ഇവരുടെ പേരില്‍ ബാക്കിയുള്ളവര്‍ക്ക് എന്താ ഇത്ര പ്രശ്‌നം ;വാപ്പച്ചിയും ലാലേട്ടനും തമ്മിൽ അത്രയ്ക്ക് അടുപ്പമാണ് . ദുല്‍ഖര്‍ സല്‍മാന്‍

മമ്മൂട്ടി ആരാധകരും മോഹൻലാൽ ആരാധകരും തമ്മിൽ നിരന്തരം പ്രശ്നങ്ങൾ ഉണ്ടാകുന്ന സമയത്താണ് ഇവർ തമ്മിലുള്ള ബന്ധത്തെ പറ്റി വീണ്ടും ദുൽഖർ തുറന്നു പറഞ്ഞിരിക്കുന്നത് .

കുടുംബത്തോടൊപ്പം മമ്മൂട്ടി ലൂസിഫര്‍ കണ്ടെന്നും വാപ്പച്ചിയും ലാലേട്ടനും തമ്മിലുള്ള സ്‌നേഹം അതിഗംഭീരമാണെന്നും ദുല്‍ഖര്‍ സല്‍മാന്‍. റെഡ് എഫ്‌എമ്മുമായുള്ള അഭിമുഖത്തിലാണ് ദുല്‍ഖര്‍ ഇക്കാര്യം പറഞ്ഞത്. വീട്ടില്‍ ഒരു മിനി തിയേറ്റര്‍ ഉണ്ടെന്നും അവിടിരുന്നാണ് കുടുംബം ലൂസിഫര്‍ കണ്ടതെന്നും ദുല്‍ഖര്‍ പറഞ്ഞു.

‘വാപ്പച്ചിയും ലാലേട്ടനും തമ്മിലുള്ള സ്‌നേഹം ഗംഭീരമാണ്. അവരുടെ സ്‌നേഹം കണ്ട് അത്ഭുതം തോന്നിയിട്ടുണ്ട്. ചെറുപ്പം മുതലേ അത് കാണുന്നതാണ്. ഇത് കാണുമ്ബോള്‍ ഇവരുടെ പേരില്‍ ബാക്കിയുള്ളവര്‍ക്ക് എന്താ ഇത്ര പ്രശ്‌നം എന്നുവരെ തോന്നിയിട്ടുണ്ട്’ ദുല്‍ഖര്‍ പറഞ്ഞു.

തനിക്ക് ലൂസിഫര്‍ മുഴുവനും കാണാന്‍ സാധിച്ചില്ല. ആ സമയത്ത് മറ്റൊരു സിനിമയുടെ കഥ കേള്‍ക്കുകയായിരുന്നു. ഇനി മുഴുവനായും കാണണമെന്നും ദുല്‍ഖര്‍ പറഞ്ഞു.

ഇപ്പോഴും മോഹൻലാൽ ആരാധകരും മമ്മൂട്ടി ആരാധകരും തമ്മിൽ ചെറിയ രീതിയിൽ എങ്കിലും പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട് .പലപ്പോഴും വാക്കു തർക്കമാണ് ഇവർ തമ്മിൽ .മോഹൻലാലിനെ സപ്പോർട് ചെയ്യുന്നവർ മമ്മൂട്ടി വിരുദ്ധരും മമ്മൂട്ടിയെ സപ്പോർട് ചെയ്യുന്നവർ മോഹൻലാൽ വിരുദ്ധരും ആകുന്നതു സ്വാഭാവികമായ കാഴ്ചയായാണ് ഇപ്പോൾ കണ്ടു വരുന്നത് .

dulquer salman about mamooty and mohanlal

Abhishek G S :