കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടൻ ബാലയ്‌ക്കെതിരെ നിരന്തരം ആരോപണങ്ങളുമായി എലിസബത്ത് രംഗത്തെത്തിയിരുന്നു. കഴിഞ്ഞ വർഷം അവസാനമായിരുന്നു കോകിലയുമായുള്ള ബാലയുടെ വിവാഹം.
തന്റെ അമ്മാവന്റെ മകളെന്നാണ് കോകിലയെ കുറിച്ച് ബാല പറഞ്ഞിരുന്നത്. എലിസബത്തുമായുള്ള വിവാഹം ബന്ധം വേർപിരിഞ്ഞപ്പോഴും ബാല കോകിലയെ വിവാഹം കഴിച്ചപ്പോഴും എലിസബത്ത് ബാലയ്ക്കെതിരെ മോശമായി ഒന്നും പറഞ്ഞിരുന്നില്ല.
എന്നാൽ എലിസബത്തിനെ ടാർഗറ്റ് ചെയ്ത് സൈബർ ആക്രമണം ഉണ്ടായപ്പോഴാണ് ബാലയോടൊപ്പം കഴിഞ്ഞനാളുകളിൽ താൻ അനുഭവിച്ച കാര്യങ്ങൾ എലിസബത്ത് വെളിപ്പെടുത്തിയത്.
തന്നെ ശാരീരികമായും മാനസികമായും ബാല പീഡിപ്പിച്ചെന്നും ഗത്യന്തരമില്ലാതെ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്നുമാണ് എലിസബത്ത് പറഞ്ഞത്. മറ്റ് സ്ത്രീകളുമായി ബാല ബന്ധം പുലർത്തിയിരുന്നതായും ആണ് എലിസബത്ത് വെളിപ്പെടുത്തിയിരുന്നത്.
ഇപ്പോഴിതാ വീഡിയോയുമായി എത്തിയിരിക്കുകയാണ് എലിസബത്ത്. ഡെയ്‌ലി വീഡിയോ ചെയ്യണം എന്നൊക്കെ വിചാരിക്കാറുണ്ട്. അതിന് പറ്റണില്ലെന്നും കുറേ കാര്യങ്ങള്‍, കുറേ ചതികളൊക്കെ നടക്കുന്നുണ്ടെന്നും എലിസബത്ത് പറയുന്നു. പക്ഷേ, ഇപ്പോൾ തനിക്കൊന്നും പറയാന്‍ പറ്റുന്നില്ല. എന്താണ് പറയേണ്ടതെന്നോ, ചെയ്യേണ്ടതെന്നോ അറിയില്ലെന്നും പലരില്‍ നിന്നും പല കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ എനിക്ക് പേടിയാണ് തോന്നുന്നതെന്നും എലിസബത്ത് തുറന്നു പറയുന്നു.
ഇപ്പോൾ എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ല. ചെയ്യാന്‍ പറ്റുന്ന കാര്യങ്ങളൊക്കെ ചെയ്തിട്ടുണ്ടെങ്കിലും അതുകാരണം എന്താണ് ഉണ്ടാവുക എന്നറിയില്ല. ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ ഇനി ചോദിച്ചാല്‍ നമ്മളേ ഉണ്ടാവില്ല, അങ്ങനെയൊക്കെയുള്ള സംഭവങ്ങളാണെന്നും കുറേ കാര്യങ്ങള്‍ കാണുകയും കേള്‍ക്കുകയും ചെയ്യുമ്പോള്‍ തനിക്ക് വീഡിയോ ചെയ്യണമെന്ന് തോന്നിയെന്നും എലിസബത്ത് പറയുന്നു.
ഇതിൽ പല കണക്ഷന്‍സും ഇന്‍വോള്‍വ്‌മെന്റുമൊക്ക വരുന്നതിനാൽ ഇതത്ര നിസാര കാര്യമായി തോന്നുന്നില്ല. തന്റെ വായ പൊത്താനുള്ള ശ്രമമാണെന്ന് തോന്നുന്നെന്നും ഇനിയാരെങ്കിലും വന്നാലും അവര്‍ ഇത് തന്നെ ചെയ്യുമെന്നും എലിസബത്ത് പറയുന്നു. ഇതുവരെ താൻ സേഫാണെങ്കിലും ഇനി എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ലെങ്കിലും നിങ്ങള്‍ പറഞ്ഞ കാര്യങ്ങളൊക്കെ ചെയ്തിട്ടുണ്ട്. ഇതേകുറിച്ചൊന്നും ഇപ്പോൾ കൂടുതല്‍ തുറന്നുപറയാന്‍ പറ്റില്ലെന്നും അതിലേക്ക് കൂടുതല്‍ ഇറങ്ങിപ്പോവുന്തോറും കൂടുതല്‍ പേടിക്കുന്ന കാര്യങ്ങളാണ് അറിയുന്നതെന്നും എലിസബത്ത് തുറന്നടിച്ചു.
മാത്രമല്ല എന്തൊക്കെ പറയാന്‍ പറ്റും, പറ്റില്ല എന്നറിയാത്ത അവസ്ഥയാണെന്നാണ് എലിസബത്ത് പറയുന്നത്. റസ്ട്രിക്ഷന്‍സുണ്ട്, പേടിയോടെ ചെയ്യുന്ന വീഡിയോയാണെന്നും അതാണ് എല്ലാം ഓപ്പണായി പറയാത്തതെന്നും എലിസബത്ത് കൂട്ടിച്ചേർത്തു.
കുറേപ്പേർ എനിക്ക് വേണ്ടി ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നുണ്ട്. മെസേജുകൾ എല്ലാം കാണുന്നുണ്ടായിരുന്നു. ബുദ്ധിമുട്ടുകൾ ചിലത് ഉണ്ടായിരുന്നതുകൊണ്ടാണ് വീഡിയോ ഇടാതിരുന്നത്. വീഡിയോ ഇടാത്തതിൽ കുറ്റബോധം ഉണ്ടായിരുന്നു. നിങ്ങൾ വിചാരിക്കുന്നത് പോലെ തന്നെ എല്ലാം മുന്നോട്ട് പോകുന്നുണ്ട് എന്നാണ് എലിസബത്ത് പറഞ്ഞത്.
2021 ലാണ് ഡോക്ടറായ എലിസബത്ത് ഉദയനും ബാലയും വിവാഹിതരാവുന്നത്. നടനെ സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട് ഇഷ്ടത്തിലായ എലിസബത്ത് വിവാഹം കഴിക്കാൻ ആഗ്രഹിക്കുകയായിരുന്നു. ശേഷം ഇരുവരും രഹസ്യമായി താമസം ആരംഭിച്ചു. അതിന് ശേഷം ഇരുവരുടെയും ചിത്രങ്ങൾ പുറത്ത് വന്നതോടെയാണ് താൻ വീണ്ടും വിവാഹിതനായെന്ന കാര്യം ബാല പുറംലോകത്തോട് പറയുന്നത്.