പുള്ളിയെ കൊല്ലാൻ ചേട്ടൻ ​ഗുണ്ടകളെ വിടുന്നെന്ന് പേടിച്ചിരുന്നു, സ്വത്ത് കിട്ടാൻ വേണ്ടിയാണ്, നിന്നെ കല്യാണം കഴിച്ചിട്ടാണെന്നൊക്കെ പറഞ്ഞ് പേടിച്ച് നിന്ന ദിവസമുണ്ട്; എലിസബത്ത്

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടൻ ബാലയ്ക്കെതിരെ മുൻഭാര്യയായ എലിസബത്ത് രംഗത്തെത്തിയത് വലിയ വാർത്തയായിരുന്നു. തന്നെ ക്രൂരമായി മർദ്ദിച്ചിട്ടുണ്ടെന്നും ചോര തുപ്പി കിടന്ന അവസ്ഥ വരെ ഉണ്ടായിട്ടുണ്ടെന്നും പറയാൻ പറ്റാത്ത തരത്തിലുള്ള പീ ഡനങ്ങളാണ് നേരിട്ടതെന്നാണ് അമൃത പറഞ്ഞിരുന്നത്. ഇതേ അനുഭവങ്ങൾ തന്നെയാണ് എലിസബത്തിനും തുറന്ന് പറയേണ്ടി വന്നത്.

ഇപ്പോഴിതാ ബാലയുടെ കരൾ മാറ്റി വെക്കൽ ശസ്ത്രക്രിയ നടന്ന സമയത്തെ സംഭവങ്ങളെ കുറിച്ച് വീഡിയോയുമായി എത്തിയിരിക്കുകയാണ് എലിസബത്ത്. ഒരുമിച്ച് താമസിച്ചപ്പോൾ ഓരോ രണ്ട് മാസം കൂടുമ്പോഴും പുള്ളി ഹോസ്പിറ്റലിൽ അഡ്മിറ്റാകാറുണ്ട്. പല സ്ഥലത്തും ഞാൻ കോമാളിയായി. വീട്ടിൽ നിന്ന് ഇറക്കി വിട്ടു.

ചെന്നെെയിൽ വീ‌ട്ടിൽ പുള്ളിയെ കൊല്ലാൻ ചേട്ടൻ ​ഗുണ്ടകളെ വിടുന്നെന്ന് പേടിച്ചിരുന്നു. സ്വത്ത് കിട്ടാൻ വേണ്ടിയാണ്, നിന്നെ കല്യാണം കഴിച്ചിട്ടാണെന്നൊക്കെ പറഞ്ഞ് പുള്ളി പേടിച്ച് നിന്ന ദിവസമുണ്ട്. നീ ഈ റൂമിൽ നിന്നോയെന്ന് അന്നെന്നോട് പറഞ്ഞതാണ്. എന്തുണ്ടായാലും നിങ്ങളുടെ കൂടെ നിൽക്കും, നിങ്ങൾ മരിച്ചിട്ട് ഞാൻ ജീവിച്ചിരിക്കുന്നതിൽ കാര്യമില്ലെന്ന് അന്ന് പറഞ്ഞിരുന്നു.

എന്നാലിന്ന് അതേ ഞാൻ കൊല്ലാൻ നോക്കിയെന്നാണ് അയ്യാൾ പറയുന്നത്. വഴക്കിട്ട് പോയ ശേഷം ബാലയുടെ ആരോ​ഗ്യം മോശമായപ്പോൾ തിരിച്ച് വന്നതിനെക്കുറിച്ചും എലിസബത്ത് സംസാരിച്ചു. ചോര ഛർദിക്കുമ്പോൾ എന്നെ വിളിച്ച് നീ വന്നില്ലെങ്കിൽ എൻഡോസ്കോപ്പി ചെയ്യില്ല, ചാകുന്നതിന് മുമ്പ് നിന്നെ കാണണം എന്ന് പറഞ്ഞു. അതും ബാക്കിയെല്ലാവരും തടഞ്ഞിട്ടും.

കാരണം ഞാൻ ആ പേപ്പറുകളിലൊന്നും ഒപ്പ് വെക്കാൻ പാടില്ല. ഇങ്ങേര് ചാകുമെന്നാണ് എല്ലാവരുടെയും പ്രതീക്ഷ. ഞാൻ ഒപ്പ് വെച്ചാൽ ഭാര്യയെന്ന് തെളിയിക്കുന്ന ഡോക്യുമെന്റ്സാകും. അവിടെ നിന്ന് കാണണമെന്ന് പറഞ്ഞ് ഞാൻ കരഞ്ഞിട്ടുണ്ട്. ലിവർ ട്രാൻസ്പ്ലാന്റേഷൻ വേണ്ട എന്ന് പോലും ചിലർ പറഞ്ഞിട്ടുണ്ട്.

എന്നാൽ ബാലയ്ക്കെതിരായ തുറന്ന് പറച്ചിലുകളിൽ നിന്ന് താൻ പിന്നോട്ടില്ലെന്നും എലിസബത്ത് പറയുന്നു. അടി കിട്ടിയിട്ടും ഇയാളെന്നെ സ്നേ​ഹിക്കുമെന്ന് വിശ്വസിച്ചു. അവിടെ നിന്നും അടി കിട്ടി താഴെ പോയ ആളാണ്. 250 കോടി കണ്ടിട്ട് പോയതല്ല ഞാൻ. ഇഷ്ടം കൊണ്ട് പോയതാണ്. ഈ പറഞ്ഞ് നടക്കുന്ന ആൾക്ക് തന്നെ അത് നന്നായി അറിയാം.

വെട്ടാൻ ​ഗുണ്ടകൾ വരുമെന്ന് പറഞ്ഞപ്പോഴും ഒപ്പം നിന്ന ആളാണ് ഞാൻ. സംശയം തോന്നിയപ്പോഴും വിശ്വസിച്ചത് ഇഷ്ടം കൊണ്ടാണ്. എന്നെ കമന്റുകളിലൂടെ ഭീഷണിപ്പെടുത്തുന്നുണ്ട്. എന്നാൽ ഇനി എന്ത് ചെയ്താലും പറ്റുന്ന കാര്യങ്ങളൊക്കെ പറയും. കോടതി സ്വമേധയാ കേസ് എടുക്കാൻ തയ്യാറായാൽ സ്വീകരിക്കും. നീതി കിട്ടുമെന്നാണ് തന്റെ പ്രതീക്ഷയെന്നും എലിസബത്ത് പറയുന്നു.

വിവാഹം ബന്ധം വേർപിരിഞ്ഞപ്പോഴും ബാല കോകിലയെ വിവാഹം കഴിച്ചപ്പോഴും എലിസബത്ത് ബാലയ്ക്കെതിരെ മോശമായി ഒന്നും പറഞ്ഞിരുന്നില്ല. എന്നാൽ എലിസബത്തിനെ ടാർഗറ്റ് ചെയ്ത് സൈബർ ആക്രമണം ഉണ്ടായപ്പോഴാണ് ബാലയോടൊപ്പം കഴിഞ്ഞനാളുകളിൽ താൻ അനുഭവിച്ച കാര്യങ്ങൾ എലിസബത്ത് വെളിപ്പെടുത്തിയത്.

തന്നെ ശാരീരികമായും മാനസികമായും ബാല പീഡിപ്പിച്ചെന്നും ഗത്യന്തരമില്ലാതെ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്നുമാണ് എലിസബത്ത് പറഞ്ഞത്. മറ്റ് സ്ത്രീകളുമായി ബാല ബന്ധം പുലർത്തിയിരുന്നതായും ആണ് എലിസബത്ത് വെളിപ്പെടുത്തിയിരുന്നത്. ഞാൻ കൂടെ ഉണ്ടായിരുന്ന സമയത്ത് കോളുകളും പല മെസേജുകളും കണ്ടിട്ട് ഞാൻ ചോദിച്ചിരുന്നു.

‘ഞാൻ എന്റെ കുട്ടിയെപോലെ തന്നെ കാണുന്ന ഒരാളാണ്. അനാഥയാണ്, ആ കുട്ടിക്ക് വട്ടാണ്’ എന്നൊക്കെ മറുപടിയായി പറഞ്ഞു. സ്ത്രീകൾക്കെല്ലാം വട്ടാണെന്ന് അയാൾ നേരത്തേ ചാപ്പകുത്തിയതാണ്. ‘ഞാൻ എടുത്ത് വളർത്തിയ കുട്ടിയാണ് അതുകൊണ്ടാണ് റിപ്ലൈ ചെയ്യുന്നത്’ എന്നും പറഞ്ഞു. കുട്ടിയെ എങ്ങനെയാണ് കാണുന്നത് എന്ന് ഇപ്പോൾ നമ്മൾ കണ്ടു‌വെന്നും എലിസബത്ത് കഴിഞ്‍ ദിവസം പറഞ്ഞിരുന്നു.

Vijayasree Vijayasree :