തെലുങ്ക് സംസാരിക്കുന്ന നടിമാര്‍ക്ക് സിനിമ കൊടുക്കാത്തത് തികച്ചും അനീതി!

സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിക്കൊണ്ടിരിക്കുകയാണ് നടി ഈഷ റെബ്ബ. തെലുങ്ക് നിർമ്മാതാക്കൾക്കെതിരെ വിവാദ പ്രസ്താവനയുമായാണ് ഇപ്പോൾ താരം രംഗത്തെത്തിയയിരിക്കുന്നത്.തെലുങ്ക് സിനിമകളിലേക്ക് നിര്‍മ്മാതാക്കള്‍ കൂടുതലും അന്യഭാഷ നടികളെയാണ് പരിഗണിക്കുന്നതെന്നാണ് ഈഷയുടെ ആരോപണം. തെലുങ്ക് ചിത്രങ്ങളില്‍ കേന്ദ്ര കഥാപാത്രങ്ങളായി പരിഗണിക്കുന്നത് അന്യഭാഷ നടികളെയാണെന്ന് ഈഷ വ്യക്തമാക്കി.

തെലുങ്ക് നടിമാര്‍ക്കൊപ്പം നിര്‍മ്മാതാക്കള്‍ കൂടുതല്‍ ‘കംഫര്‍ട്ടബിള്‍’ ആണെന്നും എന്നാല്‍ അത് ആശയവിനിമയം നടത്താന്‍ സൗകര്യപ്രദം എന്നത് മാത്രമാണ്. സിനിമകളില്‍ നല്ല റോളുകള്‍ അന്യഭാഷ നടിമാര്‍ക്കാണ് നല്‍കാറുള്ളതെന്നും ഈഷ ഒരു അഭിമുഖത്തിനിടെ പറഞ്ഞു.

തെലുങ്ക് സംസാരിക്കുന്ന നടിമാര്‍ക്ക് സിനിമ കൊടുക്കാത്തത് തികച്ചും അനീതിയാണെന്നും ഇത് അവസാനിപ്പിക്കണമെന്നും നടി പറഞ്ഞു. ‘രഗാല 24 ഗണ്ടലോ’ ആണ് ഈഷയുടെ ഏറ്റവും പുതിയ ചിത്രം.

eesha rebba talks about telegu producers

Vyshnavi Raj Raj :