ഇപ്പോൾ മലയാളി പ്രേക്ഷകർക്ക് സുപരിചിതയാണ് എലിസബത്ത് ഉദയൻ. ബാലയെ വിവാഹം കഴിച്ചതിന് ശേഷമാണ് എലിസബത്തിനെ കൂടുതൽ പ്രേക്ഷകർ അടുത്തറിയാൻ തുടങ്ങിയത്. തന്റെ വിശേഷങ്ങളെല്ലാം പങ്കുവെയ്ക്കാറുള്ള എലിസബത്ത് ഒരിടയ്ക്ക് വെച്ച് ബാലയ്ക്കൊപ്പമുള്ള ചിത്രങ്ങളോ വീഡിയോകളോ ഒന്നും പങ്കുവെയ്ക്കെതെയായി. അതോടെയാണ് പ്രേക്ഷകർ ഇരുവരും തമ്മിൽ വേർപിരിഞ്ഞുവെന്ന് സംശയിച്ച് തുടങ്ങിയത് തന്നെ. എന്നാൽ വേർപിരിഞ്ഞെന്നോ പിരിയാനുള്ള കാരണങ്ങോ ബാലയോ എലിസബത്തോ പറഞ്ഞിരുന്നില്ല. ഇപ്പോൾ അടുത്തിടെയായി ബാലയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായാണ് എലിസബത്ത് രംഗത്തെത്തിയിരുന്നത്.
ഇപ്പോഴിതാ പുതിയൊരു വീഡിയോയിലൂടെ എലിസബത്ത് പറഞ്ഞ വാക്കുകളാണ് വൈറലായി മാറഉന്നത്. വിവാഹ ജീവിതം ഉദ്ദേശിച്ച പോലെയല്ലായിരുന്നു. ഇടയ്ക്ക് ഡിപ്രഷൻ ട്രീറ്റ്‌മെന്റിന് പോയിരുന്നു. അത് ഇപ്പോഴും നടക്കുന്നുണ്ട്. കാര്യങ്ങളെക്കുറിച്ചൊന്നും പുറംലോകം അറിയരുതെന്നായിരുന്നു ആദ്യം കരുതിയത്. എല്ലാം തുറന്ന് പറയുന്നതിനെക്കുറിച്ചൊന്നും വിചാരിച്ചിരുന്നില്ല. ഇതുപോലെയൊക്കെയുള്ള അവസ്ഥയിലൂടെ കടന്നുപോയവരുണ്ടാവും. അവർ എങ്ങനെയെങ്കിലും സെറ്റിലാവാൻ നോക്കുമ്പോൾ അവരെ തളർത്തുന്ന സമീപനമൊക്കെയാണ് കാണുന്നത്. അത്തരം സാഹചര്യങ്ങളിലൂടെയാണ് ഞാനും കടന്നുപോയത്. ചിലതൊക്കെ കാണുമ്പോൾ ഡൗണായിട്ടുണ്ട്.
ആളുകൾ എന്തൊക്കെ പറഞ്ഞാലും ഞാൻ ലൈവിൽ വരും. കാര്യങ്ങളെക്കുറിച്ചൊക്കെ സംസാരിക്കുകയും ചെയ്യും. എന്റെ വീഡിയോ കാണുമ്പോൾ എവിടെയോ ഒരു വെളിച്ചം പോലെ തോന്നുന്നു എന്ന് പറയുന്നവരുണ്ട്. കുറേ പേരൊക്കെ എനിക്ക് മെസേജ് അയയ്ക്കുന്നുണ്ട്. എന്തൊക്കെയായിരിക്കും സംഭവിക്കാൻ പോവുന്നതെന്നത് മനസിൽ കണ്ടാണ് സംസാരിക്കുന്നത്. എന്ത് വന്നാലും ഫൈറ്റ് ചെയ്യാനാണ് തീരുമാനം.
കമന്റുകൾക്ക് റിപ്ലൈ പറഞ്ഞ് തുടങ്ങിയതാണ്. അച്ഛനെയും അമ്മയേയും കെട്ടിപ്പിടിച്ച് കരയുകയായിരുന്നു ഞാൻ. എനിക്ക് ടൈപ്പ് ചെയ്യാൻ പറ്റുന്നുണ്ടായിരുന്നില്ല. ഇത്രയൊക്കെ ചെയ്തിട്ടും എന്നെക്കുറിച്ച് പറയാൻ നാവ് പൊങ്ങുന്നുണ്ടല്ലോ എന്നൊക്കെയായിരുന്നു. കേസ് കൊടുക്കുന്ന കാര്യമൊക്കെ ആലോചിച്ചപ്പോൾ അതിന്റെ ആഫ്റ്റർ എഫക്റ്റായിരുന്നു മനസിലേക്ക് വന്നത്. അങ്ങനെയാണ് ബാക്കിലേക്ക് ഒരു വലിവ് വന്നത്. ഇങ്ങനെ പോയാൽ ശരിയാവില്ലെന്ന് മനസിലായിരുന്നു. കുറേ കാര്യങ്ങൾ നടന്നിട്ടുണ്ട് ഇതിനിടയിൽ.
കേരളത്തില് വന്നാല് പുറത്തിറങ്ങി നടക്കണ്ടേ, വീട്ടുകാരെയൊക്കെ എങ്ങനെയായിരിക്കും ആളുകൾ കാണുന്നത് എന്നോർത്ത് ടെൻഷനുണ്ടായിരുന്നു. കാശ് കണ്ട് പോയതല്ലേ, അനുഭവിക്കണം എന്ന തരത്തിലായിരിക്കും എല്ലാവരും പറയുക എന്നായിരുന്നു കരുതിയത്. എന്നാൽ കുറേപേർ എനിക്ക് ശക്തമായ പിന്തുണയായിരുന്നു തന്നത്. അങ്ങനെയാണ് ഞാൻ കൂടുതൽ സംസാരിച്ച് തുടങ്ങിയത്. എന്താണെന്നറിയില്ല എല്ലാത്തിനെക്കുറിച്ചും പറയാൻ ധൈര്യം കിട്ടുകയായിരുന്നു.
ഇപ്പോൾ കുറച്ച് റസ്ട്രിക്ഷൻസുണ്ട്. അല്ലായിരുന്നുവെങ്കിൽ എല്ലാം ഞാൻ പറഞ്ഞേനെ. നിങ്ങൾ എന്നെ ഇത്രയധികം സപ്പോർട്ട്് ചെയ്തത് കൊണ്ടാണ് ഞാൻ ഇത്രയെങ്കിലും പറയുന്ന അവസ്ഥയിലേക്ക് എത്തിയത്. അത്രയേറെ ഇമോഷണലായാണ് ആദ്യം പോസ്റ്റിട്ടത്. ഡോക്ടറാവാൻ പഠിച്ചിട്ടും ഇംഗ്ലീഷ് എഴുതാൻ അറിയില്ലേ എന്നൊക്കെ ചോദിക്കുന്നത് ഞാൻ കണ്ടിരുന്നു. അത്രയേറെ തളർന്ന അവസ്ഥയിലായിരുന്നു ഞാൻ.
ചില ഐഡികളിൽ നിന്നും എനിക്ക് കൃത്യമായ കമന്റുകൾ വരുന്നുണ്ടായിരുന്നു. അതൊക്കെ ചേർത്തായിരുന്നു അന്ന് സ്‌ക്രീൻ ഷോട്ട് വെച്ച് വീഡിയോകൾ ചെയ്ത് തുടങ്ങിയത്. പിന്നെയാണ് മുഖം കാണിച്ച് സംസാരിക്കാൻ ധൈര്യം ലഭിച്ചത്. ലൈവിലേക്ക് വരുന്ന ലെവലിലേക്ക് ഞാൻ മാറിയതിന് കാരണം നിങ്ങളാണ്, അക്കാര്യത്തിൽ നന്ദിയുണ്ടെന്നും എലിസബത്ത് പറഞ്ഞിരുന്നു.
സംഭവിച്ച കാര്യങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞ് തുടങ്ങിയതോടെയായിരുന്നു എലിസബത്തിന് ജനപിന്തുണ കൂടിയത്. സോഷ്യൽമീഡിയയിലൂടെയായിരുന്നു അവർ ജീവിത വിശേഷങ്ങൾ പങ്കുവെച്ചിരുന്നത്. കുറച്ചുകാലം വ്‌ളോഗോ, പോസ്‌റ്റോ വന്നില്ലെങ്കിൽ അന്വേഷിക്കണമെന്ന് അവർ പറഞ്ഞിരുന്നു. പ്രാക്ടീസും പിജി പഠനവുമൊക്കെയായി തിരക്കിലാണ്. അതിനിടയിലാണ് വ്‌ളോഗുകൾ ചെയ്യുന്നത്. കുഴപ്പമില്ല എന്ന് അറിയിക്കാൻ വേണ്ടിയാണ് റീലുകൾ ചെയ്തിരുന്നത്.
ഡ്യൂട്ടിക്ക് പോവുന്ന സമയത്ത് കാലൊന്ന് ട്വിസ്റ്റായിരുന്നു. റോഡിലായിരുന്നു വീണത്. നേരത്തെ ലിഗമെന്റിന് പ്രശ്‌നമുണ്ടായിരുന്നു. എനിക്ക് വട്ടാണെന്ന് തെളിയിക്കാനായി ചിലരൊക്കെ എന്റെ നടത്തത്തെക്കുറിച്ചും പറഞ്ഞിരുന്നു. അവളുടെ നടത്തം കണ്ടാലറിയില്ലേ വട്ടാണെന്ന് എന്നായിരുന്നു പറഞ്ഞത്. എനിക്ക് ലിഗമെന്റിന് പ്രശ്‌നമുണ്ടായിരുന്നു. അന്ന് സർജറിയൊക്കെ പറഞ്ഞിരുന്നു. അത് ചെയ്തിരുന്നില്ല. കറക്റ്റ് സെറ്റാക്കാത്തത് കൊണ്ടാണ് നടപ്പില് പ്രശ്‌നം വന്നത്. അത് മാനസിക പ്രശ്‌നങ്ങൾക്ക് കാരണമാവുമെന്ന് വരുത്തി തീർക്കുകയായിരുന്നു. അത് വിശ്വസിക്കാനും കുറേപേരുണ്ടായിരുന്നു. ഇതൊക്കെ അടുത്തിടെയാണ് ഞാൻ അറിഞ്ഞത്.
അവളുടെ ഭക്ഷണം കഴിപ്പ് കണ്ടില്ലേ, എത്ര ഭക്ഷണമാണ് കഴിക്കുന്നത്. ഞാൻ കഴിച്ചതിന്റെ കണക്ക് വരെ പറഞ്ഞിരുന്നു. കല്യാണത്തിന് മുൻപ് എന്നെ കണ്ടാൽ പട്ടിണിക്കോലം പോലെയായിരുന്നു. കല്യാണം കഴിഞ്ഞപ്പോഴാണ് മനുഷ്യക്കോലമായത് എന്ന കമന്റ് കണ്ടിരുന്നു. കഴിച്ച ഫുഡിന്റെ കണക്ക് വരെ കേൾക്കേണ്ടി വരുന്നത് എത്ര ബുദ്ധിമുട്ടുള്ള കാര്യമാണ്.
സ്ട്രസ് കൂടുമ്പോൾ തടി കൂടും. ഭക്ഷണവും കൂടുതൽ കഴിക്കാൻ തോന്നും. ഉറക്കം ശരിയായില്ലെങ്കിലും തടി കൂടും. മൂന്നാല് വർഷം മുൻപ് 70, 71 കിലോ ആയിരുന്നു ഞാൻ. കറക്റ്റ് ബിഎം ഐ ആയിരുന്നു അന്ന്. എന്റെ വീട്ടിൽ ഭക്ഷണത്തിനൊന്നും കുറവില്ലായിരുന്നു. കാര്യങ്ങളെല്ലാം കൃത്യമായി തന്നെ നടത്തിയിരുന്നു. നീ വാരിത്തന്നില്ലെങ്കിൽ ഞാൻ കഴിക്കില്ലെന്ന് എന്നോട് പറയും. ഞാൻ ചെന്നില്ലെങ്കിൽ ഫുൾ അവൾ കഴിച്ച് തീർക്കും, എനിക്ക് ഭക്ഷണം കിട്ടില്ലെന്ന് അതിന്റെ ബാക്കിൽ പറയും. അത്രയും ആർത്തിയാണ് എന്ന സംസാരമൊക്കെയുണ്ടായിരുന്നു എന്നെല്ലാമാണ് എലിസബത്ത് ഉദയൻ പറയുന്നത്.
എലിസബത്തിന്റെ ആരോപണങ്ങൾക്ക് പിന്നാലെ സോഷ്യൽ മീഡിയ വഴി നിരന്തരം അപമാനിക്കുന്നു എന്ന് ആരോപിച്ച് ബാല പോലീസിൽ പരാതി നൽകി. മാത്രമല്ല യൂട്യൂബർ ചെകുത്താൻ എന്ന അജുവിന് എതിരെയും പരാതി നൽകിയിട്ടുണ്ട്. അജുവിന് 50 ലക്ഷം കൊടുത്തില്ലെങ്കിൽ എലിസബത്തിനെ കൊണ്ട് വീഡിയോ ചെയ്ത് നാറ്റിയ്ക്കും എന്ന് തനിക്ക് കോൾ വന്നതായി ബാല പരാതിയിൽ പറയുന്നു. കൊച്ചി ഡിസിപി ഓഫീസിൽ കോകിലയ്ക്ക് ഒപ്പമെത്തിയാണ് ബാല പരാതി നൽകിയത്.
മലയാളം, തമിൽ സിനിമ വ്യവസായത്തിൽ കഴിഞ്ഞ 20 വർഷമായി ആക്ടർ, പ്രൊഡ്യൂസർ, ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചു വരുന്ന ഞാൻ മേൽപറഞ്ഞ വിലാസത്തിൽ എന്റെ ഭാര്യ കോകിലയും ആയി സ്ഥിര താമസം ആണ്. എനിക്കും ഭാര്യക്കും കൂടി ബാല – കോകില യൂട്യൂബ് ചാനൽ എന്ന പേരിൽ ഒരു ഫാമിലി എന്റർടൈൻമെന്റ് ചാനലും ഉണ്ട്. എന്റെ ആദ്യ ഭാര്യ അമൃത സുരേഷും ഞാനും ആയി വിവാഹബന്ധം നിയമപരമായി 23/12/2019 ന് വേർപെടുത്തിയിട്ടുള്ളതും അതിനു ശേഷം 2021 ഫെബ്രുവരിയിൽ തൃശൂർ സ്വദേശിനി ആയ എലിസബത് ഉദയൻ എന്ന സ്ത്രീ എന്റെ വലിയ ഫാൻ ആണ്, എന്നോട് പ്രേമമാണ്, ഞാൻ ഇല്ലാതെ ജീവിക്കില്ല എന്നൊക്കെ പറഞ്ഞു.
നിരന്തരമായി എന്നെ കോൺടാക്ട് ചെയ്യുമായിരുന്നു. എന്നാൽ അവർ മാതാപിതാക്കളെ കൂട്ടി എന്റെ വീട്ടിൽ വന്നപ്പോൾ ആണ് അവർ സീരിയസ് ആയി ആണ് ഇത് കാണുന്നത് എന്നും മറ്റും എനിക്ക് മനസിലായത്, 2021 മാർച്ച് മുതൽ അവർ എന്റെ കൂടെ വന്ന് താമസിക്കാൻ തുടങ്ങുകയാണ് ചെയ്തത്. അന്ന് വിഭാര്യനായ ഞാൻ അവരോടൊപ്പം ജീവിക്കാൻ തീരുമാനിക്കുകയും പിന്നീട് തൃശൂർ വെച്ചു ഞങ്ങൾ ഒന്നിച്ചു താമസിക്കുന്നതായി കാണിച്ചു കൊണ്ട് സുഹൃത്തുക്കൾക്കും മറ്റും പാർട്ടി നൽകുകയും ചെയ്തു.
പിന്നീട് പലപ്പോഴും എലിസബത്തിന്റെ ചെയ്തികളും ഉറക്കം ഇല്ലായ്മയും ഒക്കെ മനസിലാക്കി ഒരു ഡോക്ടർ ആയിരുന്ന അവർ ജോലി ചെയ്യുന്ന ഒരു സ്ഥാപനത്തിലും സ്ഥിരമായി തുടരാത്തതും ഒക്കെ പരിശോധിച്ചപ്പോൾ ആണ് കഴിഞ്ഞ 15 വർഷമായി സീരിയസ് ആയുള്ള സൈക്കിക്ക് ഡെസോഡാർന് അവർ മരുന്ന് മുടങ്ങാതെ കഴിക്കുന്നുണ്ട് എന്നും എനിക്ക് മനസിലായത്. പ്രസ്തുത കാര്യങ്ങൾ ചർച്ച ചെയ്യുമ്പോൾ പലപ്പോഴും അവർ ഒഴിഞ്ഞു മാറാൻ ശ്രമിക്കുകയാണ് ചെയ്തത്. തുടർന്ന് പലപ്പോഴും അവർ പിണങ്ങി പോകുന്നത് പതിവായി.
തുടർന്ന് എന്റെ ലിവർ ട്രാൻസ്പ്ലാന്റ് സർജറി ഏപ്രിൽ 2022 ന് കഴിയുന്ന സന്ദർഭത്തിൽ അവർ വീണ്ടും തിരിച്ചു വരുകയും എന്റെ കൂടെ താമസിക്കുകയും ചെയ്തു. പിന്നെയും പലപ്പോഴും മെഡിസിൻ കഴിക്കാത്ത അവസരത്തിൽ അവർക്ക് ഡിപ്രഷൺ ഉണ്ടാകുകയും വീട്ടിൽ പലപ്പോഴും ആകുകയും ചെയ്യാറുണ്ട്. ഇത് പതിവായപ്പോൾ എന്റെ അസുഖകാരണം ഉള്ളത് കൊണ്ടും അവർക്ക് എന്നോട് ഒപ്പം ജീവിതം തുടരാൻ കഴിയില്ല എന്ന് തുറന്നു പറയുകയും 2023 സെപ്റ്റംബർ മാസം 8ാം തീയതി, എന്റെ പാലരിവട്ടത്തെ ഫ്ലാറ്റിൽ നിന്നും അവർ എന്നന്നേക്കും ആയി അവരുടെ അച്ഛന്റെ യും അമ്മയുടെയും കൂടെ പോകുകയും ചെയ്തു.
അന്ന് ഹയർ സ്റ്റഡീസ് ചെയ്യുന്നതിനാണ് പോകുന്നത് എന്നാണ് പറഞ്ഞത്. പിന്നീട് ഞാനുമായി ഒരു കോൺടാക്ട് ഉം ഇല്ലാത്തതാണ്. 2024 ഒക്ടോബറിൽ ഞാൻ എന്റെ ബന്ധു കൂടിയായ കോകിലയെ നിയമനുസൃതമായി വിവാഹം കഴിക്കുകയും ചെയ്തു. തുടർന്ന് കാര്യങ്ങൾ ഇപ്രകാരമിരിക്കെ എന്റെ വീടിന്റെ ഭാഗം വെപ്പ് കഴിയുകയും എനിക്ക് സ്വത്തുക്കൾ കൈവരുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തിൽ ആണ് ഇപ്പോൾ എന്റെ ആദ്യ ഭാര്യയും പിന്നീട് എലിസബത്തും സോഷ്യൽ മീഡിയയിലും മറ്റും തുടർച്ചയായി വീഡിയോ ഇട്ടു കൊണ്ട് എന്ന ഭീഷണി പെടുത്തി കൊണ്ടിരിക്കുന്നു.
വാസ്തവത്തിന് നിരക്കാത്ത കാര്യങ്ങൾ പറഞ്ഞു തന്നെ അക്രമസക്ത കൊണ്ടാണ് അവർ എനിക്ക് എനിക്കെതിരേ തന്മൂലം പരസ്യ പ്രചാരണം നടത്തുകയും സമൂഹത്തിൽ വലിയ മാനഹാനി ഉണ്ടായിട്ടുള്ളതും ആണ്. ഇക്കഴിഞ്ഞ മാസം എനിക്ക് ഒരു അനോനിമസ് ഫോൺ കോൾ വരികയും ഉടനെ 50 ലക്ഷം രൂപ അജു അലക്സ് എന്ന ചെകുത്താൻ, യൂട്യൂബർ കൊടുത്തില്ലെങ്കിൽ എനിക്കെതിരെ എന്റെ കൂടെ പണ്ട് ലിവിങ് ടുഗെതർ ആയി താമസിച്ചിരുന്ന എലിസബതിനെ കൊണ്ട് വീഡിയോ ചെയ്യിച്ചു നാറ്റിക്കും, നീ ഈ നാട്ടിൽ നിന്നും പോകേണ്ടി വരും എന്നൊക്കെ പറഞ്ഞു. ഞാൻ അത് കാര്യമാക്കിയില്ല.
എന്നാൽ ഇപ്പോൾ കഴിഞ്ഞ രണ്ടാഴ്ചയായി തുടർച്ചയായി എനിക്കെതിരെ സോഷ്യൽ മീഡിയയിൽ വളരെ അറപ്പുളവാക്കുന്ന തരത്തിൽ ഉള്ള പ്രചരണം ആണ് നടത്തുന്നത്. എന്റെ മാതാപിതാക്കളെ പോലും അപമാനിക്കുന്ന തരത്തിൽ ആണ് വീഡിയോ ചെയ്യുന്നത്. അതിൽ നിന്നും വലിയ രീതിയിൽ യൂട്യൂബിൽ അവർ വരുമാനം നേടുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ അജു അലക്സും എലിസബതും കൂടി ചേർന്ന് തുടർച്ചയായി എന്നെ അപമാനിച്ചു.
അന്യായ ലാഭം ഉണ്ടാക്കണം എന്ന കരുതലോടെ കൂടി ആണ് ഇത് ചെയ്തു കൊണ്ടിരിക്കുന്നത്. എനിക്ക് അവരുടെ ഭീഷണിയിൽ നിന്നും മരണഭയം ഉണ്ടായിട്ടുള്ളതും, കൂടാതെ എന്റെ എഗ്രിമെന്റ് ചെയ്ത സിനിമ അടക്കം എനിക്ക് നഷപെട്ടിട്ടുള്ളതും അക്കാര്യത്തിൽ എനിക്ക് വലിയ നഷ്ടം ഉണ്ടായിട്ടുള്ളതും ആണ്. അതാനാൽ ദയവുണ്ടായി ഈ ആളുകൾക്കെതിരെ ഉടനടി കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തണം എന്നും എനിക്ക് നീതി ലഭ്യമാക്കി തരണം എന്നും അഭ്യർത്ഥിക്കുന്നു എന്നാണ് ബാല പരാതിയിൽ പറയുന്നത്.