​ഗായിക ദുർ​ഗ വിശ്വനാഥ് വിവാഹിതയായി

ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ ​ഗായികയാണ് ദുർ​ഗ വിശ്വനാഥ്. ഇപ്പോഴിതാ താരം വീണ്ടും വിവാഹിതയായി എന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഗുരുവായൂർ ക്ഷേത്രത്തിൽ വ്യാഴാഴ്ച പുലർച്ചെയായിരുന്നു വിവാഹം. കണ്ണൂർ സ്വദേശിയായ റിജുവാണ് ദുർഗയുടെ കഴുത്തിൽ താലി ചാർത്തിയത്.

ഗുരുവായൂർ ദേവസ്വം ജീവനക്കാരൻ കൂടിയാണ് വരൻ. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ദുർ​ഗയുടേയും റിജുവിന്റെയും സേവ് ദി ഡേറ്റ് ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിച്ചതിന് പിന്നാലെയാണ് വിവാ​ഹ വാർത്തയും ഇരുവരുടെയും വിവാഹത്തിന്റെ വീഡിയോകളും സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെട്ടത്.

പച്ച കാഞ്ചീവരം സാരിയിൽ സിംപിൾ ലുക്കിലാണ് ദുർ​ഗ എത്തിയത്. വർഷങ്ങൾക്ക് മുമ്പായിരുന്നു ദുർ​ഗയുടെ ആദ്യ വിവാഹം. ബിസിനസ്മാൻ ഡെന്നിസാണ് ദുർഗയെ വിവാഹം ചെയ്തത്. ഡെന്നിസ് ക്രിസ്ത്യനായതുകൊണ്ട് തന്നെ ഇരു മതാചാരപ്രകാരവും അന്ന് വിവാഹ ചടങ്ങുകൾ നടന്നിരുന്നു. ഈബന്ധത്തിൽ ദുർ​ഗയ്ക്ക് ഒരു മകളുമുണ്ട്.

വേറിട്ട ശബ്ദമികവ് കൊണ്ട് മലയാളി മനസുകൾ കീഴടക്കിയ ഗായിക യുസി കോളേജ് ആലുവയിൽ നിന്ന് എംംസിഎ പഠനം പൂർത്തിയാക്കിയിരുന്നു. സംഗീതത്തിൽ ബിരുദാനന്തര ബിരുദം ചെയ്തിട്ടുണ്ട്. മമ്മൂട്ടി ചിത്രമായ പരുന്തിലാണ് ആദ്യമായി പിന്നണി പാടിയത്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ സജീവമാണ് താരം.

Vijayasree Vijayasree :