഇക്കാര്യം ഉയരങ്ങളില്‍ കയറി നിന്ന് ലോകത്തോട് വിളിച്ചു പറയാന്‍ കാത്തിരിക്കുകയായിരുന്നു ഞാന്‍. ഇന്ന്, മാതൃദിനത്തേക്കാള്‍ നല്ലൊരു ദിവസമില്ല അത് പറയാന്‍. ലോകത്ത് മറ്റെന്തിനെക്കാള്‍ കൂടുതലായി ഇപ്പോഴേ ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു. ഏറ്റവും കളങ്കമില്ലാത്തതും സത്യസന്ധവുമായ സ്‌നേഹം. നിന്നെ കാണാന്‍ ഞങ്ങള്‍ക്കിനിയും കാത്തിരിക്കാന്‍ വയ്യ ഞങ്ങളുടെ കുഞ്ഞു ലിബ്രാ,” എമി ഇന്‍സ്റ്റയില്‍ കുറിച്ചു.

ജോര്‍ജുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞ് ഏതാനും മാസങ്ങള്‍ക്കു ശേഷമാണ് താന്‍ അമ്മയാകുന്നു എന്ന വാര്‍ത്ത എമി അറിയിക്കുന്നത്. പുതുവര്‍ഷ ദിനത്തിലായിരുന്നു ഇരുവരുടേയും വിവാഹ നിശ്ചയം. 2019 ജനുവരി ഒന്നിന് ഞങ്ങളുടെ ജീവിതത്തിലെ പുതിയ സാഹസികതകള്‍ ആരംഭിക്കുന്നു. ഞാന്‍ നിന്നെ പ്രണയിക്കുന്നു. ഈ ലോകത്തെ ഏറ്റവും സന്തോഷവതിയായ പെണ്‍കുട്ടിയായി എന്നെ മാറ്റിയതിന് നന്ദി, എന്നായിരുന്നു അന്ന് എമി ഇന്‍സ്റ്റയില്‍ കുറിച്ചത്.

എമിയും ജോർജും 2015 മുതൽ പ്രണയത്തിലായിരുന്നു. ഇരുവരും പ്രണയത്തിലാണെന്ന് ഗോസിപ്പുകൾ പരന്നെങ്കിലും അവയൊക്കെ എമി നിഷേധിച്ചിരുന്നു. ജോർജിനൊപ്പമുളള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എമി ജാക്സൺ പോസ്റ്റ് ചെയ്തിരുന്നുവെങ്കിലും അവയിലൊന്നും മുഖം വ്യക്തമായിരുന്നില്ല. കഴിഞ്ഞ വാലന്റൈൻസ് ദിനത്തിലാണ് ജോർജുമായുള്ള ചിത്രം പങ്കുവച്ച് എമി തന്റെ പ്രണയം പുറംലോകത്തെ അറിയിച്ചത്.

ബ്രിട്ടീഷ് റിയല്‍ എസ്റ്റേറ്റ് വമ്പന്‍ അന്‍ഡ്രിയാസ് പനയോറ്റുവിന്റെ മകനാണ് ജോര്‍ജ് പനയോറ്റു. ബ്രിട്ടണിലെ പ്രശസ്തമായ എബിലിറ്റി ഗ്രൂപ്പിന്റെ സ്ഥാപകനും ലക്ഷ്വറി ഹോട്ടല്‍ ശൃംഖലകളുടെ ഉടമയുമാണ് ഇദ്ദേഹം. ആഫ്രിക്കയിലെ സാംബിയയില്‍ അവധിക്കാലം ചെലവിടുകയാണ് ഇപ്പോള്‍ എമി ജാക്സണും ജോര്‍ജ് പനയോറ്റുവും.

emi jackson reganant

HariPriya PB :