ദുൽഖർ സൽമാന്റെ ‘ഒരു യമണ്ടൻ പ്രേമകഥ’ !!!
മലയാളത്തിൽ ദുൽഖറിനെ കണ്ടിട് കുറച്ചായി. ദുല്‍ഖര്‍ തെലുങ്കില്‍ ആദ്യമായി അഭിനയിച്ച മഹാനടി തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറിയിരുന്നു.തെലുങ്കിനു പുറമെ തമിഴിലും ദുല്‍ഖറിന്റെ ചിത്രങ്ങള്‍ വരുന്നുണ്ട്. തമിഴില്‍ രണ്ടു ചിത്രങ്ങളാണ് ദുല്‍ഖറിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്.
മലയാളി പ്രേക്ഷകരെ ആവേശത്തിലാഴ്ത്തി ദുല്‍ഖറിന്റെ പുതിയ മലയാള ചിത്രത്തിന്റെ ഷൂട്ടി്ംഗ് ആരംഭിച്ചിരിക്കുകയാണ്. അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഹൃത്വിക്ക് റോഷന്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയരായ വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജ്ജുമാണ് ചിത്രത്തിന് വേണ്ടി തിരക്കഥയെഴുതിയിരിക്കുന്നത്.
ഒരു യമണ്ടന്‍ പ്രേമകഥ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. മട്ടാഞ്ചേരിയും ഫോര്‍ട്ട്‌കൊച്ചിയുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. നവാഗതനായ ബിസി നൗഫലാണ് ചിത്രം സംവിധാനം ചെയ്യുന്നത്.ടെലിവിഷന്‍ പരിപാടികളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് നൗഫല്‍. നാദിര്‍ഷ സംഗീതം നിര്‍വ്വഹിക്കുന്ന ചിത്രം ആന്റോ ജോസഫാണ് നിര്‍മ്മിക്കുന്നത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയാണ് ചിത്രമൊരുക്കുന്നത് എന്നാണറിയുന്നത്.
ദുല്‍ഖറിനെ കൂടാതെ സലീംകുമാര്‍,ധര്‍മ്മജന്‍ ബോള്‍ഗാട്ടി,രമേഷ് പിഷാരടി,വിഷ്ണു ഉണ്ണികൃഷ്ണന്‍, ബിബിന്‍ ജോര്‍ജ്ജ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.സുജിത് വാസുദേവാണ് ചിത്രത്തിന് വേണ്ടി ചായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ചിത്രം ക്രിസ്തുമസ് റിലീസായിട്ടായിരിക്കും തിയ്യേറ്ററുകളിലെത്തുകാ എന്നാണറിയുന്നത്.
dulquer salmans new movie oru yamandan premakadha shooting started