എല്ലാ ആണുങ്ങളും എന്റെ പിറകെയായിരുന്നു; കാരണം ഇതാണ്!

ബിഗ്ബോസ് റിയാലിറ്റി ഷോയുടെ വാർത്തകളാണ് കുറച്ചു നാളുകളായി സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയമാകുന്നത്.ബോളിവുഡിലും തമിഴിലും മലയാളത്തിലും ബിഗ്‌ബോസ് എത്തിയിരുന്നു.ഇതിലെ മത്സരാർത്ഥികളുടെ വിശേഷങ്ങളായിരുന്നു സ്ഥിരമായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നത്.ഇപ്പോളിതാ തമിഴിലെ ബിഗ്‌ബോസിൽ നിന്നും ചില വാർത്തകൾ പുറത്തുവരികയാണ്.

കമല്‍ ഹാസന്‍ അവതാരകനായെത്തിയ ബിഗ് ബോസ് തമിഴില്‍ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച വ്യക്തിയാണ് നടി മീര മിഥുന്‍. സംവിധായകനും നടനുമായ ചേരന്‍ തന്നെ ദുരുദ്ദേശത്തോടെ സ്പര്‍ശിച്ചുവെന്നാരോപിച്ച് മീര ബിഗ് ബോസില്‍ കോളിളക്കം സൃഷ്ടിച്ചിരുന്നു.ഇതിന് പിന്നാലെ ഇപ്പോളിതാ ബിഗ്‌ബോസിലെ എല്ലാ ആണുങ്ങളും തന്റെ പുറകെയായിരുന്നുവെന്നും അവര്‍ക്ക് തന്റെ കൂടെ സമയം ചെലവഴിക്കാന്‍ ആഗ്രമുണ്ടായിരുന്നുവെന്നും വെളിപ്പെടുത്തുകയാണ് മീര.

എല്ലാവര്‍ക്കും താല്‍പര്യം എന്നോടായിരുന്നു. എന്നാല്‍ ആ ഭീരുക്കള്‍ മറ്റുള്ള സ്ത്രീകളുടെ പിന്തുണ പോകുമോ എന്ന് ഭയന്ന് എന്നെ പുറത്താക്കാന്‍ ശ്രമിച്ചു. എല്ലാവര്‍ക്കും എന്നോട് അസൂയയായിരുന്നു. കാരണം ഞാനാണ് ആ കൂട്ടത്തില്‍ ഏറ്റവും പ്രശസ്ത. തമിഴ്‌നാട്ടിലെ എല്ലാവര്‍ക്കും എന്നെ അറിയാം. തമിഴ്‌സിനിമയിലെ ഏറ്റവും അറിയപ്പെടുന്ന പേരുകളില്‍ ഒന്നാണ് എന്റേതെന്നും മീര പറയുന്നു.തന്റെ ട്വിറ്റർ അക്കൗണ്ടിൽ ഒരു വീഡിയോ പങ്കുവെച്ചാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.എന്നാൽ താരത്തിനെ പൊങ്കാലയിടുന്ന കമെന്റുകളാണ് വരുന്നത്.

meera midun talks about her experience in big boss

Sruthi S :