കമിംഗ് സൂൺ ;ഗർഭകാല ആഘോഷ ചിത്രങ്ങൾ പങ്കുവച്ച് എമി ജാക്സൺ !!!

കാമുകൻ ജോർജ് പനായോറ്റുമായി ദുബായിൽ ഗർഭകാലം ആഘോഷിക്കുകയാണ് നടി എമി ജാക്സൺ. ഇരുവരുമൊത്തുള്ള ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ബീച്ചിൽ കടൽക്കാറ്റേറ്റ് നിൽക്കുന്ന വീഡിയോ ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. കമിംഗ് സൂൺ എന്നാണ് ചിത്രത്തിന് എമി ജാക്സൺ ക്യാപ്ഷൻ കൊടുത്തിരിക്കുന്നത്.

തെന്നിന്ത്യൻ, ഹിന്ദി ചലച്ചിത്രങ്ങളിലൂടെ പരിചിതയായ നടി എമി ജാക്‌സന്റെ പങ്കാളി ബ്രിട്ടീഷുകാരനായ ശത കോടീശ്വരൻ ജോർജ് പനയോറ്റുവാണ്. എ.എൽ. വിജയ് സംവിധാനം ചെയ്ത മദ്രാസ് പട്ടണം എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു എമിയുടെ സിനിമാ അരങ്ങേറ്റം. രജനി നായകനായ ഷങ്കർ ചിത്രം 2.0യാണ് എമിയുടെ ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം.

മദ്രാസ് പട്ടണം എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയിലൂടെ അരങ്ങേറ്റം നടത്തിയ ബ്രീട്ടിഷ് സുന്ദരിയാണ് എമി ജാക്‌സണ്‍. ഇപ്പോള്‍ ബോളിവുഡിലെ പ്രമുഖ നടിയായി മാറിയ എമിയുടെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ദിവസങ്ങളാണ്.

ഇന്‍സ്റ്റാഗ്രാമിലൂടെ ന്യൂയറിനെ കുറിച്ച്‌ സംസാരിച്ചായിരുന്നു കാമുകനൊപ്പമുള്ള ചിത്രം ആദ്യം എമി പങ്കുവെച്ചത്. 2019 ജനുവരി ഒന്നിന് ഞങ്ങളുടെ സാഹസിക യാത്ര തുടങ്ങിയിരിക്കുകയാണ്.

എന്നെ ലോകത്തിലെ ഏറ്റവും സന്തോഷവതിയായ പെണ്‍കുട്ടിയാക്കിയതിന് നന്ദി എന്നും പറഞ്ഞാണ് ഭാവി ഭര്‍ത്താവിന്റെ ചിത്രങ്ങള്‍ നടി പുറത്ത് വിട്ടത്.

emi jackson instagram post

HariPriya PB :