കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കുറച്ച് ദിവസങ്ങളായി നടൻ ബാലയ്‌ക്കെതിരെ നിരന്തരം ആരോപണങ്ങളുമായി രംഗത്തെത്തുകയാണ് എലിസബത്ത്. കഴിഞ്ഞ വർഷം അവസാനമായിരുന്നു കോകിലയുമായുള്ള ബാലയുടെ വിവാഹം. തന്റെ അമ്മാവന്റെ മകളെന്നാണ് കോകിലയെ കുറിച്ച് ബാല പറഞ്ഞിരുന്നത്. എലിസബത്തുമായുള്ള വിവാഹം ബന്ധം വേർപിരിഞ്ഞപ്പോഴും ബാല കോകിലയെ വിവാഹം കഴിച്ചപ്പോഴും എലിസബത്ത് ബാലയ്ക്കെതിരെ മോശമായി ഒന്നും പറഞ്ഞിരുന്നില്ല.
എന്നാൽ എലിസബത്തിനെ ടാർഗറ്റ് ചെയ്ത് സൈബർ ആക്രമണം ഉണ്ടായപ്പോഴാണ് ബാലയോടൊപ്പം കഴിഞ്ഞനാളുകളിൽ താൻ അനുഭവിച്ച കാര്യങ്ങൾ എലിസബത്ത് വെളിപ്പെടുത്തിയത്. തന്നെ ശാരീരികമായും മാനസികമായും ബാല പീഡിപ്പിച്ചെന്നും ഗത്യന്തരമില്ലാതെ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്നുമാണ് എലിസബത്ത് പറഞ്ഞത്. മറ്റ് സ്ത്രീകളുമായി ബാല ബന്ധം പുലർത്തിയിരുന്നതായും ആണ് എലിസബത്ത് വെളിപ്പെടുത്തിയിരുന്നത്.
ഇപ്പോഴിതാ വ്യാജ സോഷ്യൽമീഡിയ അക്കൗണ്ടുകളിൽ നിന്ന് മാത്രമല്ല നേരിട്ടും നടൻ ബാലയും താരത്തിന്റെ ഇപ്പോഴത്തെ ഭാര്യ കോകിലയും തന്നെ ഭീഷണിപ്പെടുത്തി തുടങ്ങിയെന്ന് ആരോപിച്ച് എലിസബത്ത്. എന്റെ ജീവിതത്തിൽ മുമ്പുണ്ടായ സംഭവങ്ങൾ പുറത്ത് പറയുമെന്നാണ് ഭീഷണിയെന്നും എന്നാൽ അതിൽ തനിക്ക് ഭയമില്ലെന്നും എലിസബത്ത് പുതിയ വീഡിയോയിലൂടെ പറയുന്നു. ബാലയ്ക്കൊപ്പം ജീവിച്ചിരുന്ന കാലത്ത് അഭിമുഖങ്ങളിൽ അയാൾക്കൊപ്പം വന്നിരുന്നത് പോലും ഭീഷണിപ്പെടുത്തിയതുകൊണ്ട് മാത്രമാണെന്നും സഹോദരനെ പരീക്ഷയിൽ തോൽപ്പിക്കുമെന്ന് വരെ അന്ന് ബാല തന്നെ ഭീഷണിപ്പെടുത്തി പറഞ്ഞിരുന്നുവെന്നും എലിസബത്ത് പറയുന്നു.
മൂന്ന് വർഷം മുമ്പായിരുന്നു എലിസബത്തുമായുള്ള ബാലയുടെ വിവാഹം. എന്നാൽ അത് നിയമപരമായി നടൻ എവിടേയും രജിസ്റ്റർ ചെയ്തിരുന്നില്ല. വിവാഹം നടന്നത് തന്നെ പോലീസിന്റെ സാന്നിധ്യത്തിലാണ്. അയാളും അയാളുടെ അമ്മയും, ജാതകപ്രകാരം നാൽപ്പത്തിയൊന്ന് വയസ് കഴിഞ്ഞാൽ മാത്രമെ വിവാഹം രജിസ്റ്റർ ചെയ്യാൻ പാടുള്ളുവെന്ന് പറഞ്ഞു. മെന്റലിയും ഫിസിക്കലിയും അയാൾ എന്നെ ഒരുപാട് ഉപദ്രവിച്ചുവെന്നുമാണ് എലിസബത്ത് പറഞ്ഞിരുന്നത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പനി അടക്കമുള്ള അസുഖങ്ങളാൽ എലിസബത്ത് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആശുപത്രിയിൽ നിന്നും ബാലയ്ക്കൊപ്പം കഴിഞ്ഞപ്പോഴുള്ള ദുരനുഭവങ്ങൾ വെളിപ്പെടുത്തി എലിസബത്ത് വീഡിയോ പങ്കുവെച്ചിരുന്നു. ബാലയുടെ സോഷ്യൽമീഡിയ പേജിലൂടെ ഭീഷണിപ്പെടുത്തിയുള്ള വീഡിയോ പ്രത്യക്ഷപ്പെട്ടതോടെ എലിസബത്ത് ബാലയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളും പുറത്ത് വിട്ടിരിക്കുകയാണ്. ബാലയ്ക്ക് വേണ്ടി സംസാരിച്ച് ഇത്തവണ കോകില തന്നെയാണ് രംഗത്ത് എത്തിയിരിക്കുന്നത്.
നാർസിസിറ്റിക്ക് പേഴ്സണാലിറ്റി ഡിസോഡറിനെ കുറിച്ച് ഞാൻ വീഡിയോ ചെയ്തപ്പോൾ വന്ന കമന്റിന് സമാനമാണ് കുറച്ച് മുമ്പ് മെയിൻ ആളുടെ അക്കൗണ്ടിൽ വന്ന പോസ്റ്റിലും കാണാൻ കഴിഞ്ഞത്. അന്ന് വന്ന മെസജുകളിൽ ഡയറക്ടായിട്ടുള്ള ഭീഷണികളായിരുന്നു കൂടുതൽ. ഇതിൽ ഇൻഡയറക്ടായിട്ടാണ് ഭീഷണിപ്പെടുത്തിയിരിക്കുന്നത്. പലരേയും കൊണ്ടും കസ്തൂരി എന്ന പേരിലും മുമ്പ് ഭീഷണികൾ വരുമായിരുന്നു. ഇപ്പോൾ അത് മാറി ഡയറക്ട് ഭീഷണികൾ തുടങ്ങി.
നീ ഇനി മിണ്ടാതിരുന്നില്ലെങ്കിൽ നിന്റെ പഴയ കാര്യങ്ങളൊക്കെ പറഞ്ഞ് നാണം കെടുത്തും എന്ന രീതിയിലാണ് ഭീഷണികൾ. കൂടെയുള്ളപ്പോഴും പിരിഞ്ഞപ്പോഴും ഇതേ തരത്തിൽ മുമ്പും ഭീഷണികൾ വന്നിരുന്നു. ഇത് പോലുള്ള ഭീഷണികൾ മാത്രമല്ല എന്റെ ചേട്ടനെ പരീക്ഷയിൽ തോൽപ്പിക്കുമെന്നും പറഞ്ഞിരുന്നു. അടിച്ചതിന്റെ പേരിൽ ഞാൻ പോലീസ് സ്റ്റേഷനിൽ പരാതി കൊടുക്കുമോയെന്ന ഭയത്തിലായിരുന്നു അന്ന് ഭീഷണിപ്പെടുത്തിയിരുന്നത്. ചേട്ടന്റെ പേരിൽ ഭീഷണിപ്പെടുത്തിയിരിക്കുന്നതിനാൽ ഞാൻ പോലീസിൽ പരാതിപ്പെടില്ലെന്ന കോൺഫിഡൻസ് പുള്ളിക്കുണ്ടായിരുന്നു.
മാത്രമല്ല പല ഇന്റർവ്യൂകളിലും ഞാൻ അയാൾക്കൊപ്പം വന്നിരുന്നത് ഇങ്ങനെ പലതും പറഞ്ഞ് ഭീഷണിപ്പെടുത്തിയിരുന്നത് കൊണ്ടാണ്. നാണംകെടുത്തുമെന്നുമെല്ലാം പറഞ്ഞിരുന്നു. ഒരു സമയത്ത് എന്റെ മാതാപിതാക്കളെക്കാൾ ഞാൻ വിശ്വസിച്ചിരുന്ന വ്യക്തിയായിരുന്നു ഈ മനുഷ്യൻ. അതുകൊണ്ട് തന്നെ എന്റെ ജീവിതത്തിൽ സംഭവിച്ച എല്ലാ കാര്യങ്ങളും ഇയാളെ വിശ്വസിച്ച് ഇയാളോട് ഞാൻ പറഞ്ഞിരുന്നു. ഇനി ആ നാണക്കേടിനെ എനിക്ക് ഭയക്കേണ്ട കാര്യമില്ല. സ്വന്തം ചാനൽ വഴിയാണ് ഇപ്പോൾ ഭീഷണിപ്പെടുത്തൽ. ചോദിച്ചാൽ ചിലപ്പോൾ താനിട്ടതല്ലെന്ന് പറയാൻ സാധ്യതയുണ്ട്. പാലാരിവട്ടം ഫ്ലാറ്റുമായി ബന്ധപ്പെട്ട് ചില കാര്യങ്ങൾ പറയാനുണ്ട്.
അത് ഞാൻ മറന്നിരിക്കുകയായിരുന്നു. പാലാരിവട്ടം ഫ്ലാറ്റ് തരാമെന്ന് എത്ര പെണ്ണുങ്ങൾക്കാണ് നിങ്ങൾ വാഗ്ദാനം കൊടുത്തിരിക്കുന്നത്. ഞാൻ ഇയാളെ പ്രേമിക്കുന്ന സമയത്ത് ആ ഫ്ലാറ്റിൽ ഇയാൾക്കൊപ്പം വേറൊരു പെണ്ണ് ജീവിച്ചിരുന്നു. ആ പെണ്ണ് പുതിയൊരു ആളെ കണ്ടപ്പോൾ അയാൾക്കൊപ്പം പോയെന്നും പറഞ്ഞിരുന്നു. പിന്നീട് ആശുപത്രിയിൽ വെച്ച് ഇവർ വീണ്ടും വിളിക്കാനും സംസാരിക്കാനും തുടങ്ങി. അവരോട് ഒരിക്കൽ ഇയാൾ പറഞ്ഞത് എലിസബത്തിന്റെ ലിവർ സ്വീകരിക്കില്ലെന്നാണ്.
എലിസബത്ത് എനിക്ക് ലിവർ തരാമെന്ന് പറഞ്ഞിട്ടുണ്ട്. പക്ഷെ ഞാൻ അത് സ്വീകരിക്കില്ല. അങ്ങനെ ചെയ്താൽ അവളെ ഞാൻ ഭാര്യയായി അംഗീകരിക്കുന്നതിന് തുല്യമായിരിക്കും. അവളുമായുള്ള വിവാഹം രജിസ്റ്റർ ചെയ്യാത്തത് നിനക്ക് വേണ്ടിയാണ്… നിന്നെ ഭാര്യയായി സ്വീകരിക്കാൻ വേണ്ടിയാണ്. ഞാൻ ആശുപത്രിയിൽ നിന്നും വരുമ്പോൾ എന്റെ ഫ്ലാറ്റ് തുറന്ന് നീ എനിക്ക് വേണ്ടി കാത്തിരിക്കണം. നമ്മുടെ ആ മോന് ഞാൻ ഫ്ലാറ്റ് എഴുതി കൊടുക്കും.
കുട്ടിക്കാലം മുതൽ അവൻ ആ ഫ്ലാറ്റിൽ അല്ലെ കളിച്ച് ചിരിച്ച് കഴിഞ്ഞത് എന്നൊക്കെ പറഞ്ഞു. ഇതേ ഡയലോഗ് ഇയാൾ പാലക്കാട് നിന്ന് വന്ന വേറൊരു പെണ്ണിനോടും പറഞ്ഞിരുന്നു. നീ ഇവിടുത്തെ മൊതലാളിച്ചിയല്ലേ..? നീ അല്ലേ ഇവിടുത്തെ കാര്യങ്ങൾ നോക്കേണ്ടത്. അപ്പോൾ ബാക്കിയുള്ളവർ നിന്നെ മാഡമെന്ന് വിളിക്കണം എന്നൊക്കെ പറഞ്ഞ് മോഹം കൊടുക്കുന്നതും കണ്ടിട്ടുണ്ട്. വേറെ പലരോടും ഇതേ ഡയലോഗുകൾ പറഞ്ഞിട്ടുണ്ട്.
പിന്നെ എന്റെ പാസ്റ്റിലെ പല കഥകളും പ്രചരിപ്പിക്കുമെന്ന് പറയുന്നുണ്ട്. അത് നിങ്ങൾ പറഞ്ഞോളൂ… സത്യമല്ലേ നുണയൊന്നും പറയാൻ പോകുന്നില്ലല്ലോ. ഒരു ഇന്റർവ്യൂവിലും എന്നെ ഭീഷണിപ്പെടുത്തിയുള്ള വാക്കുകൾ ഇവർ പറയുന്നത് ഞാൻ കേട്ടിരുന്നു. മാമാനെ പറ്റി ഇനി എന്തെങ്കിലും പറഞ്ഞാൽ ജീവിതം നശിപ്പിക്കും. മാമന് നിങ്ങളോട് കുറച്ച് സ്നേഹമുള്ളതുകൊണ്ടാണ് മിണ്ടാതിരിക്കുന്നത് എന്നൊക്കെയായിരുന്നു ഭീഷണി. നേരത്തെ ഇൻ ഡയറക്ട്ലി വന്ന ഭീഷണികൾ ഇപ്പോൾ ഡയറക്ടായി വന്ന് തുടങ്ങി. ഭീഷണികൾ വരുന്നുണ്ടെന്ന് ഞാൻ പറഞ്ഞിട്ടും ആർക്കും ഒരു പ്രശ്നവുമില്ല.
അത് എന്തുകൊണ്ടാണ് ആർക്കും പ്രശ്നമില്ലാത്തത്?. ഭീഷണികളൊക്കെ സിംപിൾ കാര്യമായോ?. ഞാൻ എന്തായാലും വീഡിയോ ഇടുന്നത് നിർത്താൻ പോകുന്നില്ല. നിങ്ങൾ പറഞ്ഞിരുന്നു ദൈവം കൊണ്ട് തന്നതാണ് നിന്നെ എനിക്കെന്ന്. ശരിക്കും ദൈവം തന്നെയാകും കൊണ്ടുവന്നിട്ടുണ്ടാവുക. പക്ഷെ അത് വേറെ കാര്യത്തിന് വേണ്ടിയാണെന്ന് എനിക്ക് ഇപ്പോൾ തോന്നുന്നു എന്നാണ് എലിസബത്ത് ബാലയേയും കോകിലയേയും കുറിച്ച് പുതിയ വീഡിയോയിൽ പറഞ്ഞത്.
എലിസബത്തിന് മറ്റൊരു ഭർത്താവുണ്ടെന്നാണ് കോകില പുതിയ വീഡിയോയിൽ ആരോപിച്ചത്. നിരന്തരമായി എലിസബത്ത് മരുന്ന് കഴിച്ചിരുന്നതായും കോകില പുതിയ വീഡിയോയിൽ പറഞ്ഞു. പല കാര്യങ്ങളും തുറന്ന് പറയാത്തത് ഞങ്ങൾക്ക് അത് പറയുന്നത് ഒരു നാണക്കേടായതുകൊണ്ടാണെന്നും കോകില പറഞ്ഞു. എലിസബത്ത് 15 വർഷമായി മാനസിക രോഗത്തിന് മരുന്ന് കുടിക്കുന്നുണ്ടെന്നും ആദ്യ ഭർത്താവിനെ കുറിച്ച് തുറന്ന് പറയാനും പുതിയ വീഡിയോയിലൂടെ കോകില ആവശ്യപ്പെട്ടു.
കുറേ കാര്യങ്ങൾ ഞാൻ കാണുന്നുണ്ട്. അതിലെനിക്ക് വലിയ വിഷമമുണ്ട്. കാരണം ഞാനും ഒരു പെണ്ണാണ്. നിങ്ങൾ എന്നെ മനസിലാക്കുമെന്ന് വിചാരിക്കുന്നു. ഞാൻ ഈ വീഡിയോയിലൂടെ നേരിട്ട് പറയുന്നത് എലിസബത്ത് ചേച്ചിയോടാണ്. അവരുടെ പുതിയൊരു വീഡിയോ ഞാൻ കണ്ടിരുന്നു. അതിലെന്നെ വെല്ലുവിളിച്ചത് പോലെയാണ് തോന്നിയത്. നിങ്ങളൊരു പെണ്ണ് ആയത് കൊണ്ട് ഒത്തിരി പ്രശ്‌നങ്ങളുണ്ടാവുമെന്ന് മാമാ പറയുന്നുണ്ട്. അദ്ദേഹത്തിന് വന്ന് പറയാൻ പറ്റാത്ത ഒത്തിരി വിഷയങ്ങളുണ്ട്.
അതെല്ലാം പറഞ്ഞാൽ ഞങ്ങൾക്കത് നാണക്കേടാണ്. നിങ്ങൾക്ക് അതിലൊരു കുഴപ്പവുമുണ്ടാവില്ല. പക്ഷേ ഞങ്ങൾക്ക് അങ്ങനെയല്ല. പറഞ്ഞ് വരുന്നത് ഞാനും മാമനും ഇപ്പോൾ നല്ല സന്തോഷത്തോടെ ജീവിക്കുകയാണ്. അതുപോലെ നിങ്ങൾ രജിസ്റ്റർ മ്യാരേജ് ചെയ്ത കാര്യം ഈ ജനങ്ങളോട് പറയണം. ഞങ്ങൾ നിങ്ങളെ കബളിപ്പിക്കുകയാണെന്ന് പറയുന്നുണ്ടല്ലോ, പക്ഷേ നിങ്ങളാണ് എല്ലാവരെയും പറ്റിക്കുന്നത്. അതാദ്യം പറയുക. നിങ്ങളുടെ ഭർത്താവ് ആരാണ്? അതൊരു ഡോക്ടറല്ലേ? ഇക്കാര്യം പുറത്ത് പറയാത്തത് എന്താണ്. നിങ്ങൾ ഭർത്താവിനൊപ്പം സന്തോഷമായിട്ട് ഇരിക്കുക.
എല്ലാം ഉപേക്ഷിച്ച് നിങ്ങളിവിടുന്ന് പോയതല്ലേ, എല്ലാം കഴിഞ്ഞ് ഒന്നര വർഷത്തിന് ശേഷം നിങ്ങൾ വന്ന് ഇങ്ങനെ സംസാരിക്കുന്നത് എന്തിനാണ്? ഞങ്ങളുടെ കല്യാണത്തിന് മുൻപേ ഇതേ കുറിച്ച് പറയാൻ ഞാൻ മാമനോട് പറഞ്ഞതാണ്. അദ്ദേഹമാണ് വേണ്ട, പാവമല്ലേ, നന്നായി ജീവിക്കട്ടെ എന്ന് പറഞ്ഞത്. പക്ഷേ നിങ്ങളാണ് ഇപ്പോൾ ഏറ്റവും മോശമായി പെരുമാറുന്നത്. നിങ്ങൾ പറയുന്നതിൽ എന്തൊക്കെ സത്യമുണ്ട്, നുണയുണ്ട് എന്നതൊക്കെ എനിക്കറിയാം. എങ്ങനെയാണ് നിങ്ങൾ ഇങ്ങനൊക്കെ സംസാരിക്കുന്നതെന്ന് മാത്രം എനിക്ക് മനസിലാകുന്നില്ല. പതിനഞ്ച് വർഷമായിട്ട് നിങ്ങൾ മരുന്ന് കഴിക്കുന്ന ആളാണ്.
അതെന്ത് കൊണ്ടാണ് നിങ്ങളാരോടും പറയാത്തത്. എലിസബത്ത് എന്ന് പറഞ്ഞാൽ ഒരു ഡോക്ടാറാണ്, പാവമാണ് എന്നൊക്കെയാണ് എല്ലാവരും കരുതി വെച്ചിരിക്കുന്നത്. പക്ഷേ അവരുടെ ഉള്ളിലിരിപ്പ് ആർക്കും അറിയില്ല. അതുപോലെ അവരുടെ ജീവിതത്തിൽ നടക്കുന്നതെന്താണെന്നും ആർക്കും അറിയില്ല. ഒന്നും മനസിലാക്കാതെയാണ് ഞങ്ങളെ കുറ്റപ്പെടുത്താൻ വരുന്നത്. ഇതെല്ലാം കാണുമ്പോൾ ഭയങ്കര മോശമായി തോന്നുന്നു. ഞങ്ങളെ ജീവിക്കാൻ വിടില്ലെന്നാണെങ്കിൽ നിങ്ങൾക്ക് ഇഷ്ടമുള്ളത് പോലെ ചെയ്യാം. ഞങ്ങൾക്ക് എന്ത് ചെയ്യാൻ പറ്റുമോ അത് ഞങ്ങളും ചെയ്‌തോളാം. എല്ലാത്തിനുമുള്ള തെളിവുകൾ എന്റെ കൈയ്യിലുമുണ്ട്.
പക്ഷേ ഇപ്പോൾ ഒന്നും പുറത്ത് വിടരുതെന്നാണ് മാമൻ പറഞ്ഞിട്ടുള്ളത്. ഞങ്ങൾ കേസ് കൊടുക്കാൻ ആഗ്രഹിക്കുന്നില്ല. നിങ്ങളുടെ ഡിപ്രഷൻ സ്റ്റേജിൽ ആ ത്മഹത്യ ചെയ്യാൻ പാകത്തിനുള്ള സ്റ്റേജിലാണ്. പിന്നെ നിങ്ങൾ പറഞ്ഞതൊക്കെ സത്യമാണെന്നാണ് എല്ലാവരും കരുതിയിരിക്കുന്നത്. അദ്ദേഹത്തിന്റെ പേര് മോശമാക്കാൻ നിങ്ങൾക്ക് സാധിച്ചു. പക്ഷേ അദ്ദേഹം അതിന് ശ്രമിക്കുന്നില്ല എന്നും കോകില വീഡിയോയിൽ പറഞ്ഞിരുന്നു.