കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടൻ ബാലയ്ക്കെതിരെ കടുത്ത ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടാണ് മുൻഭാര്യയായ എലിസബത്ത് ഉദയൻ രംഗത്തെത്തിയിരുന്നത്. ബാല പീഡിപ്പിച്ചുവെന്നും മർദ്ദിച്ചുവെന്നും അടക്കമുളള ആരോപണങ്ങളാണ് എലിസബത്ത് ഉന്നയിച്ചത്. വീഡിയോ വൈറലായതിന് പിന്നാലെ ബാലയ്ക്ക് എതിരെ രൂക്ഷ വിമർശനങ്ങൾ ഉയർന്നു വന്നിരുന്നു.
എന്നാൽ എലിസബത്തിന്റെ വീഡിയോയ്ക്ക് താഴെ പലപ്പോഴും എലിസബത്തിനെ അധിക്ഷേപിച്ച് കൊണ്ടുള്ള കമന്റുകൾ വരാറുണ്ട്. സൈബർ ആക്രമണം അതിരുകടന്നപ്പോഴാണ് ബാലയോടൊപ്പമുള്ള ജീവിതത്തിൽ താൻ നേരിട്ട മോശം അനുഭവങ്ങൾ എലിസബത്ത് തുറന്നുപറഞ്ഞത്. വരുന്ന കമന്റുകൾക്കും തക്കതായ മറുപടിയും എലിസബത്ത് കൊടുക്കാറുണ്ട്.
ഇതിന് മുൻപ് അമൃതയുടെ മുൻഭാര്യയായ അമൃത സുരേഷും ബാലയിൽ അനുഭവിച്ച കാര്യങ്ങൾ വെളിപ്പെടുത്തിയിരുന്നു. അന്ന് അമൃതയ്‌ക്കെതിരെയാണ് വിമർശനം ഉയർന്നത്. എന്നാൽ എലിസബത്ത് കൂടി ബാലയ്‌ക്കെകതിരെ രംഗത്ത് എത്തിയപ്പോൾ അതുവരെ ബാലയെ പിന്തുണച്ചവർ പോലും ബാലയ്ക്ക് എതിരായി.
തനിക്കെതിരെ വരുന്ന വിമർശനങ്ങൾ ബാല കൃത്യമായ മറുപടി നൽകാത്തതും സോഷ്യൽ മീഡിയെ ചൊടിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ബാല പങ്കുവെച്ച വീഡിയോയ്ക്ക് താഴെയും രൂക്ഷ വിമർശനമാണ് ഉയരുന്നത്. ബാലയും അമൃതയും ഒരുപാട് അനുഭവിച്ചു, അവരുടെയാക്കെ ശാപം അനുഭവിക്കേണ്ടി വരും, എല്ലാം കാത്തിരുന്ന് കാണാം.
അമൃതയെയും എലിസബത്തിനെയുമെല്ലാം വഞ്ചിച്ചതല്ലേ…അനുഭവിക്കും, ഇതൊന്നും അധികനാൾ നീണ്ടുപോകില്ല എലിസബത്തിന്റെയും അമൃതയുടെയും ഒക്കെ കണ്ണീര് ദൈവം കാണും കണ്ടിരിക്കും. എലിസബത്ത് നിങ്ങളുടെ വൈഫ് അല്ലെങ്കിൽ അവൾ നിങ്ങളുടെ എല്ലാ കാര്യങ്ങൾക്കും കൂട്ടു നിന്നിട്ട് ഇറക്കി വിട്ടപ്പോൾ അവൾക്ക് നിങ്ങൾ വേലക്കാരിക്ക് കൊടുക്കുന്ന സാലറിയെങ്കിലും കൊടുക്കണമായിരുന്നു.
എലിസബത്തിന്റെ കാര്യത്തിൽ ഒന്നും മിണ്ടാതിരുന്നപ്പോഴേ മനസിലായി അപ്രതീക്ഷിത തിരിച്ചടിയായിപ്പോയെന്ന്. ഭാര്യയും ഭർത്താവും കൂടെ എലിസബത്തിനെ ഭീഷണിപ്പെടുത്തി നിർത്തിയപ്പോൾ സഹിമുട്ടി എലിസബത്ത് പ്രതികരിക്കുമെന്ന് കരുതിയില്ല. എന്തായാലും ഇപ്പോൾ രണ്ടാൾക്കും മിണ്ടാൻ പറ്റാത്ത അവസ്ഥയായി.
മറ്റുള്ളവരുടെ ജീവിതം തകർത്തുകൊണ്ട് സന്തോഷിച്ചു ജീവിക്കുന്നത് അത്ര നല്ലതല്ല, ഇങ്ങനെ എത്രയോ കണ്ടേക്കുന്നു, ഇതൊക്കെ എങ്ങനെ സാധിക്കുന്നു എന്ന് തുടങ്ങി നിരവധി പേരാണ് ബാലയെയും കോകിലയെയും വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. ചിലരെല്ലാം എലിസബത്തിനെ കുറ്റം പറയുന്നുണ്ടെങ്കിലും ഭൂരിഭാഗം പേരും ബാലയ്ക്കെതിരാണ്.
കരൾ കൊടുക്കാൻ ഇത്രയും പണം കൊടുത്ത് ഒരാളെ കൊണ്ടുവരേണ്ട കാര്യം എന്തായിരുന്നുവെന്ന് എനിക്ക് അറിയില്ല. കരൾ കൊടുക്കാൻ പലരും തയ്യാറായിരുന്നു. ഞാനും തയ്യാറായിരുന്നു. അതിന്റെ തെളിവുണ്ട്. എന്നാൽ എന്റെ കരൾ മാച്ചോയിരുന്നോയെന്ന് പരിശോധിച്ചില്ല. പ്രേമിക്കുന്ന സമയത്ത് എന്റെ ബ്ലഡ് ഗ്രൂപ്പ് ഏതാണെന്ന് ചോദിച്ചിരുന്നു.
എന്നെ പ്രേമിക്കുന്ന സമയത്ത് ആ വീട്ടിലൊരു പെണ്ണുണ്ടായിരുന്നു.എന്നോട് പറഞ്ഞത് വേലക്കാരിയായിരുന്നുവെന്നാണ്. ആ കുട്ടിയോടും ബ്ലഡ് ഗ്രൂപ്പ് ചോദിച്ചിരുന്നു. അവർ സെയിം ഗ്രൂപ്പാണെന്നാണ് പറഞ്ഞത്. ട്രാൻസ്പ്ലാന്റ് സമയത്ത് ഇവർ വന്ന് കരഞ്ഞിട്ട് പറഞ്ഞിരുന്നു ചേട്ടന്റെ ഇഷ്ടം കിട്ടാൻ വേണ്ടിയാണ് അല്ലാതെ എന്റെ രക്തഗ്രൂപ്പ് എ പോസിറ്റീവ് അല്ല, ഒ പോസിറ്റീവ് ആണെന്ന്.അവരുടെ പേര് വെളിപ്പെടുത്താൻ ഇപ്പോൾ ഞാൻ തയ്യാറല്ല.
കരൾ ശസ്ത്രക്രിയ കഴിഞ്ഞ് മൂന്നാഴ്ച കഴിയും മുൻപ് തന്നെ വൈനൊക്കെ അയാൾ വീണ്ടും കഴിച്ച് തുടങ്ങി. അയാളുടെ വീട്ടുകാരോട് ഞാൻ ഇതൊക്കെ പറഞ്ഞിരുന്നു. എന്നാൽ ഞാൻ മരുന്ന് മാറ്റി കൊടുത്ത് കൊല്ലാൻ നോക്കിയെന്നൊക്കെയാണ് പറഞ്ഞത്. ഡോണറിനേയും ഇയാളേയുമൊക്കെ പരിചരിക്കാനുള്ള പണിക്കാരിമാത്രമായിട്ടാണ് ഇയാളുടെ വീട്ടുകാർ എന്നെ കണ്ടത് എന്നാണ് ഞാൻ മനസിലാക്കിയത്. കാരണം ഇതൊക്കെ കഴിഞ്ഞിട്ട് അവരുടെ വീട്ടുകാർ പറഞ്ഞത് ഞാൻ പറഞ്ഞത് അവൻ കേൾക്കുന്നില്ല മോളേ, നീ പോയിക്കോ എന്നാണ്, അതുകഴിഞ്ഞ് അവർ എന്നെ ബ്ലോക്ക് ചെയ്യുകയും ചെയ്തുവെന്നും എലിസബത്ത് പറഞ്ഞിരുന്നു.