മമ്മൂട്ടിയുടെ മകൻ എന്ന ടാഗ് നൽകി, വല്ലാതെ അനുഭവിക്കുന്നു; മലയാളത്തിൽ തന്നെ ടാർഗറ്റ് ചെയ്ത് അറ്റാക്ക് ചെയ്യുന്ന ഗ്രൂപ്പുണ്ട്; ദുൽഖർ സൽമാൻ

മലയാള സിനിമയിൽ താരപുത്രൻ എന്ന ഒരിടം നേടാതെ സ്വന്തമായി ഉയർന്നുവന്ന താരമാണ് ദുൽഖർ സൽമാൻ. എന്നാൽ മമ്മൂട്ടിയുടെ മകൻ എന്ന ടാഗ് നൽകി മലയാളത്തിൽ തന്നെ ടാർഗറ്റ് ചെയ്ത് അറ്റാക്ക് ചെയ്യുന്ന ഗ്രൂപ്പുണ്ടെന്ന് പറയുകയാണ് നടൻ ദുൽഖർ. ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടൻ ഇക്കാര്യം പറയുന്നത്.

മറ്റ് ഭാഷകളിൽ അഭിനയിക്കുമ്പോൾ നല്ല സ്നേഹം കിട്ടുന്നുണ്ടെന്നും എന്നാൽ, മലയാളത്തിൽ ഏത് സിനിമ ചെയ്താലും മമ്മൂട്ടിയുടെ മകൻ എന്ന ടാഗ് ചാർത്തി അറ്റാക്ക് ചെയ്യുന്ന ഒരു ഗ്രൂപ്പുണ്ടെന്നും നടൻ പറയുന്നു. തമിഴിലോ, തെലുങ്കിലോ നല്ല സിനിമകൾ ചെയ്യുന്ന സമയത്തും ഈ പറയുന്നവർ ഇങ്ങനെ പെരുമാറുന്നുണ്ട്.

അതേസമയം കരിയറിന്റെ തുടക്കം മുതൽ മമ്മൂട്ടിയുടെ മകൻ എന്ന ടാഗ് ഒപ്പമുണ്ടെന്നും അത് കളയാൻ പല തവണ നോക്കിയെന്നും നടൻ പറഞ്ഞു.

സ്വന്തം നാട്ടുകാരനായിട്ടും അവർ എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നതെന്ന് പല തവണ ചിന്തിച്ചിട്ടുണ്ടെന്നും ദുൽഖർ കൂട്ടിച്ചേർത്തു.

എന്നാൽ തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിൽ ഉള്ളവർ നല്ല സ്നേഹമാണ്. എന്നു വച്ച് മലയാളികൾ മോശമാണെന്ന് ഞാൻ പറയുന്നില്ല. പക്ഷേ മറ്റ് നാട്ടിൽ നിന്ന് സ്നേഹം ലഭിക്കുമ്പോൾ അവിടെ തന്നെ നിൽക്കാൻ തോന്നാറുണ്ടെന്നും ദുൽഖർ വ്യക്തമാക്കി.

Vismaya Venkitesh :