അയാൾ എന്നെ മടിയിലിരുത്തി, അനാവശ്യമായി ശരീര ഭാഗങ്ങളിൽ സ്പർശിച്ചു

മലയാള സിനിമയിൽ വളരെ ഏറെ ജനശ്രദ്ധ നേടിയ നായികയാണ് ദുർഗ കൃഷ്ണ .കലാതിലകവും ക്ലാസിക്കല്‍ ഡാന്‍സറുമായ കോഴിക്കോട് സ്വദേശിയാണ് ദുര്‍ഗ കൃഷ്ണ .മലയാള സിനിമയിൽ മുൻനിരയിലുള്ള നായികയാണ്. 2017ല്‍ പ്രദര്‍ശനത്തിനെത്തിയ വിമാനം എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്.

ഇപ്പോളിതാ തനിക്ക് ബാല്യകാലത്തിൽ നേരിട്ട ദുരനുഭവം വെളിപ്പെടുത്തുകയാണ് താരം. മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോളാണ് അനുഭവമുണ്ടായതെന്നും താൻ ബസിൽ യാത്ര ചെയ്യുന്ന സമയത്ത് വീടുകളിൽ പലഹാരങ്ങൾ വിൽക്കുന്ന പ്രായമുള്ള ആള് തന്നെ മടിയിൽ പിടിച്ചിരുത്തിയെന്നും അയാളുടെ അനാവശ്യമായ ബാഡ് ടച് മനസിലായപ്പോൾ കൈ തട്ടി മാറ്റാൻ താൻ ശ്രമിച്ചെന്നും താരം പറയുന്നു. ടീച്ചറുമാർ അടക്കം ബസിൽ നിന്നിട്ടും തനിക്ക് ആ കാര്യം തുറന്ന് പറയാനും പ്രതികരിക്കാനും ധൈര്യം വന്നില്ലന്നും ദുർഗ പറയുന്നു.

ഇപ്പോൾ അന്ന് പ്രതികരിക്കാൻ കഴിയാഞ്ഞത്തിൽ ദുഃഖമുണ്ടെന്നും ഒരുപക്ഷേ ടീച്ചേഴ്‌സോ, മാതാപിതാക്കളോ അന്ന് ആ കാര്യങ്ങളെ പറ്റി പറഞ്ഞു തന്നിരുന്നേൽ പ്രതികരിക്കാൻ ധൈര്യം വന്നേനെയെന്നും താരം പറയുന്നു. താൻ ഒരു പെണ്ണായത് കൊണ്ടാണ് ഇ അവസ്ഥ വന്നതെന്നും ഭയങ്കരമായി പേടിച്ചെങ്കിലും ഇമോഷൻ വെളിയിൽ കൊണ്ട് വരാൻ സാധിച്ചില്ലെന്നും താരം പറയുന്നു. പിന്നീട് സ്കൂളിൽ ചെന്നപ്പോൾ താൻ കരയുന്നത് കണ്ട് ടീച്ചേർസ് കാര്യം തിരക്കിയെങ്കിലും നാണവും പേടിയും കാരണം തുറന്ന് പറയാൻ കഴിഞ്ഞില്ലന്നും പകരം ഒരാൾ തന്നോട് കമ്മൽ ഊരി തരാൻ കത്തി കാണിച്ചു ഭീഷണിപ്പെടുത്തിയെന്നാണ് പറഞ്ഞതെന്നും ദുർഗ കൃഷ്ണ പറയുന്നു

ഏതൊരു മലയാളിയേയും പോലെ തന്നെ കടുത്ത മോഹൻലാൽ ആരാധികയാണ് ദുർഗ.ദുര്‍ഗ മാത്രമല്ല, കുടുംബവും കടുത്ത മോഹന്‍ലാല്‍ ആരാധകരാണ്. ‘എന്റെ അച്ഛനെ അമ്മ വിളിക്കുന്നതു ലാലേട്ടന്‍ എന്നാണ്. ഞാനും പലപ്പോഴും ലാലേട്ടാന്നു വിളിക്കാറുണ്ട്. അതു സത്യത്തില്‍ മോഹന്‍ലാല്‍ സാറിനോടുള്ള ആരാധന കൊണ്ടായിരുന്നു

ആ ആരാധന മനസിൽ കൊണ്ടു നടക്കവെ മോഹൻലാൽ ചിത്രമായ റാമിൽ അഭിനയിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ദുർഗ ഇപ്പോൾ. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാമിന്റെ ചിത്രീകരണം നടന്നു കൊണ്ടിരിക്കുകയാണ്. മോഹൻലാലിനോടുള്ള തന്റെ കടുത്ത ആരാധനയെ കുറിച്ച് പലപ്പോഴും തുറന്നു പറഞ്ഞിട്ടുണ്ട് ദുർഗ.

Noora T Noora T :