മരണം മുന്നിൽ കണ്ട സാഹചര്യം പോലും ഉണ്ടായി, എന്റെ കരച്ചിലൊക്കെ കണ്ടത് അവരായിരുന്നു; ബാലയുടെ കരള്‍ മാറ്റ ശസ്ത്രക്രിയയെ കുറിച്ച് എലിസബത്ത്

മലയാളികള്‍ക്കേറെ സുപരിചിതനാണ് ബാല. അദ്ദേഹത്തിന്റെ ഭാര്യ എലിസബത്ത് ഉദയനും ഇപ്പോള്‍ പ്രേക്ഷകര്‍ക്കിഷ്ടമുള്ള വ്യക്തിയാണ്. ഗായിക അമൃത സുരേഷുമായുള്ള ബന്ധം വേര്‍പ്പെടുത്തി പത്ത് വര്‍ഷത്തോളം കഴിഞ്ഞാണ് ബാല എലിസബത്തിനെ വിവാഹം കഴിക്കുന്നത്. ഇവരുടെ വിശേഷങ്ങള്‍ എപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. ബാലയ്‌ക്കൊപ്പം കുടുംബജീവിതം ആരംഭിച്ചശേഷം എലിസബത്ത് ഒരു യുട്യൂബ് ചാനല്‍ ആരംഭിച്ചിരുന്നു. അതുവഴി എലിസബത്ത് വിശേഷങ്ങള്‍ പങ്കിടാറുണ്ടാറുണ്ട്.

കുറച്ച് നാളുകള്‍ക്ക് മുന്പായിരുന്നു ബാലയ്ക്ക് കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ നടന്നത്. ഡോക്ടറായ എലിസബത്ത് തന്നെയായിരുന്നു ബാലയ്ക്കൊപ്പം നിന്നിരുന്നത്. അന്ന് ബാലയുടെ ആരോഗ്യത്തെ കുറിച്ചും നിലവിലെ അവസ്ഥയെ കുറിച്ചെല്ലാം എലിബത്ത് വീഡിയോ ചെയ്തിരുന്നു. അതുവഴിയാണ് പ്രേക്ഷകര്‍ ബാലയുടെ വിവരങ്ങള്‍ അറിഞ്ഞിരുന്നത്.

കരള്‍ മാറ്റി വെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം ഇരുവരും ആശുപത്രിയില്‍ വെച്ച് കേക്ക് മുറിച്ചായിരുന്നു തങ്ങളുടെ വിവാഹവാര്‍ഷികം ആഘോഷിച്ചത്. ഇതിന്‍റെ വീഡിയോയെല്ലാം വൈറലായിരുന്നു. പിന്നീട് കുറച്ച് നാളുകള്‍ വരെയും രണ്ടാളും ഒന്നിച്ചുള്ള വീഡിയോകള്‍ പോസ്റ്റ് ചെയ്യാറുണ്ടായിരുന്നു. പിന്നീട് ഇവരുവരും വേര്‍പിരിഞ്ഞതായാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്.

എന്നാല്‍ ഇപ്പോഴിതാ ബാലയ്ക്ക് ശാസ്ത്രക്രിയ നടത്തിയ സമയത്തെ അനുഭവം പങ്കുവെച്ചിരിക്കുകയാണ് എലിസബത്ത്. ഡോക്ടേഴ്സ് ദിനത്തിൽ ചെയ്ത വീഡിയോയിൽ ആണ് ഈ സംഭവത്തെക്കുറിച്ച് എലിസബത്ത് പറഞ്ഞത്. ഡോക്ടറുടെ വശത്ത് നിന്നും മാറി ചിന്തിക്കുന്നത് അന്ന് ആ കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് ഇരുന്നപ്പോഴാണെന്നാണ് എലിസബത്ത് പറയുന്നത്.

ഒരുസമയത്ത് ഡോക്ടർ പോലും ഭയന്നിരുന്നുവെന്നും മരണം മുന്നിൽ കണ്ട സാഹചര്യം പോലും ഉണ്ടായതായും എലിസബത്ത് പറയുന്നു. ശസ്ത്രക്രിയ നടക്കാൻ മൂന്ന് ദിവസം മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. പെട്ടെന്ന് ആരോ​ഗ്യം പണ്ടത്തെക്കാളും മോശമായി. അതിനും കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നുള്ള വിവരം തന്നെ മാധ്യമങ്ങളിലൂടെ ജനങ്ങൾ അറിഞ്ഞത്.

ശരിക്കും ചില സമയങ്ങളിലൊക്കെ പേടിച്ച് പോയിട്ടുണ്ട്. ആ ഒരു സമയത്ത് ഒന്നും ചിന്തിക്കാനോ എന്താണ് ചെയ്യേണ്ടത് എന്ന് അറിയാത്ത സാഹചര്യം വരെ ഉണ്ടായിട്ടുണ്ട്. നമ്മൾ പ്രാർത്ഥിച്ചിട്ട് മാക്സിമം നോക്കും. പക്ഷേ ഒരു സമാധാനമുണ്ടായത് അമൃതയിലെ ഡോക്ടർമാർ ആയത് കൊണ്ടാണ്. ആ സമയത്ത് മെയിൻ കൺസൾട്ടന്റ്സ് ആരും വീട്ടിൽ പോയില്ല. എല്ലാവരും അവിടെ തന്നെ ഉണ്ടായിരുന്നു.

രാത്രിയിൽ ഞാൻ ഐസിയുവിൽ കാണാൻ കയറിയ സമയത്ത് ഒരു കൺസൾട്ടന്റ് അവിടെ കസേരയിൽ ഇരുന്നിട്ട് വീട്ടിലേയ്ക്ക് ഫോൺ വിളിക്കുകയാണ് ഞാൻ ഇന്ന് വരുമെന്ന് തോന്നുന്നില്ല കുറച്ച് സീരയസ് ആണെന്നൊക്കെ പറയുന്നുണ്ടായിരുന്നു. ലാസ്റ്റ് പലപ്പോഴും കൈക്കൂപ്പി ദൈവങ്ങളെ കണ്ടൂ എന്ന് പറയുന്ന സമയം ആയിരുന്നു.

ആ സമയത്ത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഒരു നേഴ്സിനെയും മറക്കാനാവില്ല. ഐസിയുവിൽ എപ്പോഴും ബന്ധുക്കൾക്ക് കയറാൻ പറ്റാത്തതിനാൽ ആ കുട്ടിയാണ് വിവരങ്ങൾ അറിയിച്ചുകൊണ്ടിരുന്നത്. ആദ്യത്തെ റിവ്യൂവിന് പോയപ്പോൾ ആ കുട്ടി ഓടിവന്ന് കെട്ടിപ്പിടിച്ചു.

അമ്മ അസോസിയേഷന്റെ ഭാ​ഗമായി ബാബു രാജ് സാറും സുരേഷ് കൃഷ്ണ സാറും വന്നിരുന്നു. എന്റെ കരച്ചിലൊക്കെ കണ്ടത് അവരായിരുന്നു. അവർക്ക് വിഷമാമായിട്ട് ഇടയ്ക്കിടെ കാര്യങ്ങൾ വിളിച്ച് ചോദിക്കും. അവർ ഭയങ്കരമായി പിന്തുണച്ചിട്ടുണ്ടെന്നും എലിസബത്ത് പറയുന്നു. മാത്രമല്ല, എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ക്കും മറ്റ് ഡോക്ടര്‍മാര്‍ക്കും എലിസബത്ത് ഡോക്ടേര്‍സ് ഡേയും ആശംസിക്കുന്നുണ്ട്.

Vijayasree Vijayasree :