പപ്പയ്ക്കും അമ്മയ്ക്കുമൊപ്പം വണ്ടര്‍ലയില്‍ അടിച്ചുപൊളിച്ച് എലിസബത്ത്; വൈറലായി വീഡിയോ

മലയാളികള്‍ക്കേറെ സുപരിചിതനാണ് ബാല. അദ്ദേഹത്തിന്റെ ഭാര്യ എലിസബത്ത് ഉദയനും ഇപ്പോള്‍ പ്രേക്ഷകര്‍ക്കിഷ്ടമുള്ള വ്യക്തിയാണ്. ഗായിക അമൃത സുരേഷുമായുള്ള ബന്ധം വേര്‍പ്പെടുത്തി പത്ത് വര്‍ഷത്തോളം കഴിഞ്ഞാണ് ബാല എലിസബത്തിനെ വിവാഹം കഴിക്കുന്നത്. ഇവരുടെ വിശേഷങ്ങള്‍ എപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. കരള്‍ രോഗം ഗുരുതരമായ ബാല കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷമാണ് വീണ്ടും തിരികെ ജീവിതത്തിലേക്ക് വന്നത്. അപ്പോഴെല്ലാം ഡോക്ടറായ എലിസബത്ത് തന്നെയായിരുന്നു ബാലയെ ശുശ്രൂഷിച്ചിരുന്നത്.

താന്‍ തിരികെ ജീവിതത്തിലേയ്ക്ക് വന്നതില്‍ പ്രധാന പങ്ക് എലിസബത്തിനാണെന്ന് ബാലയും പലപ്പോഴായി പറഞ്ഞിട്ടുണ്ട്. അസുഖത്തില്‍ നിന്നും മുക്തി നേടി ബാല ആക്ടീവായി തുടങ്ങി കുറച്ച് കാലം വരെയും എലിസബത്ത് ബാലയ്‌ക്കൊപ്പമുണ്ടായിരുന്നു. എന്നാല്‍ പിന്നീട് എലിസബത്തിനെ ബാലയ്‌ക്കൊപ്പം കാണാതെയായി. ചോദിച്ചപ്പോള്‍ ബാലയും കൃത്യമായി മറുപടി പറഞ്ഞില്ല. ബാലയ്‌ക്കൊപ്പം കുടുംജീവിതം ആരംഭിച്ചശേഷം എലിസബത്ത് ഒരു യുട്യൂബ് ചാനല്‍ ആരംഭിച്ചിരുന്നു.

അതുവഴി എലിസബത്ത് വിശേഷങ്ങള്‍ പങ്കിടാറുണ്ടായിരുന്നു. ബാലയ്‌ക്കൊപ്പം എലിസബത്തിനെ കാണാതെയായതോടെ ആളുകള്‍ കമന്റ്‌സിലൂടെ എലിസബത്തിനോട് വിശേഷങ്ങള്‍ തിരക്കാന്‍ തുടങ്ങി. അപ്പോഴാണ് താരം കേരളം വിട്ട് പുറത്തൊരു ആശുപത്രിയില്‍ ജോലിയ്ക്ക് പ്രവേശിച്ച വിവരം വെളിപ്പെടുത്തിയത്. എന്നാല്‍ എവിടെയാണ് ജോലിക്ക് കയറിയതെന്നോ സ്ഥലമോ മറ്റ് വിവരങ്ങളോ എലിസബത്ത് പങ്കുവെച്ചില്ല.

ജോലിക്ക് പ്രവേശിച്ച് മാസങ്ങള്‍ മാത്രമെയായിട്ടുള്ളു എന്നതുകൊണ്ട് തന്നെ ഇക്കഴിഞ്ഞ ക്രിസ്മസിനോ ന്യൂ ഇയറിനോ എലിസബത്തിന് നാട്ടില്‍ വരാന്‍ കഴിഞ്ഞില്ല. കുറച്ച് ദിവസം മുമ്പാണ് അവധി ആഘോഷിക്കാന്‍ എലിസബത്ത് നാട്ടിലെത്തിയത്. നാട്ടിലേക്ക് തിരിക്കുകയാണെന്ന് എലിസബത്ത് അറിയിച്ചപ്പോള്‍ ബാലയെ കാണാന്‍ പോകുമോ എന്ന ചോദ്യമായിരുന്നു ഏറെയും.

എന്നാല്‍ എലിസബത്ത് ബാലയെ കാണാന്‍ പോയിരുന്നില്ലെന്നത് എലിസബത്തിന്റെ വീഡിയോയില്‍ നിന്നും വ്യക്തമാണ് എന്നാണ് ആരാധകര്‍ പറയുന്നത്. ഇപ്പോഴിതാ പപ്പയ്ക്കും അമ്മയ്ക്കുമൊപ്പം വണ്ടര്‍ലയില്‍ പോയതിന്റെ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് എലിസബത്ത്. കഴിഞ്ഞ ദിവസം തന്റെ പ്രിയപ്പെട്ട വളര്‍ത്തുനായയ്‌ക്കൊപ്പമുള്ള വീഡിയോയും എലിസബത്ത് പങ്കിട്ടിരുന്നു. അതേസമയം ബാലയെ കുറിച്ചുള്ള ചോദ്യങ്ങള്‍ ചോദിക്കുന്നത് ആരാധകര്‍ കുറച്ചുവെന്നാണ് കമന്റ് സെക്ഷനില്‍ നിന്നും മനസിലാകുന്നത്.

കാരണം അത്തരത്തിലുള്ള ഒരു കമന്റ് പോലും എലിസബത്തിന്റെ വീഡിയോയ്ക്ക് ഉണ്ടായിരുന്നില്ല. ജീവിതം ആസ്വദിക്കാന്‍ എലിസബത്തിന് ആശംസകള്‍ നേര്‍ന്നുള്ളതായിരുന്നു ഏറെയും കമന്റുകള്‍. സ്വകാര്യ ജീവിതത്തിലെ കാര്യങ്ങള്‍ അധികം പൊതുസമൂഹത്തിനോട് പറയുന്നതിനോട് യോജിപ്പില്ലാത്ത വ്യക്തിയാണ് എലിസബത്തും. അതേസമയം കുറച്ച് നാളുകള്‍ക്ക് മുമ്പ് ഒരു അഭിമുഖത്തില്‍ എലിസബത്ത് എവിടെയെന്ന് അവതാരകന്‍ തിരക്കിയപ്പോള്‍ ഇപ്പോള്‍ എന്റെ കൂടെ ഇല്ലെന്ന് മാത്രമെ പറയാന്‍ സാധിക്കുവെന്നാണ് ബാല പറഞ്ഞത്.

‘എലിസബത്തിനെ ആരുമായും താരതമ്യപ്പെടുത്തരുത്. ഞാന്‍ ഒരു അഭിമുഖത്തിലും എലിസബത്തിനെ കുറിച്ച് പറഞ്ഞിട്ടില്ല. ഒരേയൊരു വാക്ക് ഇപ്പോള്‍ പറയാം… എലിസബത്തിനെ കുറിച്ച് ഞാന്‍ പറയുകയാണെങ്കില്‍ എലിസബത്ത് തങ്കമാണ്.’ ‘പ്യൂര്‍ ക്യാരക്ടറാണ്. ഇപ്പോള്‍ എന്റെ കൂടെയില്ല. ഞാനും അവളുടെ കൂടെയില്ല… വിധി. അവളുടെ ക്യാരക്ടറുള്ള മറ്റൊരു പെണ്ണിനെ ഞാന്‍ കണ്ടിട്ടില്ല. അവള്‍ സ്വര്‍ണ്ണമാണ്. ഇതിന്റെ മുകളില്‍ ഒന്നും ചോദിക്കരുത്. ‘ഞാന്‍ മരിച്ചാലും ഒരു കുറ്റവും അവളെ കുറിച്ച് ഞാന്‍ പറയില്ല. ഞാന്‍ കഷ്ടപ്പെട്ടപ്പോള്‍ എന്റെ ഒപ്പമുണ്ടായിരുന്നവളാണ്. എലിസബത്ത് എപ്പോഴും ഹാപ്പിയായി ഇരിക്കണം…’, എന്നാണ് ബാല എലിസബത്തിനെ കുറിച്ച് സംസാരിച്ച് പറഞ്ഞത്.

Vijayasree Vijayasree :