ഇപ്പോൾ മലയാളി പ്രേക്ഷകർക്ക് സുപരിചിതയാണ് എലിസബത്ത് ഉദയൻ. ബാലയെ വിവാഹം കഴിച്ചതിന് ശേഷമാണ് എലിസബത്തിനെ കൂടുതൽ പ്രേക്ഷകർ അടുത്തറിയാൻ തുടങ്ങിയത്.
തന്റെ വിശേഷങ്ങളെല്ലാം പങ്കുവെയ്ക്കാറുള്ള എലിസബത്ത് ഒരിടയ്ക്ക് വെച്ച് ബാലയ്ക്കൊപ്പമുള്ള ചിത്രങ്ങളോ വീഡിയോകളോ ഒന്നും പങ്കുവെയ്ക്കെതെയായി. അതോടെയാണ് പ്രേക്ഷകർ ഇരുവരും തമ്മിൽ വേർപിരിഞ്ഞുവെന്ന് സംശയിച്ച് തുടങ്ങിയത് തന്നെ.
അതേസമയം കഴിഞ്ഞ ദിവസങ്ങളിൽ ബാലയ്‌ക്കെതിരെ നിരവധി വിവാദങ്ങളാണ് എത്തുന്നത്. അമൃത സുരേഷ് ബാലയ്ക്കെതിരെ നൽകിയ കേസും വിവാദങ്ങളും ചർച്ചയാകുകയാണ്. എന്നാൽ അതിനിടെ ബാലയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് എലിസബത്ത്.
ഇപ്പോഴിതാ വിവാഹം രജിസ്റ്റർ ചെയ്യാത്തതുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങൾക്ക് തനിക്ക് നൽകാനുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് എലിസബത്ത്. ഫേസ്ബുക്കിൽ പങ്കിട്ട പോസ്റ്റിലാണ് വിവാഹം രജിസ്റ്റർ ചെയ്യാതിരുന്നത് ബാല കാരണമാണെന്ന് എലിസബത്ത് തുറന്ന് പറഞ്ഞിരിക്കുന്നത്.
ഞങ്ങൾ കണ്ടുമുട്ടിയത് ഫേസ്ബുക്കിലൂടെയാണ്. എന്നോട് ഒപ്പം ആയിരിക്കുമ്പോൾ തന്നെ മറ്റുള്ള സ്ത്രീകളുമായി അയാൾ സംസാരിച്ചതിന്റെയും മെസേജ് അയച്ചതിന്റെയും തെളിവുകൾ എന്റെ പക്കലുണ്ട്. ഇയാൾ എങ്ങനെ വീണ്ടും വിവാഹം കഴിച്ചുവെന്ന് എനിക്ക് അറിയില്ല. എന്നെ അയാൾ താലി മാല അണിയിച്ചിരുന്നു. മാത്രമല്ല വിവാഹത്തിന് എല്ലാവരേയും ക്ഷണിച്ച് വരുത്തുകയും ചെയ്തിരുന്നു.
വിവാഹം നടന്നത് പോലീസിന്റെ സാന്നിധ്യത്തിലാണ്. അയാളും അയാളുടെ അമ്മയും എന്നോട് പറഞ്ഞത് അദ്ദേഹത്തിന് ഇപ്പോൾ വിവാഹം രജിസ്റ്റർ ചെയ്യാൻ കഴിയില്ലെന്നാണ്. ജാതകപ്രകാരം നാൽപ്പത്തിയൊന്ന് വയസ് കഴിഞ്ഞാൽ മാത്രമെ വിവാഹം രജിസ്റ്റർ ചെയ്യാൻ പാടുള്ളുവെന്ന് ഉണ്ടെന്നും എന്നോട് പറഞ്ഞു. എന്നോട് ഒപ്പം ആയിരിക്കുമ്പോൾ തന്നെ മറ്റുള്ള സ്ത്രീകളുമായി അയാൾ സംസാരിച്ചതിന്റെയും മെസേജ് അയച്ചതിന്റെയും തെളിവുകൾ എന്റെ പക്കലുണ്ട്. എന്നാണ് എലിസബത്ത് കുറിച്ചത്.