ഇപ്പോൾ മലയാളി പ്രേക്ഷകർക്ക് സുപരിചിതയാണ് എലിസബത്ത് ഉദയൻ. ബാലയെ വിവാഹം കഴിച്ചതിന് ശേഷമാണ് എലിസബത്തിനെ കൂടുതൽ പ്രേക്ഷകർ അടുത്തറിയാൻ തുടങ്ങിയത്. തന്റെ വിശേഷങ്ങളെല്ലാം പങ്കുവെയ്ക്കാറുള്ള എലിസബത്ത് ഒരിടയ്ക്ക് വെച്ച് ബാലയ്ക്കൊപ്പമുള്ള ചിത്രങ്ങളോ വീഡിയോകളോ ഒന്നും പങ്കുവെയ്ക്കെതെയായി. അതോടെയാണ് പ്രേക്ഷകർ ഇരുവരും തമ്മിൽ വേർപിരിഞ്ഞുവെന്ന് സംശയിച്ച് തുടങ്ങിയത് തന്നെ. എന്നാൽ ആദ്യമായാണ് എലിസബത്ത് ബാലയ്ക്കെതിരെ രംഗത്ത് എത്തുന്നത്. എലിസബത്ത് ബാല വിഷയം ഒരിക്കൽ കൂടി ചർച്ചയാകുമ്പോൾ എലിസബത്തിന് പിന്തുണ നൽകി കൂടുതൽ ആളുകൾ രംഗത്ത്.
”പറയേണ്ടത്, പറയേണ്ട സമയത്ത് തന്നെ പറയണം എലിസബത്ത്. താങ്കളൊരു വിദ്യാഭ്യാസമുള്ള വനിതയായിട്ടുകൂടി ഇത്തരം പോക്രിത്തരത്തിന് കുട പിടിച്ചു നിൽക്കരുത്… എന്തിനാണ് പേടിയ്ക്കുന്നത്? താങ്കളുടെ ബെഡ്റൂം കാര്യങ്ങൾ പബ്ലിക് ആക്കുമെന്ന് ഭയന്നോ… ??? അത് പബ്ലിക്ക് ആകുന്ന പക്ഷം ബാലയുടെ കയ്യിൽ വിലങ്ങ് വീഴും… ആ ബോധം അയാൾക്ക് ഇല്ലാണ്ടിരിയ്ക്കുമോ? ബാല ആ വീഡിയോ പബ്ലിക്കിലേയ്ക്ക് വിട്ടാൽ അവിടം മുതൽ അയാൾ സ്വന്തം ശവക്കുഴി പൂർത്തിയാക്കി എന്നർത്ഥം, പിന്നെ മലയാളികളായ പൊതുജനം അയാളുടെ ശവടക്ക് ആ കുഴിയിൽ ചെയ്ത്, അയാളെ മണ്ണിട്ട് മൂടും. അതുകൊണ്ട് തന്നെ ബാല അത്തരം ചെറ്റത്തരത്തിന് മുതിരുമെന്ന് തോന്നുന്നില്ലാ… ധൈര്യമായിരിയ്ക്കൂ ….”
”നിങ്ങൾ ഒറ്റക്കല്ല. ഞങ്ങൾ എല്ലാവരും കൂടെ തന്നെ ഉണ്ട്. നിയമപരമായി നീങ്ങുക.ചെയ്ത തെറ്റുകൾക്കുള്ള ശിക്ഷ അയാൾ അനുഭവിക്കണം.” ”ഇയാൾ സൈക്കോ ആണെന്ന് അറിഞ്ഞിട്ട് തന്നെ ഇയാൾക്ക് തല വച്ചു
പക്ഷെ സംഭവിച്ചു പോയൊരു കാര്യം പറഞ്ഞു കുറ്റപ്പെടുത്തിയിട്ട് കാര്യം ഇല്ലാലോ.. ഇനിയിപ്പോൾ നിങ്ങൾക്ക് മുന്നിൽ ഉള്ളത് നിങ്ങളെ ഇയാൾ abuse ചെയ്തതും, ഭീഷണിപ്പെടുത്തിയതും പറഞ്ഞു നീയമപരമായി മുന്നോട്ട് പോവുക എന്നതാണ് സോഷ്യൽ മീഡിയ അല്ല കോടതി.. ഇവിടെ പോസ്റ്റ് ഇട്ടതു കൊണ്ട് കുറച്ചു മഞ്ഞ പത്രങ്ങളിൽ ലിങ്ക് ആയി വാർത്തകൾ വരും എന്നേയുള്ളു.. ഇനിയെങ്കിലും സോഷ്യൽ മീഡിയ അല്ല ലൈഫ് എന്ന് തിരിച്ചറിയുക.. പണ്ട് ഫോട്ടോ കണ്ടേൺസ്റ്റ് ആയിരുന്നേൽ ഇപ്പോൾ ഇങ്ങനെ…. Bed room വീഡിയോ leak ആക്കുമെന്ന് പറഞ്ഞു ഭീഷണിപെടുത്താൻ അയാൾക് നിങ്ങൾ രഹസ്യമായി ഭാര്യ ആയതല്ലലോ.. അത് കൊണ്ട് അത് വച്ചുള്ള ഭീഷണി ആ സൈക്കോയുടെ കയ്യിൽ വച്ചാൽ മതിയെന്ന് തീരുമാനിച്ചു പരാതിപ്പെടുക തന്നെ വേണം”
”എലിസബത്ത് ഇനി ഒരിയ്ക്കലും വൈകരുത്..ഇത്രയും മതി അയാൾ ജയിലിൽ ആകാൻ. എലിസബത്ത്ന്റെ കയ്യിൽ ഉള്ള എല്ലാ തെളിവും ഉൾക്കൊള്ളിച്ചുകൊണ്ട് സംസ്ഥാന പോലീസ് മേധാവിയ്ക്ക് ഒരു പരാതി കൊടുക്കൂ.. ബാക്കി പിന്നെ കോടതി നോക്കിക്കൊള്ളും. സ്ത്രീയുടെ അന്തസ്സിന് വില കൊടുക്കുന്ന നിയമ സംവിധാനമാണ് ഭാരതത്തിൽ നിലവിൽ ഉള്ളത്.കുറച്ച് ദിവസങ്ങൾക്കു മുൻപ് ഒരു യൂട്യൂബറിന് എതിരെയുള്ള കേസിൽ പോലും നമ്മൾ മലയാളികൾ അത് കണ്ടതല്ലേ.. അത് കൊണ്ട് ഇനി വൈകരുത്. താങ്കളുടെ മാനത്തിന് വിലയുണ്ട്..”
”ഇതിനകം തന്നെ അവന്റെ കയ്യിൽ വിലങ്ങു വീഴാനുള്ള സമയം കഴിഞ്ഞു. എല്ലാത്തിനും ഒരു പരിധി ഉണ്ട്. അത് കൊണ്ട് താങ്കൾ എത്രയും പെട്ടെന്ന് നിയമപരമായി സംരക്ഷണം നേടേണ്ടതുണ്ട്. ആരെയും ഭയപ്പെടേണ്ട.ഇനി വൈകരുത്. ” ബെഡ് റൂം വീഡിയോ ലീക്ക് ആക്കുമെന്ന് പറഞ്ഞു ഭീഷണിപെടുത്താന്‍ അയാള്‍ക്ക് നിങ്ങള്‍ രഹസ്യമായി ഭാര്യ ആയതല്ലലോ. അതുകൊണ്ട് അത് വച്ചുള്ള ഭീഷണി ആ സൈക്കോയുടെ കയ്യില്‍ വച്ചാല്‍ മതിയെന്ന് തീരുമാനിച്ചു പരാതിപ്പെടുക തന്നെ വേണം,’ ധൈര്യത്തോടെ പോരാടൂ…” എന്നിങ്ങനെ നീളുന്നു കമന്റുകൾ.