ഞാൻ എംഡി എൻട്രൻസ് എഴുതാൻ കഷ്ടപ്പെട്ട് പഠിച്ചിട്ടും പരീക്ഷയുടെ ഒരു മാസം മുമ്പ് ഹാൾ ടിക്കറ്റ് എടുക്കാനോ പരീക്ഷ എഴുതാനോ സമ്മതിച്ചില്ല. അന്ന് വഴക്കുണ്ടാക്കിയപ്പോൾ നല്ല അടി കിട്ടി; എലിസബത്ത്

മലയാളികൾക്കേറെ സുപരിചിതനാണ് നടൻ ബാല. പലപ്പോഴും വിവാദങ്ങളും വിമർശനങ്ങളുമെല്ലാം ബാലയ്ക്ക് നേരിടേണ്ടതായി വന്നിട്ടുണ്ട്. ഇപ്പോഴും മുൻഭാര്യയായ എലസിബത്തിന്റെ പരാമർശങ്ങൾ നടനെ കുരുക്കിലാക്കിയിരിക്കുകയാണ്. 2010ൽ ആയിരുന്നു ​ഗായിക അമൃത സുരേഷുമായുള്ള ബാലയുടെ വിവാഹം. എന്നാൽ അമൃതയ്ക്ക് മുമ്പ് നടൻ ചന്ദന എന്നൊരു പെൺകുട്ടിയെ വിവാഹം ചെയ്തിരുന്നുവെന്ന റിപ്പോർട്ടുകൾ അടുത്തിടെയാണ് പുറത്ത് വന്നത്.

ബാലയുമായുള്ള തന്റെ വിവാഹം ഉറപ്പിച്ച സമയത്ത് പലരും നടന്റെ സ്വഭാവത്തെ കുറിച്ച് തനിക്ക് മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും എന്നാൽ അദ്ദേഹത്തോടുള്ള പ്രണയം കാരണം വിവാ​ഹ​ത്തിൽ നിന്നും പിന്മാറാൻ തോന്നിയില്ലെന്നാണ് അമൃത പറഞ്ഞിരുന്നത്. ബാലയുടെ ക്രൂര പീഡനങ്ങൾ സഹിക്കാൻ കഴിയാതെയാണ് താൻ ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്ന് അടുത്തിടെ അമൃത വെളിപ്പെടുത്തിയിരുന്നു.

അച്ഛൻ തന്നോടും അമ്മയോടും ചെയ്ത ക്രൂരതകൾ അടുത്തിടെ ഒരു വീഡിയോയിലൂടെ അവന്തിക എണ്ണി പറഞ്ഞിരുന്നു. പിന്നാലെ അവന്തികയ്ക്കെതിരെയും ബാലയ്ക്കെതിരെയം കടുത്ത ആരോപണങ്ങൾ വന്നിരുന്നു. അമൃതയുമായുള്ള വിവാഹ​മോചനശേഷം പത്ത് വർഷങ്ങൾക്ക് ശേഷമാണ് ബാല വീണ്ടും വിവാഹിതനാകുന്നത്. ഡോക്ടറായ എലിസബത്ത് ഉദയനെ സോഷ്യൽമീഡിയ വഴി പരിചയപ്പെടുകയും പ്രണയത്തിലാകുകയും വിവാഹിതരാകുകയും ആയിരുന്നു.

എന്നാൽ രണ്ട് വർഷത്തിനുള്ളിൽ എലിസബത്തുമായുള്ള ബന്ധവും വേർപിരിഞ്ഞു. അമൃതയ്ക്കുണ്ടായ സമാന അനുഭവങ്ങൾ തന്നെയാണ് എലിസബത്തിനും ബാലയിൽ നിന്നും നേരിടേണ്ടി വന്നത്. പലതവണ തന്നെ ബാല മർദ്ദിക്കുകയും റേപ്പ് ചെയ്യുകയും ചെയ്തുവെന്നാണ് അടുത്തിടെ എലിസബത്ത് വെളിപ്പെടുത്തിയത്. ഒന്നും പുറത്ത് പറയാതിരിക്കാൻ ബെഡ് റൂം വീഡിയോകൾ ഉപയോ​ഗിച്ച് തന്നെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും എലിസബത്ത് പറഞ്ഞിരുന്നു.

നിങ്ങളെല്ലാവരും എന്റെ മരണത്തിനുവേണ്ടി കാത്തിരിക്കുകയാണെന്ന് എനിക്കറിയാം. ഞാൻ എംഡി എൻട്രൻസ് എഴുതാൻ കഷ്ടപ്പെട്ട് പഠിച്ചിട്ടും പരീക്ഷയുടെ ഒരു മാസം മുമ്പ് ഹാൾ ടിക്കറ്റ് എടുക്കാനോ പരീക്ഷ എഴുതാനോ സമ്മതിച്ചില്ല. അന്ന് വഴക്കുണ്ടാക്കിയപ്പോൾ നല്ല അടി കിട്ടി. കണ്ണ് തുറക്കുമ്പോഴെല്ലാം അഞ്ചാറ് സെക്കന്റിലേക്ക് ഗ്രേ കളർ മാത്രമെ കാണൂ. ഒരിക്കൽ പനിച്ച് വയ്യാതായി. ആ സമയത്ത് എന്റെ വീട്ടുകാരെ വിളിച്ച് പറഞ്ഞത് പുള്ളിക്കാരി അഭിനയിക്കുകയാണെന്നാണ്.

ഭർത്താവിനെ നന്നായി അറിയുന്നത് കൊണ്ട് എന്റെ വീട്ടുകാർ വന്ന് എന്നെ ആശുപത്രിയിൽ കൊണ്ടുപോയി. ടെസ്റ്റ് ചെയ്തപ്പോൾ കോവിഡ് പോസിറ്റീവായിരുന്നു. ഇതൊക്കെ 2022ലാണ് സംഭവിച്ചത്. വീട്ടുകാർ പറഞ്ഞത് നീ നിന്റെ ജീവിതം തുലച്ചു. നമുക്ക് എല്ലാം മനസിലാകുന്നുണ്ട്. ജോലിക്ക് പോകൂ എന്നാണ്. അസുഖം മറച്ചുവെച്ച് കല്യാണം കഴിഞ്ഞ് ഓരോ രണ്ട് മാസം കൂടുമ്പോഴും ഹോസ്പിറ്റലിൽ ആയിരുന്നു.

ഹണിമൂണിന് ഹോസ്പിറ്റലിലേക്കാണ് പോയത്. ഇപ്പോൾ എല്ലാത്തിനും തയ്യാറായാണ് ഞാൻ നിൽക്കുന്നത്. പേടിച്ച് പേടിച്ച് എനിക്ക് മതിയായി. ജയിലിലായാലും ഭക്ഷണം കിട്ടുമല്ലോ. എനിക്ക് മൂന്ന് ദിവസം ഭക്ഷണം തരാതിരുന്നിട്ടുണ്ട്. റൂമിൽ പൂട്ടിയിട്ടിട്ടുണ്ട്. ടാപ്പ് വെള്ളം കുടിച്ചു. അത്രയ്‌ക്കൊന്നും ജയിലിലുണ്ടാകുമെന്ന് തോന്നുന്നില്ല. നിങ്ങൾ ഇനി എന്നെ കൊന്നാലും സാരമില്ല. ഞാൻ അത്രത്തോളം എത്തിക്കഴിഞ്ഞു. അത്രത്തോളം നാണം കെട്ട അവസ്ഥയിലാണ് ഞാൻ ഉള്ളത്.

ഡിപ്രഷനും നാണക്കേടും സ്ട്രെസും കാരണം എന്ത് വന്നാലും അതിനെ നേരിടാൻ ഞാൻ തയ്യാറാണ് എന്നാണ് ബാല പറഞ്ഞത്. പുറം ലോകം അറിയാത്ത ബാലയുടെ പല ചെയ്തികളും അടുത്തിടെയായി വീഡിയോകളിലൂടെ എലിസബത്ത് വെളിപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ വർഷം അവസാനമായിരുന്നു നടന്റെ നാലാം വിവാ​ഹം. മാമന്റെ മകളാണന്ന് പരിചയപ്പെടുത്തിയ കോകിലയുമായി ആയിരുന്നു വിവാഹം.

മൂന്ന് വയസ് മുതൽ എനിക്കറിയാവുന്ന ആളാണ് കോകില. എന്റെ അമ്മാവന്റെ മകളാണ്. ജീവിതത്തിൽ ചില കാര്യങ്ങൾ സംഭവിക്കും. ചെറുപ്പത്തിലേ എനിക്കൊപ്പം കോകിലയുണ്ട്. എന്നെ കോകില സ്നേഹിക്കുന്ന കാര്യം എനിക്കറിയില്ലായിരുന്നു. എന്റെ വിവാഹം നടന്നു, ഒരു കുട്ടിയുണ്ടായി. അതെല്ലാം എല്ലാവർക്കും അറിയാം. ആരെയും കുറ്റം പറയുന്നില്ല. കോകിലയ്ക്ക് ഞാൻ ജീവനാണെന്ന് ഒരു ഘട്ടത്തിൽ മനസിലാക്കി.

ചെറുപ്പത്തിലേ കണ്ട് വളർന്ന പെൺകുട്ടിയാണ്, എങ്ങനെ ഞാനിവളെ ആ രീതിയിൽ കാണുമെന്ന് അമ്മയോട് ചോദിച്ചു. ബാല, നിന്റെ അച്ഛനെ ഞാൻ ഇഷ്ടപ്പെട്ട് വിവാഹം ചെയ്തതാണോ എന്ന് കരുതുന്നുണ്ടോയെന്ന് അമ്മ എന്നോട് ചോദിച്ചു. കല്യാണത്തിന് ശേഷം ഒരുമിച്ച് ജീവിച്ച് അത്രയും സ്നേഹം ഞങ്ങൾക്കിടയിൽ വന്നു, ആ സ്നേഹത്തിന്റെ തെളിവാണ് മൂന്ന് മക്കളെന്നും അമ്മ പറഞ്ഞു. കോകില എന്റെ കാര്യത്തിൽ വളരെയധികം കരുതൽ കാണിച്ചു.

ഒരു അമ്മയുടെ സ്നേഹം എനിക്ക് ലഭിച്ചു. ഒരു ഘട്ടത്തിൽ വിവാഹം ചെയ്യാമെന്ന് ഞങ്ങൾ തീരുമാനിച്ചു. മൂന്ന് മാസം മുമ്പ് ഒഫിഷ്യൽ കല്യാണം നടന്നു. ഒരു ദിവസം എന്റെ മനസിൽ തോന്നിയതാണ്. കേരളത്തിൽ ഞായറാഴ്ച സ്വർണകടകൾ തുറക്കില്ല. കട തുറപ്പിച്ച് താലി വാങ്ങി. കേരളത്തിലെ താലി മാല തമിഴ്നാട്ടിലേത് പോലെയല്ല. കോകിലയ്ക്ക് താലിയാണ് കെട്ടുന്നതെന്ന് മനസിലായിരുന്നില്ല. എനിക്ക് മാമായുടെ കൂടെ ജീവിക്കണമെന്ന് ഒരുപാട് നാളായി എന്നോട് അവൾ പറയുന്നുണ്ടായിരുന്നെന്നും ബാല പറഞ്ഞിരുന്നു.

അതേസമയം, എലിസബത്തിന്റെ വെളിപ്പെടുത്തലുകൾ ചർച്ചയായതോ‌ടെ നടൻ ചെന്നൈയിലാണ് ഭാര്യയ്ക്കൊപ്പം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി താമസം. കേരളത്തിൽ നിന്നാൽ അറസ്റ്റും കേസും ചാനൽ ചർച്ചകളിലും താൻ കുടങ്ങിപ്പോകുമോയെന്ന ഭയം കാരണം നടൻ ഭാര്യയേയും കൂട്ടി ചെന്നൈയ്ക്ക് കടന്നതാണെന്നാണ് ഒരു വിഭാ​ഗം പ്രേക്ഷകർ സോഷ്യൽ മീഡിയയിലൂടെ ചോദിക്കുന്നത്.

എന്നാൽ വിവാ​ദവുമായി ബന്ധപ്പെട്ട ഒരു ചോ​ദ്യങ്ങൾക്കും നടനോ കോകിലയോ വ്യക്തമായ മറുപടി പറയാത്തതും പ്രേക്ഷകരെ ചൊടിപ്പിച്ചിട്ടുണ്ട്. പണ്ട് കേരളത്തിലെ എല്ലാ ഓൺലൈൻ ചാനലുകളേയും വിളിച്ച് വരുത്തി അഭിമുഖങ്ങൾ നൽകി നല്ലവനാണെന്ന് നടിച്ചു. ഇന്ന് അത് തമിഴ്നാട്ടിലും ആവർത്തിക്കുന്നുവെന്നാണ് നടന്റെ അഭിമുഖങ്ങൾക്ക് താഴെ കുറിച്ചത്.

അതേ സെയിം ഡയ​ലോ​ഗ്, അതേ വിക്ടിം കാർഡ്, അതേ സെൽഫ് ബൂസ്റ്റ്… പക്ഷെ ഒരു വ്യത്യാസമുണ്ട് അടിക്കടി ഭാര്യമാർ മാറുന്നുണ്ട്, ആക്ടിങ് കൊള്ളാം… പക്ഷെ സ്ക്രിപ്റ്റ് ചീറ്റി പോയി ബാല, എത്രയും വേ​ഗം എലിസബത്തിനും അമൃതയ്ക്കും അവന്തികയ്ക്കും നീതി ലഭിക്കട്ടേ എന്നിങ്ങനെ നീളുന്നു കമന്റുകൾ. ബാല ക്രിമിനലാണെന്നും നടപടി എടുക്കാനും എലിസബത്തിന് സമാധാനം നിറഞ്ഞ നൽകാൻ അധികൃതർ തയ്യാറാകണമെന്നും പലരും കമന്റുകളായി രേഖപ്പെടുത്തിയിട്ടുണ്ട്.

ഇപ്പോൾ എനിക്ക് പേടിയാണ്. ഇതിന് പിന്നാലെ പോകാനും പേടിയാണ് അതിന്റെ പ്രത്യാഘാതങ്ങളെ കുറിച്ചും ഭയമുണ്ട്. കുറച്ച് കഴിഞ്ഞാൽ ആളുകൾ ഇതെല്ലാം മറക്കും. പുള്ളി ഇതൊരു റിവഞ്ചായി മനസിൽ സൂക്ഷിക്കും. പിന്നീട് പകരം വീട്ടും. പ്രൊട്ടക്ട് ചെയ്യുന്നുവെന്ന് തെറ്റിദ്ധരിപ്പിച്ച് അപ്പുറത്ത് പോയി ഒറ്റികൊടുക്കുന്ന സ്വഭാവമുണ്ട്. രണ്ടുപേർക്കിടയിൽ ശത്രുത ഉണ്ടാക്കുന്ന തരത്തിലുള്ള സംസാരവുമുണ്ട്. പക്ഷെ ആ രണ്ടുപേരുമായി ഇയാൾക്ക് നല്ല കണക്ഷനായിരിക്കും. ഞാനായിട്ട് അല്ല ഇതൊന്നും തുടങ്ങി വെച്ചത്. വഴിയേ പോകുന്ന എന്നെ ഇതിലേക്ക് പിടിച്ച് കയറ്റിയതാണ്. കുറച്ച് കഴിയുമ്പോൾ ഇതെല്ലാം ഇതിനേക്കാൾ വലിയ പ്രശ്നമായി മാറുമെന്ന് എനിക്ക് അറിയാം. കാരണം മുമ്പ് പലരോടും ഇയാൾ ചെയ്തിട്ടുള്ളത് ഞാൻ കണ്ടിട്ടുള്ളതാണെന്നും എലിസബത്ത് പറഞ്ഞു.

പ്രായമായ സ്ത്രീകളെ ബെഡ്റൂമിലേക്ക് വിളിച്ച് കയറ്റി കതക് അടക്കും. കാര്യം ചോദിച്ചാൽ താൻ അമ്മയെപ്പോലെ കാണുന്ന ആളുകൾ ആണെന്ന് പറയും. ഇതൊക്കെയാണ് അവിടെ നടക്കുന്നത്. അതേസമയം തോക്കിന്റെ വിഷയത്തിൽ അന്വേഷിക്കാൻ പോലീസുകാർ വീട്ടിൽ വന്നപ്പോൾ എന്നെ റൂമിലിട്ട് ലോക്ക് ചെയ്തിരുന്നു ഇയാൾ. ഞാൻ പുറത്തേക്ക് ഇറങ്ങിയാൽ ആരോടെങ്കിലും എന്തെങ്കിലും പറയുമെന്ന് കരുതിയാണ് ലോക്കാക്കി വെച്ചത്. ഈ പ്രശ്നം കഴിഞ്ഞ് ഒന്നൊന്നര മാസം കഴിഞ്ഞാണ് ഞങ്ങൾ സെപ്പറേറ്റ് ആയത്. ഞങ്ങൾ ഏതാണ്ട് പിരിയും എന്ന ബോധ്യം ഉള്ളതുകൊണ്ടാകണം ചെകുത്താന്റെ വീട്ടിലേക്ക് എന്നെ കൂട്ടി പോയതും കേസിൽ പെടുത്താൻ ശ്രമിച്ചതും. അതും എനിക്ക് സംശയമുണ്ട്. മിക്ക അഭിമുഖങ്ങളിലും എന്റെ ഭാര്യ ഒപ്പമുണ്ടായിരുന്നുവെന്ന് പറയും അതൊക്കെ ഒരു മറയാണ് എന്നും എലിസബത്ത് പറഞ്ഞു.

മാനനഷ്ടക്കേസ് വന്നാൽ ജയിലിൽ പോയി കിടക്കുന്നതിന് എനിക്ക് പ്രശ്നമില്ല, നാണക്കേടുമില്ല, കാരണം അതിലും നന്നായി നാണംകെടുകയും പീഡിപ്പിക്കപ്പെടുകയുമൊക്കെ ചെയ്തിട്ടുണ്ട്. സാധാരണ ഭീഷണിക്കമന്റുകൾ വരുമ്പോൾ ഞാൻ ഡിലീറ്റ് ചെയ്യാറുണ്ട്. ഇത്തവണ കസ്തൂരിയെ വെച്ചാണ് എനിക്കെതിരെ അപകീർത്തിപ്പെടുത്തൽ തുടങ്ങിയത്. ഈ പാറ്റേണൊക്കെ ഞാൻ കണ്ടതാണ്. പലർക്കെതിരേയും മുൻപ് ഇത് പ്രയോഗിച്ചിട്ടുണ്ട്. ആളുടെ എക്സ് വിവാഹം കഴിച്ചപ്പോൾ അന്ന് രാത്രി മൊത്തം ഉറങ്ങിയില്ല. എന്നേയും ഉറക്കിയില്ല. അവസാനം അതിനെ കുറിച്ച് ചെയ്ത വീഡിയോയിലും എന്നെ പിടിച്ചിരുത്തി. ഇരുന്നില്ലെങ്കിൽ എന്നെ വീട്ടിൽ നിന്നും ഇറക്കിവിട്ടേനെ. ആദ്യ ഭാര്യ ചതിച്ചിട്ടും കൂടെ നിൽക്കാത്തവളെ വേണ്ട, എനിക്ക് മറ്റ് 100 പെണ്ണുങ്ങൾ ഉണ്ടെന്ന് പറഞ്ഞേനെ.

ആളുമായി ഞാനാണ് ഇഷ്ടത്തിലായി. വീട്ടുകാർക്ക് താത്പര്യമില്ലായിരുന്നു. അവർ ഈ ബന്ധത്തിന്റെ പേരിൽ ഒരുപാട് അനുഭവിച്ചു. അവരുടെ പ്രായത്തിനെക്കാൾ വലിയ ക്ഷീണം നേരിട്ടു. കുറെ ഞാൻ സഹിച്ചു, മിണ്ടാതെ ഇരുന്നു. എന്തെങ്കിലും കാണിച്ച് പോയിക്കോട്ടെ വിചാരിച്ചു. എന്നാൽ എനിക്കെതിരെ തുടർന്നും ആരോപണങ്ങൾ ഉയർന്ന സാചര്യത്തിലാണ് ഇപ്പോൾ പ്രതികരിക്കുന്നത്. ഞാൻ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ ചിലർക്കൊക്കെ മനസിലാകുമെന്നും എലിസബത്ത് പറഞ്ഞിരുന്നു.

Vijayasree Vijayasree :