ദുല്‍ഖറിന്റെ വാഹനപ്രേമം ഏവര്‍ക്കും അറിയാവുന്നതാണ്. ബാംഗ്ലൂര്‍ ഡെയ്സില്‍ റേസിങ് ബൈക്കുകള്‍ ഡിക്യു വളരെ ഭംഗിയായി കൈകാര്യം ചെയ്യുന്നത് നമ്മള് കണ്ടതുമാണ്. ഈയടുത്ത് അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവച്ച ഒരു ചിത്രം അദ്ദേഹത്തിന്റെ വാഹനപ്രേമം കൂടുതല്‍ വെളിവാക്കുന്നതാണ്. ചിത്രത്തില്‍ ബിഎംഡബ്ലു ആര്1200ജിഎസ്എയും ട്രയംഫ് ബോണ്വെല്ലേയുമായി നില്ക്കുന്ന ദുല്കറിനെയാണ് കാണുന്നത്.
നൈറ്റ് റൈഡേഴ്സ് ഇതുപോലെയെന്ന അടിക്കുറുപ്പുമായാണ് അദ്ദേഹം ഇത് പങ്കുവെച്ചിരിക്കുന്നത്. തിരക്കുപിടിച്ച ഷൂട്ടിംഗ് ദിനങ്ങള്ക്കൊക്കെ അവധികൊടുത്തുകൊണ്ടാണ് അദ്ദേഹം തന്റെ ഇഷ്ട ബൈക്കുമായി റൈഡിന് ഇറങ്ങിയിരിക്കുന്നത്. ഓഫ് ഡേ ഫ്രം ഷൂട്ട്, നൈറ്റ് റൈഡേഴ്സ്, ബ്ലിസ്, മൈ വൈസ്, സ്ട്രെസ്സ് ബസ്റ്റര്‍, അഡിക്ഷന്, ട്രോഫീസ്, മോട്ടോഴ്സ്, ആര്1200 ജിഎസ്എ, ബോണേവില്ലെ, എംസിക്യൂന് എന്നീ ഹാഷ് ടാഗുകളുമായാണ് ദുല്‍ഖര്‍ ചിത്രം പങ്കുവെച്ചിരിക്കുന്നത്.
ചിത്രത്തിന് നിരവധി ലൈക്കുകളും കമന്റുകളും ഷെയറുകളുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഒരു യമണ്ടന്‍ പ്രേമകഥ, കുറുപ്പ് എന്നീ ചിത്രങ്ങളാണ് ദുല്‍ഖറിന്റേതായി മലയാളത്തില്‍ ഇപ്പോള്‍ ഒരുങ്ങുന്നത്. കണ്ണും കണ്ണും കൊള്ളയടിത്താല്‍ എന്ന തമിഴ് ചിത്രവും സോയാ ഫാക്ടര്‍ എന്ന ബോളിവുഡ് ചിത്രവുമാണ് ഉടന്‍ ഇറങ്ങാനിരിക്കുന്നത്.
Dulquer salman with his new BMW bike