‘ഒരു നിവൃത്തിയുമില്ലാതെ സങ്കടത്തോടെയാണ് രഞ്ജിത്ത് സാര്‍ ഡ്രാമയിൽ നിന്ന് അതു കട്ട് ചെയ്യാന്‍ തീരുമാനിച്ചത്” !!!

‘ഒരു നിവൃത്തിയുമില്ലാതെ സങ്കടത്തോടെയാണ് രഞ്ജിത്ത് സാര്‍ ഡ്രാമയിൽ നിന്ന് അതു കട്ട് ചെയ്യാന്‍ തീരുമാനിച്ചത്” !!!

ഏറെ കാത്തിരിപ്പിനൊടുവിലാണ് ഡ്രാമ എന്ന മോഹൻലാൽ- രഞ്ജിത് ചിത്രം തിയേറ്ററുകളിൽ എത്തിയത്. എന്നാൽ റിലീസിന് മുൻപ് സിനിമയിൽ ധാരാളം പ്രതിസന്ധികൾ ഉണ്ടായെന്നു പറയുകയാണ് അണിയറ പ്രവർത്തകർ. \

സിനിമ തുടങ്ങുന്ന രംഗം ഒരു ശവഘോഷയാത്രയാണ്. ലണ്ടനിലായതു കൊണ്ട് അവിടുത്തെ രീതികള്‍ പിന്തുടര്‍ന്ന് കുതിരവണ്ടിയും പോഷ് കാറുകളും ഒക്കെ വച്ചുള്ള ഒന്നാണ് ഷൂട്ട്‌ ചെയ്തത്. വിദേശത്ത് മൃഗങ്ങളെ വച്ച് ഷൂട്ട്‌ ചെയ്യുമ്പോള്‍ അനുമതി സര്‍ട്ടിഫിക്കറ്റ് വേണ്ട എന്നൊരു തെറ്റിദ്ധാരണ വന്നുപോയി. എന്നാല്‍ നാട്ടില്‍ സെന്‍സറിങ്ങിന് ചെന്നപ്പോഴാണ് ആകെ പ്രശ്നമായത്.

റിലീസിനു തൊട്ടുമുന്‍പാണ് അവരെ സമീപിക്കുന്നത്. ലൈസന്‍സ് ഒക്കെയെടുക്കാന്‍ രണ്ടാഴ്ചയോളം എടുക്കും. അപ്പോൾ റിലീസിങ് വൈകും. വേറൊന്നും ചെയ്യാനില്ല, അവസാനം ആ ഭാഗം കട്ട് ചെയ്തു കളഞ്ഞു. ശരിക്കും സിനിമയുടെ ഇന്‍ട്രോ അതായിരുന്നു. സങ്കടം വന്നുപോയി. അത്രയ്ക്ക് പോഷ് ആയ രംഗം. സാമ്പത്തികമായും നഷ്ടമാണ്. പ്രിവ്യൂ പോലും കഴിഞ്ഞാണ് എന്നോര്‍ക്കണം. ഒരു നിവൃത്തിയുമില്ലാതെ സങ്കടത്തോടെയാണ് രഞ്ജിത്ത് സാര്‍ അതു കട്ട് ചെയ്യാന്‍ തീരുമാനിച്ചത്.

?????????????????????????????????????????????????????????????????????????????????????????

നമ്മുടെ നാട്ടില്‍ റിയാലിറ്റിയില്‍ എന്തും ചെയ്യാം. പക്ഷെ സിനിമയില്‍ കാണിക്കാന്‍ പറ്റില്ല എന്ന അവസ്ഥയാണ്. സിനിമകൊണ്ട് ഒരാളെ നേരെയാക്കാനോ മോശമാക്കാനോ പറ്റില്ല. ആവശ്യമില്ലാത്ത സെന്‍സര്‍ നാടകങ്ങള്‍ കാണുമ്പോള്‍ എന്തിനാണ് എന്ന് എനിക്കു തോന്നാറുണ്ട്.- ചിത്രസംയോജകൻ സന്ദീപ് പറയുന്നു.

editor sandeep about drama movie

Sruthi S :