ആദ്യകാലങ്ങളിൽ ട്രോളത്തി എന്ന നിലയിൽ മലയാളികൾക്ക് പരിചിത ആയിരുന്നു എലിസബത്ത് ഉദയൻ. എന്നാൽ നടൻ ബാലയുടെ ഭാര്യ എന്ന ലേബലിൽ ആയിരുന്നു പിന്നെ അറിയപ്പെട്ടത്.

ഡോക്ടറായ എലിസബത്ത് ബാലയുമായി പിരിഞ്ഞ ശേഷവും പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയാണ്. അത്രയും സജീവമാണ് സോഷ്യൽ മീഡിയയിൽ. തന്റെ യൂട്യൂബ് ചാനലിലൂടെ എലിസബത്ത് തന്റെ വിശേഷങ്ങളെല്ലാം തന്നെ പങ്കുവെയ്ക്കാറുണ്ട്.

തന്റെ വിശേഷങ്ങളെല്ലാം പങ്കുവെയ്ക്കാറുള്ള എലിസബത്ത് ഒരിടയ്ക്ക് വെച്ച് ബാലയ്ക്കൊപ്പമുള്ള ചിത്രങ്ങളോ വീഡിയോകളോ ഒന്നും പങ്കുവെയ്ക്കെതെയായി. അതോടെയാണ് പ്രേക്ഷകർ ഇരുവരും തമ്മിൽ വേർപിരിഞ്ഞുവെന്ന് സംശയിച്ച് തുടങ്ങിയത് തന്നെ.

കോകിലയുമായുള്ള വിവാഹ ശേഷമാണ് രണ്ടാളും വേർ പിരിഞ്ഞുവെന്ന് ഉറപ്പിച്ചത്. എന്നാൽ വേർപിരിഞ്ഞെന്നോ പിരിയാനുള്ള കാരണങ്ങളോ ബാലയോ എലിസബത്തോ പറഞ്ഞിരുന്നില്ല.

അമൃത സുരേഷ് ബാലയ്ക്കെതിരെ നൽകിയ കേസും വിവാദങ്ങളും ചർച്ചയാകുന്നതിനിടെയാണ് ബാലയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി എലിസബത്ത് രംഗത്തെത്തിയത്.

ബാലയ്ക്കെതിരെ പോരാടാൻ വക്കീലമായി സംസാരിച്ചിരുന്നെന്ന് എലിസബത്ത്. ബാലയ്‌ക്കെതിരെ നിയപരമായി കേസുമായി മുന്നോട്ട് പോകാൻ തയ്യാറാണെങ്കിലും അഭിഭാഷകരോട് സംസാരിച്ചപ്പോൾ കൂടുതൽ ശക്തമായ തെളിവുകൾ വേണമെന്നൊക്കെയാണ് അവർ പറഞ്ഞതെന്ന് എലിസബത്ത് പറയുന്നു.

എന്നാൽ തനിക്ക് അടികിട്ടുമ്പോഴൊന്നും വീഡിയോ എടുത്ത് വെക്കാൻ സാധിക്കില്ലല്ലോയെന്നും അവരൊക്കെ പണവും പദവിയും ഗുണ്ടകളുമൊക്കെ ഉള്ള ആളുകളാണെന്നും പലപ്പോഴും ഇവരൊക്കെ വീട്ടിൽ വരുന്നത് കണ്ടിട്ടുണ്ടെന്നും എലിസബത്ത് തുറന്നടിച്ചു.

അതേസമയം ഇത്രയും കാലത്തോളം ഗർഭിണിയാകില്ലെന്നാണ് പറഞ്ഞിരുന്നതെന്നും ഇപ്പോൾ കസ്തൂരി എന്ന് പറയുന്ന പ്രൊഫൈലിൽ നിന്ന് വരുന്നത് തനിക്ക് ഗർഭിണി ആകുന്നതിൽ റിസ്ക് ഉണ്ടെന്നാണെന്നും എലിസബത്ത് പറയുന്നു. ബാലയ്ക് പണമുള്ളത് കൊണ്ടും ആണായത് കൊണ്ടുമൊക്കെയാണ് ആളെ കുറിച്ച് താൻ സംസാരിക്കുന്നതെന്നൊക്കെയാണ് ഇവർ പറഞ്ഞിരുന്നത്. പക്ഷേ തനിക്ക് അച്ഛനും രണ്ട് ചേട്ടൻമാരും ഉണ്ടെന്നും നല്ല കാശുകാരായിട്ടുള്ള ആൾക്കാർ ഉണ്ടെന്നും എലിസബത്ത് തുറന്നടിച്ചു,

അന്നും ഇന്നും താൻ മാലാഖയാണെന്ന് ഞാൻ അവകാശപ്പെട്ടിട്ടില്ലെന്നും എന്നാൽ തന്നെ ഇറക്കിവിട്ടിട്ട് താൻ ഗോൾഡ് ആണെന്ന് ചിലർ പറഞ്ഞിട്ടുണ്ട്. താൻ ഡിപ്രഷന്റെ മരുന്നുകൾ എടുക്കുന്നുണ്ട്. തന്നെ എംബിബിഎസ് കഴിഞ്ഞ് എംഡിക്ക് പോകാൻ അനുവദിച്ചില്ല. ആളുകൾ ചോദിച്ചപ്പോൾ അവൾ എംബിബിഎസ് തോറ്റുവെന്നാണ് ബാല പറഞ്ഞത്. രണ്ടാമത് ചോദിച്ചപ്പോൾ അടിച്ചെന്നും എലിസബത്ത് പറഞ്ഞു. പലരും പറയുന്നത് അയാളുടെ ഇപ്പോഴത്തെ ജീവിതത്തിൽ തനിക്ക് അസൂയ ഉണ്ടോയെന്നൊക്കെയാണ്. ആ സന്തോഷജീവിതം കഴിഞ്ഞിട്ടാണല്ലോ താൻ വന്നതെന്നും താനും അമൃതയും ഒരുമിച്ചല്ല, വേണമെങ്കിൽ ആലോചിക്കാമെന്നും എലിസബത്ത് വ്യക്തമാക്കി. മാത്രമല്ല അയാളുടെ സ്വത്തിലാണ് തനിക്ക് കണ്ണ് എന്നാണ് ഇവർ പറയുന്നത്. എന്നാൽ അങ്ങനെയായിരുന്നുവെങ്കിൽ താൻ ആദ്യമേ വിവാഹം രജിസ്റ്റർ ചെയ്യാനല്ലേ നോക്കുക. ഇനി എല്ലാ കാര്യങ്ങളും താൻ തുറന്നുപറയുമെന്നും തന്റെ പേടിയൊക്കെ മാറിയെന്നും എലിസബത്ത് പറഞ്ഞു.