തുടരണോ വിട്ടുകളയണോ എന്ന് തീരുമാനിക്കാന്‍ സാധിക്കാത്ത അവസ്ഥ; വീഡിയോയുമായി എലിസബത്ത്

മലയാളികള്‍ക്കേറെ സുപരിചിതനാണ് ബാല. അദ്ദേഹത്തിന്റെ ഭാര്യ എലിസബത്ത് ഉദയനും ഇപ്പോള്‍ പ്രേക്ഷകര്‍ക്കിഷ്ടമുള്ള വ്യക്തിയാണ്. ഗായിക അമൃത സുരേഷുമായുള്ള ബന്ധം വേര്‍പ്പെടുത്തി പത്ത് വര്‍ഷത്തോളം കഴിഞ്ഞാണ് ബാല എലിസബത്തിനെ വിവാഹം കഴിക്കുന്നത്. ഇവരുടെ വിശേഷങ്ങള്‍ എപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. ബാലയ്‌ക്കൊപ്പം കുടുംബജീവിതം ആരംഭിച്ചശേഷം എലിസബത്ത് ഒരു യുട്യൂബ് ചാനല്‍ ആരംഭിച്ചിരുന്നു. അതുവഴി എലിസബത്ത് വിശേഷങ്ങള്‍ പങ്കിടാറുണ്ടാറുണ്ട്.

മാത്രമല്ല കുറച്ച് നാളുകള്‍ക്ക് മുന്‍പ് വരെ ബാലയും എലിസബത്തും ഒരുമിച്ചുള്ള വീഡിയോകളും ഫോട്ടോകളുമൊക്കെ ഇരുവരും സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതൊന്നും കാണാറില്ല. വിവാഹ വാര്‍ഷികത്തിന് പോലും ബാല ഇവരുടെ ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നില്ല. എലിസബത്ത് സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും വളരെ സജീമാണ്.

കുറച്ച് നാളായി എലിസബത്ത് മാതാപിതാക്കള്‍ക്കൊപ്പമാണ്. ഡോക്ടറായ എലിസബത്ത് ജോലിയുടെ ഭാഗമായി സംസ്ഥാനത്തിന് പുറത്തായിരുന്നു. ഇപ്പോള്‍ യൂറോപ്പ് യാത്രയിലാണ് എലിസബത്ത്. കുടുംബവും ഒപ്പം ഉണ്ട്. യാത്രയിലാണെങ്കിലും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ പങ്കുവെയ്ക്കാറുണ്ട്. യൂട്യൂബിലും ഫേസ്ബുക്കിലുമൊക്കെ സജീവമാണ്. കുറച്ച് നാളുകളായി മാനസികാരോഗ്യത്തിന്റെ ചില വീഡിയോകള്‍ എലിസബത്ത് ഫേസ്ബുക്കില്‍ പങ്കുവെയ്ക്കാറുണ്ട്.

ഇപ്പോഴിതാ നാര്‍സിസിസ്‌റ് വ്യക്തിത്വത്തെ പറ്റി എലിസബത്ത് പറയുന്ന വാക്കുകളാണ് വൈറലായി മാറുന്നത്. പല ഭാഗങ്ങളിലായി ഇതേ പറ്റിയുള്ള വീഡിയോകള്‍ ആണ് എലിസബത്ത് പങ്കുവെയ്ക്കുന്നത്. അത്തരം വ്യക്തിത്വമുള്ള പങ്കാളികളെക്കുറിച്ചാണ് എലിസബത്ത് പറയുന്നത്. അതേസമയം ഒരുപാട് അര്‍ത്ഥങ്ങളുള്ള, എന്നാല്‍ മറ്റുള്ളവര്‍ക്ക് പെട്ടെന്ന് മനസ്സിലാക്കാന്‍ പറ്റാത്ത തരത്തിലുള്ള പോസ്റ്റുകളും എലിസബത്ത് പങ്കുവെയ്ക്കാറുണ്ട്.

അത്തരത്തില്‍ ഒരു പോസ്റ്റ് എലിസബത്ത് പങ്കുവെച്ചിട്ടുണ്ട്. തുടരണോ വിട്ടുകളയണോ എന്ന് തീരുമാനിക്കാന്‍ സാധിക്കാത്ത അവസ്ഥ വളരെ മോശമാണ് എന്നായിരുന്നു പോസ്റ്റില്‍ എലിസബത്ത് പറയുന്നത്. നിരവധിപേര്‍ ഈ പോസ്റ്റിന് കമന്റ് ഇട്ടിട്ടുണ്ട്. മുന്നോട്ട് തന്നെ പോകണം, വിട്ടുകളയല്ലേ, എന്നിങ്ങനെ നിരവധി കമന്റുകളാണ് വന്നുകാെണ്ടിരിക്കുന്നത്. മൂന്നാം വിവാഹ വാര്‍ഷികത്തിന് എലിസബത്ത് പങ്കുവെച്ച പോസ്റ്റ് ഏറെ ചര്‍ച്ചയായിരുന്നു.

രണ്ടാം വിവാഹ വാര്‍ഷികം ആശുപത്രിയില്‍ വെച്ചായിരുന്നു ആഘോഷിച്ചിരുന്നത്. മൂന്നാം വിവാഹ വാര്‍ഷികത്തില്‍ ബാലയുടെ ഒപ്പം ഡാന്‍സ് ചെയ്യുന്ന വീഡിയോ പോസ്റ്റ് ചെയ്യും എന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ മൂന്നാം വിവാഹ വാര്‍ഷികത്തിന് ഇവര്‍ ഒരുമിച്ചായിരുന്നില്ല. പക്ഷേ ആശുപത്രിയില്‍ വെച്ച് അന്ന് എടുത്ത വീഡിയോയുടെ മെമ്മറി എലിസബത്ത് പോസ്റ്റ് ചെയ്തിരുന്നു. ഫേസ്ബുക്ക് ഒന്നും മറക്കില്ല എന്ന ക്യാപ്ഷനോടെയാണ് എലിസബത്ത് വീഡിയോ പങ്കുവെച്ചത്.

ബാല അസുഖമായി ആശുപത്രിയില്‍ ഉണ്ടായിരുന്നപ്പോള്‍ എലിസബത്ത് കൂടെ തന്നെയുണ്ടായിരുന്നു. രണ്ടാം വിവാഹ വാര്‍ഷികം കേക്ക് മുറിച്ച് വളരെ ലളിതമായാണ് ആഘോഷിച്ചത്. അന്നാണ് മൂന്നാം വിവാഹ വാര്‍ഷികത്തിന് രണ്ട് പേരും ഒരുമിച്ച് ഡാന്‍സ് കളിക്കുമെന്ന് എലവിസബത്ത് പറഞ്ഞത്. പിന്നീടും ഇരുവരും ഒരുമിച്ചുള്ള വീഡിയോകള്‍ പങ്കുവെച്ചിരുന്നെങ്കിലും പിന്നീട് ഇവ മെല്ലെ കുറഞ്ഞു.

അതേസമയം, കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു എലിസബത്തിന് നന്ദിയുമായി അമൃതയെത്തിയത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നത്. അമൃതയുടെ ആരാധികയാണ് എലിസബത്ത്. അമൃതയുടെ പുതിയ ഗാനം എത്രവട്ടം കേട്ടു എന്ന് എലിസബത്തിനോട് ചോദിച്ചാല്‍ അത് സംശയമാകും. കാരണം എത്രവട്ടം കേട്ടു എന്ന് തനിക്ക് തന്നെ അറിയില്ല എന്നാണ് എലിസബത്ത് പറയുന്നത്.

വളരെ മനോഹരമായിരിക്കുന്നുവെന്നും, താന്‍ എത്രവട്ടം ഈ ഗാനം കേട്ടു എന്ന് അറിയില്ലെന്നുമാണ് എലിസബത്ത് പറഞ്ഞത്. അതോടെ മറുപടിയുമായി അമൃത എത്തിയത്. ഒരുപാട് ഒരുപാട് നന്ദി ഡാ!! എന്നാണ് അമൃത കുറിച്ചത്. പിന്നാലെ എലിസബത്തിന് നന്ദിയുമായി അഭിരാമി സുരേഷും എത്തിയിരുന്നു. ഇതിനും നിരവധി പേരാണ് വിമര്‍ശനവുമായി എത്തിയിരുന്നത്.

Vijayasree Vijayasree :