ഇവരുടെ ജീവിതം മുഴുവൻ നുണകളുടെ മുകളിൽ കെട്ടിപടുത്തതായിരിക്കും, എല്ലാ കാര്യങ്ങളും മാനിപ്പുലേറ്റ് ചെയ്ത് കൊണ്ടുപോകും; നാർസിസിസ്റ്റിക് പേഴ്സണാലിറ്റി ഡിസോഡറിനെ കുറിച്ച് എലിസബത്ത്, സംശയവുമായി പ്രേക്ഷകർ!

കഴിഞ്ഞ ദിവസമായിരുന്നു നടൻ ബാലയുടെ വിവാഹം. അമ്മാവന്റെ മകളായ കോകിലയാണ് വധു. അപ്രതീക്ഷിത വിവാഹത്തിന് പിന്നാലെ ബാലയുടെ മുൻ വിവാഹങ്ങളും മുൻ ഭാര്യമാരുടെ പ്രതികരണങ്ങളുമെല്ലാം വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്. ഇത്തരത്തിൽ എലിസബത്ത് ഉദയൻ മുമ്പ് പങ്കുവെച്ച ഒരു വീഡിയോയും സോഷ്യൽ മീഡിയയിൽ ചർച്ചയയായി മാറുകയാണ്.

എൻ പി ഡി അഥവാ നാർസിസിസ്റ്റിക് പേഴ്സണാലിറ്റി ഡിസോഡർ എന്ന രോഗാവസ്ഥയെ കുറിച്ച് ആണ് എലിസബത്ത് പറയുന്നത്. ഈ കാര്യങ്ങളിൽ ചില സൂചനയുണ്ടെന്നാണ് പ്രേക്ഷകർ പറയുന്നത്. ആരുടേയും പേര് എടുത്ത് പറയാതെയാണ് എലിസബത്ത് തന്റെ വീഡിയോ ചെയ്യുന്നത്.

എൻ പി ഡിയുള്ള ഒരു പാട്ണറാണ് നമുക്കെങ്കിൽ വളരെ സമ്മർദത്തിലൂടെയായിരിക്കും കടന്നുപോകേണ്ടി വരിക. ഞാൻ എന്തെങ്കിലും ചെയ്യാത്തതുകൊണ്ടാണോ ഈ പ്രശ്നങ്ങൾ ഉണ്ടാകുന്നതെന്ന ഒരു സംശയം എപ്പോഴും ഉണ്ടാകും. എന്നാൽ ഈ സംശയത്തെക്കുറിച്ച് എൻ പി ഡിയുള്ള പാട്ണറുമായി സംസാരിക്കാനും പറ്റില്ല.

അങ്ങനെ സംസാരിക്കുകയാണെങ്കിൽ വ്യത്യസ്ത തരത്തിലുള്ള മറുപടിയായിരിക്കും ഉണ്ടാകുക. അതായത് ചിലപ്പോൾ ദേഷ്യപ്പെട്ട് ബന്ധം വരെ വേർപെടുത്തിയേക്കാം. അല്ലെങ്കിൽ നിനക്ക് വട്ടാണെന്നും പറഞ്ഞ് അവോയിഡ് ചെയ്യും. ആ സംശയം തീർക്കാൻ അവർ സമ്മതിക്കില്ല. മറ്റൊരു കാര്യം എന്ന് പറയുന്നത്. ഇവരുടെ ജീവിതം മുഴുവൻ നുണകളുടെ മുകളിൽ കെട്ടിപടുത്തതായിരിക്കും.

അതായത് എല്ലാ കാര്യങ്ങളും മാനിപ്പുലേറ്റ് ചെയ്ത് കൊണ്ടുപോകും. NPD ഉള്ള ആളുകൾക്ക് ആരാധനയുടെ വ്യാപകമായ ആവശ്യമുണ്ട്. അവർക്ക് പലപ്പോഴും അമിതമായ പ്രശംസയും അംഗീകാരവും ആവശ്യമാണ്, ഇത് മറ്റുള്ളവരിൽ നിന്നുള്ള ശ്രദ്ധയുടെയും സ്ഥിരീകരണത്തിൻ്റെയും നിരന്തരമായ ആവശ്യകതയിൽ പ്രകടമാകും.

സഹാനുഭൂതിയുടെ അഭാവമാണ് NPD യുടെ ഒരു പ്രധാന ലക്ഷണം. NPD ഉള്ള വ്യക്തികൾക്ക് മറ്റുള്ളവരുടെ വികാരങ്ങളും ആവശ്യങ്ങളും തിരിച്ചറിയാനോ തിരിച്ചറിയാനോ ബുദ്ധിമുട്ടുണ്ട്. മറ്റുള്ളവരിൽ അവരുടെ പ്രവർത്തനങ്ങളുടെ സ്വാധീനം മനസ്സിലാക്കാൻ പലപ്പോഴും കഴിയാത്തതിനാൽ ഇത് കൃത്രിമ സ്വഭാവങ്ങളിലേക്ക് നയിച്ചേക്കാം.

മറ്റുള്ളവരുടെ വിജയമോ സന്തോഷമോ അവർക്ക് ഭീഷണിയായി തോന്നിയേക്കാവുന്നതിനാൽ ഇത് ബന്ധങ്ങൾ വിള്ളലിലേക്ക് നയിച്ചേക്കാം.NPD ഉള്ളവരിൽ അഹങ്കാരവും അഹങ്കാരവും സാധാരണ സ്വഭാവമാണ് എന്നൊക്കെയായിരുന്നു എലിസബത്ത് നേരത്തെ പറഞ്ഞ്. ഈ വിഡിയോ ആണ് ചില യൂട്യൂബർമാർ ഇപ്പോൾ വീണ്ടും ചർച്ചയാക്കിയിരിക്കുന്നത്. പിന്നാലെ സോഷ്യൽ മീഡിയയും ഇത് ഏറ്റെടുത്തിട്ടുണ്ട്. ബാലയ്ക്കും തനിക്കുമിടയിൽ എന്താണ് സംഭവിച്ചതെന്ന് എലിസബത്ത് പറയാതെ പറഞ്ഞിരിക്കുകയാണ്.

പാവം കുട്ടി ഒരുപാട് സഹിച്ചിട്ടുണ്ടാകും, എലിസബത്ത് പറയുന്നത് കേൾക്കുമ്പോൾ ബാലയെയും അദ്ദേഹത്തിന്റെ പ്രവർത്തികളെയും തന്നെയാണ് ഓർമ്മ വരിക. നാർസിസിസ്റ്റിക് പേഴ്സണാലിറ്റി ഡിസോഡർ ഉള്ള ഒരു വ്യക്തി പെരുമാറുന്നത് പോലെയാണ് ബാലയെ പലപ്പോഴും കണ്ടിട്ടുള്ളത്. എന്തൊക്കെയോ നടന്നിട്ടുണ്ട് എന്നൊക്കെയാണ് കമന്റുകൾ.

ബാലയുടെ നാലാമത്തെ വിവാഹമാണിത്. ഗായിക അമൃത സുരേഷുമായുള്ള വിവാഹ ബന്ധം വേർപെടുത്തി വർഷങ്ങൾക്ക് ശേഷമായിരുന്നു എലിസബത്ത് എന്ന വ്യക്തിയെ ബാല വിവാഹം ചെയ്യുന്നത്. ഈ ബന്ധം അധിക നാൾ നീണ്ടില്ല. ഇതിന് ശേഷമാണ് ഇപ്പോൾ കോകിലയുമായുള്ള വിവാഹം.

ഈ വിവാഹം എന്നത് അമ്മയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു. അമ്മ അൽപസമയം മുമ്പ് വിളിച്ചിരുന്നു. എല്ലാവരും സന്തോഷത്തോടെ ഇരിക്കണം. ഞാൻ ആരുടേയും പേരെടുത്ത് പറയുന്നില്ല. 99 പേർക്ക് നന്മ ചെയ്തിട്ട്, ഒരാളെ കുറ്റപ്പെടുത്തുന്നത് ശരിയല്ല. കാലം മുന്നോട്ട് പോകുന്തോറും എല്ലാവർക്കും പക്വത വരും. എന്തായാലും എല്ലാവർക്കും സന്തോഷമുണ്ടാകട്ടെ. ഏട്ടന് വരണമെന്ന ആഗ്രഹമുണ്ടായിരുന്നെങ്കിലും കങ്കുവ സിനിമയുടെ തിരക്കായതിനാൽ വരാൻ സാധിച്ചില്ല പക്ഷേ ലൈവിലൂടെ വിവാഹം കണ്ടുവെന്നും ബാല പറഞ്ഞിരുന്നു.

Vijayasree Vijayasree :