വിവാഹത്തിന് നാല് ദിവസം മുൻപ് മോൺസൺ മാവുങ്കലിനെ കാണാൻ എന്നെ കൊണ്ട് പോയി, സഹോദരനെ പോലെയാണെന്നും ഇദ്ദേഹം ഒകെ പറഞ്ഞാലേ അമ്മ വിവാഹത്തിന് സമ്മതിക്കൂവെന്നും പറഞ്ഞു; എലിസബത്ത്

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടൻ ബാലയ്ക്കെതിരെ കടുത്ത ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടാണ് മുൻഭാര്യയായ എലിസബത്ത് ഉദയൻ രംഗത്തെത്തിയിരുന്നത്. ബാല പീഡിപ്പിച്ചുവെന്നും മർദ്ദിച്ചുവെന്നും അടക്കമുളള ആരോപണങ്ങളാണ് എലിസബത്ത് ഉന്നയിച്ചത്. വീഡിയോ വൈറലായതിന് പിന്നാലെ ബാലയ്ക്ക് എതിരെ രൂക്ഷ വിമർശനങ്ങൾ ഉയർന്നു വന്നിരുന്നു.

ഇപ്പോഴിതാ വീണ്ടും ബാലയ്ക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുകയാണ് എലിസബത്ത്. തന്നേയും ആറാണട്ടണ്ണനേയും ചേർത്ത് വരെ കഥകൾ ഉണ്ടാക്കിയ ആളാണ് ബാലയെന്നും താൻ വീട് വിട്ടിറങ്ങിയതിന് ശേഷമാണ് ഇതുണ്ടായതെന്നും എലിസബത്ത് തന്റെ വീഡിയോയിലൂടെ പ്രതികരിച്ചു. ഈ 250 കോടി ഉണ്ടോയെന്നതിലെ സത്യം എനിക്ക് അറിയേണ്ടതുണ്ട്.

ഭാര്യയാണെന്ന് പറഞ്ഞ് കൊണ്ട് നടന്ന് എന്നെ പറ്റിചത് ശരി, പക്ഷെ ജനങ്ങളെ പറ്റിക്കുന്നത് കാണാൻ വയ്യ. ബോഗൻവില്ല എന്ന സിനിമ കണ്ടിരുന്നു. അതില് നായകന്റെ മുഖം ഞാൻ കണ്ടില്ല, ഭാര്യ എന്ന് പറഞ്ഞ് മുന്നിൽ നിർത്തി ക്രൂരത ചെയ്യുന്ന ചിലരുടെ മുഖമാണ് ഓർമ വന്നത്. ആദ്യ ഭാര്യ ഇയാളുടെ 70 ശതമാനം സ്വത്ത് തട്ടിക്കൊണ്ട് പോയി, കുട്ടിയെ കാണിക്കുന്നില്ല തുടങ്ങിയ പല ആരോപണങ്ങൾ ഇയാൾ ഉന്നയിച്ചിരുന്നു. തനിക്ക് വിഷം തന്ന് കൊലപ്പെടുത്താൻ നോക്കിയിരുന്നുവെന്ന് ഇയാൾ എന്നെ വിശ്വസിപ്പിച്ചിരുന്നു.

ഒരു ഡോക്ടറെ കൊണ്ടും കസ്റ്റംസ് ഓഫീസറെ കൊണ്ടും എന്നെ വിളിപ്പിച്ച് ഇക്കാര്യങ്ങൾ സംസാരിക്കുകയായിരുന്നു. അതിനാൽ ഇത് സത്യമല്ലെന്ന് വിചാരിക്കേണ്ട കാര്യം എനിക്ക് ഇല്ലല്ലോ. വിശ്വസിച്ചുപോയി. ആദ്യ ഭാര്യ എന്തുകൊണ്ടാണ് പല കാര്യങ്ങളും തുറന്ന് പറയാതിരുന്നതെന്ന് എനിക്ക് മനസിലാകും. കേസ് കൊടുക്കണമെന്നൊക്കെ പറയുന്ന മറ്റുള്ളവർക്കും ഇതേ ഭയം കാണുമെന്ന് ഓർക്കണം.

മോൺസൺ മാവുങ്കലിനെ എനിക്ക് അറിയാം. വിവാഹം കഴിക്കുന്നതിന് നാല് ദിവസം മുൻപ് അയാളെ കാണാൻ എന്നെ കൊണ്ട് പോയി. സഹോദരനെ പോലെയാണെന്നും ഇദ്ദേഹം ഒകെ പറഞ്ഞാലേ അമ്മ വിവാഹത്തിന് സമ്മതിക്കൂവെന്നും പറഞ്ഞു. കാലിൽ തൊട്ട് വണങ്ങാൻ ആവശ്യപ്പെട്ടു. ഇയാൾ അപ്പോഴേക്കും എന്റെ വീട്ടിലെ കാര്യങ്ങൾ അന്വേഷിച്ചിരുന്നു. അമ്മയെ വിളിച്ച് സംസാരിക്കുകയും മോൻസൻ പറഞ്ഞാൽ എനിക്ക് വിശ്വാസമാണെന്ന് പറയുകയും ചെയ്യുന്ന അമ്മയുടെ കോളും എന്നെ കേൾപ്പിച്ചിരുന്നു.

അവിടുന്ന് ഒരു മാലയും മോൻസൻ ബാലയെ കൊണ്ട് എന്റെ കഴുത്തിൽ അണിയിച്ചു. സ്വർണമല്ല, പക്ഷെ ഇതും ചെന്നൈയിലെ എന്റെ ലോക്കറിൽ ഉണ്ട്. സെപ്റ്റംബർ 4 നാണ് ഞാൻ ആ വീട്ടിൽ നിന്നും ഇറങ്ങുന്നത്. ഇറക്കി വിട്ടു എന്നും കൂടി പറയാം. ഞാൻ ഇറങ്ങി പോകുമ്പോൾ അയ്യോ ചേട്ടാ ചേച്ചി പോകുകയാണെന്നൊക്കെ ചിലർ പറയുമ്പോൾ ഞാൻ എനിക്ക് കോടികൾ വരുന്നത് നോക്കണോ അതോ ഈ ലൂസ് ഇറങ്ങിപ്പോകുന്നത് നോക്കണോയെന്നാണ് പുള്ളി ചോദിച്ചത്.

വക്കീലും ഗുണ്ടാ സംഘവും ഒക്കെ അവിടെ ഉണ്ടായിരുന്നു. സെപ്റ്റംബർ 8 നായിരുന്നു എന്റെ ബർത്തഡേ. അന്ന് എനിക്ക് ആറാട്ടണ്ണൻ എന്ന സന്തോഷ് വർക്കി ഒരു പിറന്നാൾ മെസേജ് അയച്ചിരുന്നു. ഒരു യുട്യൂബ് കമന്റായിട്ടാണ് ഇട്ടത്. അതിന് ഞാൻ നന്ദി പറഞ്ഞിരുന്നു. ആ സ്ക്രീൻ ഷോട്ടൊക്കെ ഉണ്ടായിരുന്നു. ആ സ്ക്രീൻഷോട്ട് കാണിച്ച് കൊണ്ട് പുള്ളിയൊരു അഭിമുഖം നൽകി. കണ്ടോ എന്ന മട്ടിൽ. അത് കണ്ടാൽ തോന്നും എനിക്ക് ആറാട്ടണ്ണൻ പേഴ്സണൽ മെസേജ് അയച്ചതാണെന്ന്.

ഇതിനെ വിമർശിച്ച് ചെകുത്താൻ ഒരു വീഡിയോ ചെയ്തിരുന്നു. സ്വന്തം ഭാര്യയെ കുറിച്ച് എങ്ങനെയാണ് ഇങ്ങനെ പറയാൻ സാധിക്കുന്നതെന്ന്. സത്യത്തിൽ ആ അഭിമുഖം കണ്ടപ്പോൾ എനിക്ക് വലിയ വിഷമം തോന്നിയിരുന്നു. ചെകുത്താനെ മുൻപെനിക്ക് ദേഷ്യമായിരുന്നു, കാരണം തെറി പറഞ്ഞൊക്കെ വീഡിയോ ചെയ്യുന്ന ആളായിരുന്നല്ലോ. പക്ഷെ ഇപ്പോൾ ചെകുത്താൻ വന്നതിൽ എനിക്ക് വലിയ സന്തോഷം തോന്നി എന്നും എലിസബത്ത് പറഞ്ഞു.

മുമ്പൊരിക്കൽ സന്തോഷ് വർക്കി അപമര്യാദയായി പെരുമാറിയെന്ന് ബാല പ്രതികരിച്ചിരുന്നു. വീട്ടിലേക്ക് വരുമ്പോൾ കോളിങ് ബെൽ അടിക്കുകയോ ഫോൺ വിളിക്കുകയോ ചെയ്യുന്ന ശീലം സന്തോഷ് വർക്കിയ്ക്ക് ഇല്ല. സന്തോഷ് വർക്കി ചെയ്ത കാര്യം തനിക്ക് തുറന്നു പറയാൻ പോലും മടിയുണ്ട്. ഭാര്യയും ഭർത്താവും ബെഡ് റൂമിലിരിക്കുമ്പോൾ സാമാന്യ ബോധമുള്ളവരാരെങ്കിലും അവിടേക്ക് വരുമോ? അതിനായിരുന്നു താൻ സന്തോഷ് വർക്കിയെ തെറിവിളിച്ചതെന്നുമാണ് ബാല പറഞ്ഞിരുന്നത്.

Vijayasree Vijayasree :