‘96’ തെലുങ്ക് റീമേക്കില്‍ നിന്ന് ദുൽഖർ പിന്മാറി; പകരം മറ്റൊരു ബിഗ്ബജറ്റ് ആക്ഷന്‍ ത്രില്ലര്‍ !!

‘96’ തെലുങ്ക് റീമേക്കില്‍ നിന്ന് ദുൽഖർ പിന്മാറി; പകരം മറ്റൊരു ബിഗ്ബജറ്റ് ആക്ഷന്‍ ത്രില്ലര്‍ !!

മമ്മൂട്ടിയുടെ മകനായാണ് സിനിമയിൽ വന്നതെങ്കിൽ പോലും നന്നായി കഷ്ടപെട്ടും നല്ല സിനിമകൾ തിരഞ്ഞെടുത്തതും തന്റേതായ ഒരു സ്ഥാനം ഉണ്ടാക്കിയെടുത്ത താരമാണ് ദുൽഖർ സൽമാൻ. ഇന്ന് ഇന്ത്യ മുഴുവന്‍ ദുൽഖറിന് ആരാധകരുണ്ട്. അത് ഹിന്ദിയിലായാലും സൗത്ത് ഇന്ത്യൻ ഭാഷകളിലായാലും. ഇപ്പോഴിതാ വീണ്ടും തെലുങ്കില്‍ അഭിനയിക്കാന്‍ പോവുകയാണ് ആരാധകരുടെ സ്വന്തം കുഞ്ഞിക്ക.

തെലുങ്കിലെ വമ്പന്‍ നിര്‍മ്മാതാവായ ദില്‍ രാജു നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തിലാണ് ദുൽഖർ നായകനാകുന്നത്. തെലുങ്ക് യുവസൂപ്പര്‍താരം നാനിയും ഈ ചിത്രത്തില്‍ ദുൽഖറിനൊപ്പം അഭിനയിക്കുന്നുണ്ട്. ഇന്ദ്രഗണ്ഡി മോഹന്‍ കൃഷ്ണയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.


ആദ്യം നാനിയെ നായകനാക്കി ‘96’ തെലുങ്കിലേക്ക് റീമേക്ക് ചെയ്യാമെന്നായിരുന്നു ദില്‍ രാജു പ്ലാന്‍ ചെയ്തത്. എന്നാല്‍ സംവിധായകന്‍ ഈ കഥ പറഞ്ഞതോടെ ദുൽഖർ – നാനി കോമ്പോയില്‍ ഒരു അടിപൊളി ആക്ഷന്‍ ത്രില്ലറിന് ദില്‍ രാജു സമ്മതിക്കുകയായിരുന്നു. ‘മഹാനടി’ എന്ന ചിത്രത്തിലൂടെ തെലുങ്കില്‍ തന്‍റേതായ ഇടം കണ്ടെത്തിയ ദുൽഖറിന് പുതിയ ചിത്രം വഴിത്തിരിവാകുമെന്ന് പ്രതീക്ഷിക്കാം.

Dulquer’s next Telugu movie

Abhishek G S :