ചിന്തിക്കുന്നിടത്തോളം കാലം വലിയ കാര്യങ്ങളെക്കുറിച്ച്‌ ചിന്തിക്കാന്‍ ശ്രമിക്കുക! ലാലേട്ടൻ പകർത്തിയ ചിത്രങ്ങൾ പങ്കുവെച്ച് ദുര്‍ഗ്ഗ കൃഷ്ണ

പൃഥ്വിരാജിന്റെ വിമാനത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച താരമാണ് ദുര്‍ഗ്ഗ കൃഷ്ണ.കലാതിലകവും ക്ലാസിക്കല്‍ ഡാന്‍സറുമായ കോഴിക്കോട് സ്വദേശി ദുര്‍ഗ ഇന്ന് മലയാള സിനിമയിൽ മുൻനിരയിലുള്ള നായികയാണ്. ഇപ്പോള്‍ മോഹന്‍ലാല്‍ പകര്‍ത്തിയ തന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്ക് വച്ചിരിക്കുകയാണ് ദുര്‍​​​ഗ​.

‘ചിന്തിക്കുന്നിടത്തോളം കാലം വലിയ കാര്യങ്ങളെക്കുറിച്ച്‌ ചിന്തിക്കാന്‍ ശ്രമിക്കുക’ യെന്നാണ് ചിത്രത്തിന് അടികുറിയിപ്പായി നൽകിയത്. ചിത്രം എടുത്തത് ഏട്ടന്‍ എന്നും താരം ചേര്‍ത്തിട്ടുണ്ട്. ദുർഗ വലിയൊരു മോഹൻലാൽ ഫാൻ ആണെന്ന് മുൻമ്പേ തന്നെ താരം വെളിപ്പെടുത്തിയിട്ടുണ്ട്

വീമാനത്തിന് ശേഷം രഞ്ജിത് ശങ്കറിന്റെ പ്രേതം 2വാണ് ദുര്‍ഗയുടെ ചിത്രം. വിമാനത്തിലെക്കാള്‍ തികച്ചും വ്യത്യസ്തമായ വേഷമാണ് പ്രേതം 2വിലേതെന്ന് ദുര്‍ഗ അവതരിപ്പിച്ചത്.

ദൃ​ശ്യ​ത്തി​ന്റെ​ ​മെ​ഗാ​ ​വി​ജ​യ​ത്തി​ന് ​ശേ​ഷം​ ​മോ​ഹ​ൻ​ലാ​ലി​നെ​ ​നാ​യ​ക​നാ​ക്കി​ ​ജീത്തു​ ​ജോ​സ​ഫ് ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ലെ​ ​നാ​യി​കാ​ ​നി​ര​യി​ലും ദുർഗ്ഗയുണ്ട്

durga krishna

Noora T Noora T :