നടി ദുർഗ കൃഷ്ണയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ടാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. കയ്യിൽ എരിയുന്ന സിഗററ്റുമായി ഗ്ലാമറസ് വേഷത്തിൽ കിടിലൻ മേക്കോവറുമായാണ് ദുർഗ എത്തിയത്
തന്റെ ഗ്ലാമറസ് ലുക്കിനെ വിമർശിക്കുന്നവരോട് കടുത്ത ഭാഷയിലാണ് താരം പ്രതികരിക്കുന്നത്.
‘പ്രിയപ്പെട്ട ഹേറ്റേഴ്‌സ് നിങ്ങളെ ഭ്രാന്ത് പിടിപ്പിക്കുന്ന ഒരുപാടു കാര്യങ്ങൾ ഇനിയുമുണ്ട്. ക്ഷമയോടെ കാത്തിരിക്കുക.’ പുതിയ ഫോട്ടോഷൂട്ടിൽ നിന്നുള്ള മറ്റൊരു ചിത്രം പങ്കു വച്ച് താരം പറഞ്ഞു. വേറെയും ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുവെന്ന സൂചനയാണ് താരം നൽകുന്നതെന്ന് ആരാധകർ പറയുന്നു.
ദ ബോസ് ബിച്ച് എന്നാണ് ചിത്രത്തോടൊപ്പം ദുർഗ നൽകിയ കുറിപ്പ്. ഫോട്ടോഗ്രഫർ ജിക്സൺ ഫ്രാൻസിസാണ് ഈ പുതിയ മേക്കോവറിനു പിന്നിൽ.ദുർഗയുടെ പുതിയ ലുക്ക് കണ്ട് ആരാധകരും സുഹൃത്തുക്കളും ഞെട്ടിയെന്നാണ് കമന്റുകളിൽ നിന്ന് മനസ്സിലാകുന്നത്. നടി ആര്യ ഉൾപ്പടെയുള്ളവർ പുതിയ ചിത്രം ‘ഹോട്ട്’ ആണെന്നാണ് അഭിപ്രായപ്പെട്ടത്.