ദുൽഖറിന്‍റെ ഇടംകയ്യിലെ കറുത്ത ടേപ്പ്; കാരണം ഇതാണ്!!!

ദുൽഖറിന്‍റെ ഇടംകയ്യിലെ കറുത്ത ടേപ്പ്; കാരണം ഇതാണ്!!!

ദുൽഖർ സൽമാന്റെ കയ്യിൽ പ്രത്യക്ഷപ്പെട്ട കറുത്ത ടേപ്പിന്റെ കാരണം അന്വേഷിക്കുകയായിരുന്നു ആരാധകർ. കഴിഞ്ഞ ദിവസം നടി ഗൗതമി നായർ ആദ്യമായി സംവിധാനം ചെയ്യുന്ന വൃത്തം എന്ന സിനിമയുടെ ടൈറ്റിൽ ലോഞ്ചിനിടെയാണ് ഇത് ആരാധകരുടെ ശ്രദ്ധയിൽ പെടുന്നത്.

ദുൽഖറിന്‍റെ അടുത്ത ബോളിവുഡ് ചിത്രമായ സോയ ഫാക്ടറിനു വേണ്ടി താരം ടാറ്റൂ ചെയ്തിരുന്നു. ടൈറ്റിൽ ലോഞ്ചിന് വന്നപ്പോൾ കൈയിലെ ടാറ്റൂ വ്യക്തമായിരുന്നില്ല, മറച്ച രീതിയിലായിരുന്നു. ദുൽഖറിന്‍റെ സുഹൃത്താണ് ടാറ്റൂവിനു പിന്നിലെ കഥ വെളിപ്പെടുത്തിയത്.

സിനിമയ്ക്കു വേണ്ടി കുത്തിയ ടാറ്റൂ മായ്ച്ചുകളയുന്നതിനാണ് അതിനു മീതെ കറുത്ത ടേപ്പ് ഒട്ടിച്ചത്. കുറച്ചു ദിവസം കൂടി കഴിഞ്ഞാലേ ടാറ്റൂ മായ്ക്കാനാകൂ എന്നും സുഹൃത്ത് പറയുന്നു.

കര്‍വാൻ എന്ന ചിത്രത്തിലൂടെയായിരുന്നു ദുൽഖറിന്‍റെ ബോളിവുഡ് അരങ്ങേറ്റം. സോയ ഫാക്ടറിൽ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്‌റ്റനായാണ് താരം എത്തുന്നത്. 2008 ല്‍ പുറത്തിറങ്ങിയ അനൂജാ ചൗഹാന്റെ നോവലാണ് ദ് സോയാ ഫാക്ടര്‍ . സോയാ സോളങ്കി എന്നൊരു പെണ്‍കുട്ടി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ലക്കി ചാം ആകുന്നതാണ് നോവലിന്റെ ഇതിവൃത്തം. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇതേ പേരില്‍ സിനിമ ഒരുക്കുന്നതും. സോനം കപൂറാണ് സോയ ഫാക്ടറിലെ നായിക.

dulquer salman’s tattoo on left hand

HariPriya PB :