ജയാ ബച്ചനും രേഖയും ഒരുമിച്ചു നിന്ന് അമിതാഭ് ബച്ചന് അവാർഡ് കിട്ടുന്നത് നേരിട്ട് കണ്ടു; വീണ്ടും വൈറലായി ചിത്രങ്ങള്‌‍

സിനിമാ ലോകത്ത് ഇപ്പോഴും ചർച്ചചെയ്യപ്പെടുത്ത പേരാണ് അമിതാഭ് ബച്ചന്റേതും രേഖയുടേതും. ഒരു കാലത്തെ ഹിറ്റ് ജോ‍ഡിയായിരുന്നു ഇരുവരും. ഇവരെ കുറിച്ച് ബോളിവുഡിൽ പ്രചരിച്ച ​ഗോസിപ്പുകൾ ഏറെയാണ്. അമിതാഭ് ബച്ചനുമായി ബന്ധമുണ്ടെന്ന് മുമ്പ് രേഖ സൂചിപ്പിച്ചിട്ടുണ്ട്. എന്നാൽ പിന്നീ‌ടൊരിക്കൽ നൽകിയ അഭിമുഖത്തിൽ ബച്ചനുമായി തനിക്ക് ബന്ധമില്ലെന്ന് രേഖ വ്യക്തമാക്കി. എന്നാൽ ഇവർ തമ്മിലുണ്ടായിരുന്ന അടുപ്പം ബോളിവുഡിൽ പരസ്യമായ രഹസ്യമാണ്.

വിവാഹേതര ബന്ധത്തിന്റെ പേരിൽ ബച്ചനും രേഖയും ഏറെ വിമർശിക്കപ്പെട്ടു. അതേസമയം രേഖയുമായി ബന്ധമുണ്ടായിരുന്നെന്ന് അമിതാഭ് ബച്ചൻ ഒരിക്കൽ പോലും തുറന്ന് സമ്മതിച്ചിട്ടില്ല. ​ഗോസിപ്പുകൾക്കിടയിലും ജയ ബച്ചനുമായുള്ള തന്റെ കുടുംബ ജീവിതം തകരാതിരിക്കാൻ അമിതാഭ് ബച്ചൻ ശ്രദ്ധിച്ചു. രേഖയുമായുള്ള ​ഗോസിപ്പുകൾ ജയ ബച്ചനെ ബാധിച്ചിരുന്നെന്നും സിനിമാ ലോകത്ത് സംസാരമുണ്ടായിട്ടുണ്ട്.

ഇപ്പോഴിതാ ഇവരുടെ ഒരു ചിത്രമാണ് സോഷ്യൽ മീഡയയിൽ വൈറലാകുന്നത്. 2015ൽ അമിതാഭ് ബച്ചൻ ‘പികു’ എന്ന ചിത്രത്തിനു വേണ്ടി മികച്ച നടനുള്ള സ്റ്റാർ സ്ക്രീൻ അവാർഡ് നേടിയ വേളയിൽ, അവാർഡ് അനൗൺസ് ചെയ്തപ്പോൾ ബച്ചനും ജയയും ഒരുമിച്ച് എഴുന്നേറ്റു. ബച്ചൻ നേരെ അവാർഡ് ഏറ്റു വാങ്ങാനായി സ്റ്റേജിലേക്ക് പോയി. ജയാ ബച്ചൻ തന്റെ സ്ഥാനത്ത് ഇരുന്നു. ദൂരെ ഒരു സ്ഥലത്ത് ഇരിക്കുന്ന രേഖ അമിതാഭ് ബച്ചൻ അവാർഡ് സ്വീകരിക്കുന്ന സമയത്ത് ജയാ ബച്ചന്റെ നേരെ ഓടി ചെന്നു കെട്ടിപ്പിടിച്ചു.

ജയാ ബച്ചനും രേഖയും ഒരുമിച്ചാണ് അമിതാഭ് ബച്ചന് അവാർഡ് കിട്ടുന്നത് നേരിട്ട് കണ്ടത്. കാമുകിയും ഭാര്യയും ഒരുമിച്ച് ജീവിതത്തിലെ നല്ല മുഹൂർത്തങ്ങൾക്ക് സാക്ഷിയാവുന്നു. അന്ന് അമിതാഭ് ബച്ചനൊപ്പം രൺവീർ സിം​ഗിനും മികച്ച നടനുള്ള അവാർഡ് ലഭിച്ചു. ഇരുവരും സന്തോഷത്തോടെ അവാർഡ് സ്വീകരിച്ചു. അതെല്ലാം ജയയും രേഖയും ഒരുമിച്ച് കണ്ടു കൊണ്ടിരിക്കുന്നു.

‘ദോ അഞ്ചാനെ, ആലാപ്, ഖൂൻ പസീന, സുഹാ​ഗ്, റാം ബൽറാം, ശിശില’ എന്നീ സിനിമകളിലെല്ലൊം അമിതാഭ് ബച്ചനും രേഖയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. 1981ൽ റിലീസ് ചെയ്ത യശ് ചോപ്ര സംവിധാനം ചെയ്ത ശിശില എന്ന ചിത്രത്തിലാണ് ബച്ചനും രേഖയും അവസാനമായി ഒന്നിച്ചത്. ഈ ചിത്രത്തിൽ ജയാ ബച്ചനും സുപ്രധാന വേഷത്തിലുണ്ട്.

ശിശില എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ച് ഷൂട്ടിം​ഗിന്റെ ഇടവേളകളിൽ ബച്ചനും രേഖയും ഒരുപാട് സമയം ഒരുമിച്ച് ഇരിക്കാറുണ്ട്. മാത്രമല്ല ഇരുവരുടേയും പ്രണയാർദ്ര നിമിഷങ്ങളും പല രീതിയിൽ ഉണ്ടായിട്ടുണ്ട്. എന്നാൽ ഇതെല്ലാം തിരിച്ചറിഞ്ഞ ജയ ബച്ചൻ ഈ വിഷയത്തിൽ ഇടപെട്ടതിനു ശേഷമാണ് പിന്നീട് ജയയും ബച്ചനും ഒരുമിച്ച് സ്ക്രീനിൽ വരാതിരുന്നത്.

ഒരു കാലത്ത് അടുത്ത സുഹൃത്തുക്കളായിരുന്നു ജയ ബച്ചനും രേഖയും. അന്ന് ജയ അമിതാഭ് ബച്ചനെ വിവാഹം ചെയ്തിട്ടില്ല. കരിയറിലെ താരത്തിളക്കത്തിൽ ജയ അറിയപ്പെടുന്ന കാലം. രേഖ അന്ന് സിനിമാ രം​ഗത്തേക്ക് കടന്ന് വരുന്നതേയുള്ളൂ. ആദ്യത്തെ കുറച്ച് സിനിമകൾ വിജയിച്ചതോടെ രേഖ ജുഹു ബീച്ച് അപ്പാർട്മെന്റിൽ ഫ്ലാറ്റ് വാങ്ങി. അതേ അപാർട്മെന്റിലാണ് ജയ അന്ന് താമസിച്ചത്. അന്ന് അറിയപ്പെടുന്ന നടിയാണ് ജയ ബാധുരി.

ജയയുമായി വളരെ പെട്ടെന്ന് രേഖ സൗഹൃദത്തിലായി. ജയ അന്ന് അമിതാഭ് ബച്ചനുമായി പ്രണയത്തിലാണ്. ബച്ചനെ ആദ്യമായി രേഖ കാണുന്നത് ജയയുടെ ഫ്ലാറ്റിൽ വെച്ചാണ്. അന്ന് അമിതാഭ് ബച്ചൻ താരമായിട്ടില്ല. കരിയറിൽ ശ്രദ്ധിക്കപ്പെട്ട് വരുന്നതേയിരുന്നുള്ളൂ. അതേസമയം, പത്ത് വർഷത്തോളമായി സിനിമകളിലും രേഖ അഭിനയിക്കുന്നില്ല. അതേസമയം ബോളിവുഡിലെ അവാർഡ് വേദികളിലും മറ്റും നടി സാന്നിധ്യം അറിയിക്കാറുണ്ട്. ഏറെക്കാലം സിനിമാ രം​ഗത്ത് നിന്നും മാറി നിന്ന ജയ ബച്ചൻ കഴിഞ്ഞ വർഷം റോക്കി ഓർ റാണി കി പ്രേം കഹാനി എന്ന സിനിമയിലൂടെ വീണ്ടും സാന്നിധ്യമറിയിച്ചു.

Vijayasree Vijayasree :