കഴിഞ്ഞ ദിവസമായിരുന്നു ബാലയ്ക്കൊപ്പം ജീവിച്ചതിന്റെ പേരിൽ മാനസീകവും ശാരീരികവുമായി നിരവധി ബുദ്ധിമുട്ടുകളിലൂടെ താൻ കടന്നുപോയി എന്നും, തനിക്ക് സംഭവിച്ചത് പുറത്ത് പറയാൻ ഭയമായിരുന്നുവെന്നും ബാല തന്നെ ഭീഷണിപ്പെടുത്തിയിരുന്നതിലാണ് ഒന്നും തുറന്ന് പറയാതിരുന്നതെന്നും എലിസബത്ത് സോഷ്യൽ മീഡിയ പോസ്റ്റിലൂടെ വ്യക്തമാക്കിയത്.
ഇപ്പോഴിതാ ബാലയെ ന്യായീകരിച്ച് കൊണ്ട് വന്ന കമന്റിന് മറുപടി നൽകുകയാണ് എലിസബത്ത്. തനിക്ക് അറിയാവുന്ന ആളാണ് ഈ കമന്റുകളിടുന്നതെന്ന് എലിസബത്ത് പറയുന്നു. ബാലയുടെ അറിവോടെയാണ് ഈ വ്യക്തി കമന്റുകളിടുന്നതെന്നും എലിസബത്ത് പരോക്ഷമായി പറയുന്നുണ്ട്.
കേരളത്തോടുള്ള ദേഷ്യവും ഇംഗ്ലീഷും തമിഴും ഒക്കെ ശ്രദ്ധിച്ചപ്പോൾ നിങ്ങൾ ആരാണെന്ന് എനിക്ക് മനസിലായി. എന്റെ ജീവിതത്തിൽ എന്നെയും എന്റെ വീട്ടുകാരെയും ബുദ്ധിമുട്ടിച്ചതിൽ 50 ശതമാനം പങ്ക് നിനക്കുണ്ട്. ആശുപത്രിയിൽ വെച്ചല്ല ബാലയുമായി പ്രണയത്തിലാകുന്നതെന്നും എലിസബത്ത് പറയുന്നു. ഇങ്ങനെയാെരു അസുഖമുണ്ടെന്ന് എന്നോട് പറഞ്ഞിരുന്നില്ല. മറച്ച് വെച്ചിട്ടാണ് എന്നെ വിവാഹം ചെയ്തത്.
എൽകെജി തൊട്ടുള്ള കാര്യങ്ങൾ പറഞ്ഞാണ് ഞാൻ വിവാഹം ചെയ്തത്. പ്രണയത്തിലായ സമയത്ത് ഞാൻ ഹോസ്പിറ്റലിൽ വർക്ക് ചെയ്യുന്നില്ലെന്നും പറഞ്ഞ എലിസബത്ത് താൻ ബാലയുടെ ജീവൻ അപകടത്തിലാക്കാൻ ശ്രമിച്ചു എന്ന ആരോപണത്തെയും എതിർത്തു. നാലഞ്ച് മാസം നിങ്ങളുടെ മലവും മൂത്രവും കോരിയിട്ടില്ലേ. എത്രകാലം നിങ്ങൾക്ക് വേണ്ടി ഉറങ്ങാതിരുന്നു. ഇതൊക്കെ പറയാൻ നാവ് പൊങ്ങുന്നുണ്ടല്ലോ. നല്ല നന്ദി കേടാണ്.
നിങ്ങൾ ഒപ്പമിരുന്നാണ് ഈ കമന്റുകൾ ഇടുന്നതെന്ന് എനിക്കറിയാം. ഈ പ്രതികരണത്തിന്റെ പേരിൽ കേസ് വന്നാലും തനിയ്ക്ക് കുഴപ്പമില്ലെന്നും സന്തോഷത്തോടെ ആ കേസ് ഞാൻ സ്വീകരിക്കുമെന്നും എലിസബത്ത് പറയുന്നു. ഒരാളുടെ വീട്ടിൽ തോക്കെടുത്ത് പോയി ഭീഷണിപ്പെടുത്തിയിട്ടും കേസില്ലാത്ത സ്ഥലമാണിത്. അതിൽ ഞാൻ പ്രതിയാണെന്നോ സാക്ഷിയാണെന്നോ പറയാം. കാരണം ആ വണ്ടിയിൽ ഞാനുണ്ടായിരുന്നു.
ഐസ്ക്രീം കഴിക്കാൻ പോയ എന്നെ കേസിൽ പ്രതിയാക്കാൻ ശ്രമിച്ചത് ശരിയായില്ല. ഭാര്യയുടെ ധർമ്മം നീ ചെയ്യുന്നുണ്ടോ എന്ന് ചോദിച്ച് എന്നെയും ആ സംഭവം നടന്ന ഫ്ലാറ്റിലേയ്ക്ക് എന്നെയും കയറ്റാൻ പോയതാ. പക്ഷെ ഞാൻ കയറിയില്ല. എന്നിട്ട് ആളിനെ പിടിച്ച് കൊണ്ട് വന്ന് മുകളിൽ നിന്ന് എന്നെ കാണിച്ചു. ചേച്ചിയ്ക്ക് ഒരു ഹായ് പറയൂ എന്ന് പറഞ്ഞൂവെന്നും എലിസബത്ത് പറഞ്ഞു. ആരുടെയും പേരെടുത്ത് പറയാതെയാണ് എലിസബത്തിന്റെ ഈ വെളിപ്പെടുത്തൽ.
പിന്നാലെ അമൃത മകളെ ബാലയിൽ നിന്നും മനപ്പൂർവം അകറ്റി, തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തി എന്ന് ആരോപണം ഉന്നയിച്ചെന്ന കമന്റിനും എലിസബത്ത് മറുപടി പറയുന്നുണ്ട്. ഇതൊക്കെ വായിക്കുമ്പോൾ വിഷമം തോന്നുന്നുണ്ട്. ഇതിന്റെ കുറേ കാര്യങ്ങൾ ഞാൻ കണ്ടതാണ്. നിങ്ങൾ ഒരു സ്ത്രീയല്ലേയെന്നും എലിസബത്ത് കമന്റ് എഴുതിയ ആളോടായി ചോദിക്കുന്നു. ഇതൊക്കെ പറയാൻ നാവ് പൊങ്ങുന്നുണ്ടല്ലോ.
എനിക്ക് ചെറിയൊരു സഹായം ചെയ്താൽ അവരെ ഞാൻ ജീവിതത്തിൽ മറക്കില്ല. പക്ഷെ അസുഖം മറച്ച് വെച്ച് കല്യാണം കഴിഞ്ഞ് ഓരോ രണ്ട് മാസം കൂടുമ്പോഴും ഹോസ്പിറ്റലിൽ ആയിരുന്നു. ഹണിമൂണിന് ഹോസ്പിറ്റലിലേയ്ക്കാണ് പോയത്. ആശുപത്രിയിൽ ചോര ഛർദ്ദിച്ചു. ഐസിയുവിലായി.
ഇവൾ ഒപ്പമുണ്ടെങ്കിൽ എനിക്കൊന്നും പറ്റില്ല, ഐസിയുവിൽ കയറ്റണമെന്ന് അപ്പോൾ പറയുമായിരുന്നു. ഞാനും അങ്ങനെ വിചാരിച്ചു. എന്നാൽ ഇപ്പോൾ എല്ലാം ഞാൻ കാരണമാണെന്ന് പറയുന്നു. ഒന്നിലും ഇടപെടേണ്ടെന്ന് കരുതി മാറി നിന്നതായിരുന്നു ഞാനെന്നും എലിസബത്ത് യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തുന്നുണ്ട്.
വിവാഹം നടന്നത് പോലീസിന്റെ സാന്നിധ്യത്തിലാണ്. അയാളും അയാളുടെ അമ്മയും, ജാതകപ്രകാരം നാൽപ്പത്തിയൊന്ന് വയസ് കഴിഞ്ഞാൽ മാത്രമെ വിവാഹം രജിസ്റ്റർ ചെയ്യാൻ പാടുള്ളുവെന്ന് പറഞ്ഞു. മെന്റലിയും ഫിസിക്കലിയും അയാൾ എന്നെ ഒരുപാട് ഉപദ്രവിച്ചു. ഞാനും എന്റെ കുടുംബവും അയാളുടെ ഗുണ്ടകളേയും ഭീഷണികളേയും പേടിച്ചാണ് കഴിയുന്നതെന്നും എലിസബത്ത് നേരത്തെ പറഞ്ഞിരുന്നു.