മലയാളത്തിന്റെ യുവ താരങ്ങളിൽ മുൻനിരയിൽ നിൽക്കുന്ന ഒരാളാണ് ദുൽക്കർ സൽമാൻ.താരം അഭിനയിച്ച ഒട്ടുമിക്ക സിനിമകളും ഹിറ്റാകുന്നുണ്ട്.ഇപ്പോളിതാ തന്റെ അച്ഛൻ മമ്മൂക്കയെക്കുറിച്ച് ചിലത് വെളിപ്പെടുത്തുകയാണ് താരം.റിസ്കുകളെടുക്കാൻ തന്നെ പ്രാത്സാഹിപ്പിക്കുന്നത്
വാപ്പിച്ചിയാണെന്നാണ് ദുൽക്കർ പറയുന്നത്.
അടുത്തിടെ സോയ ഫാക്ടറുമായി ബന്ധപ്പെട്ട് നടന്ന ഒരഭിമുഖത്തില്‍ മമ്മൂട്ടിയെക്കുറിച്ച് ദുല്‍ഖര്‍ പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ജീവിതത്തില്‍ റിസ്ക്കുകള്‍ എടുക്കാന്‍ വാപ്പിച്ചി പ്രേരിപ്പിച്ചതെങ്ങനെയെന്നാണ് അഭിമുഖത്തില്‍ ദുല്‍ഖര്‍ വെളിപ്പെടുത്തിയത് . ജീവിതത്തില്‍ എപ്പോഴും റിസ്ക് എടുക്കുന്ന ആളാണ് താനെന്നും അതിന് തന്നെ പ്രേരിപ്പിക്കുന്നത് വാപ്പിച്ചിയാണെന്നും ദുല്‍ഖര്‍ പറയുന്നു.

എന്റെ ഭക്ഷണവും താമസവും മറ്റ് അടിസ്ഥാന സൗകര്യങ്ങളുമെല്ലാം ഭദ്രമാണെന്ന് ചെറുപ്പം മുതല്‍ അദ്ദേഹം പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഞാന്‍ റിസ്ക്ക് എടുക്കുകയും പരീക്ഷണങ്ങള്‍ നടത്തുകയും ചെയ്തില്ലെങ്കില്‍ പിന്നെ ആര് ചെയ്യും. ദുല്‍ഖര്‍ സല്മാന് ചോദിക്കുന്നു. തെറ്റുകള്‍ വരുത്തിയില്ലെങ്കില്‍ സ്വന്തമായി ഒരു വ്യക്തിത്വം ഉണ്ടാക്കുവാനും ഒരു കലാകാരന് എന്ന നിലയില്‍ വളരാനും കഴിയില്ലെന്ന് അദ്ദേഹം എപ്പോഴും പറയാറുണ്ട്.ഇപ്പോഴത്തെ സ്ഥിയില്‍ ഒരു സിനിമ പരാജയപ്പെട്ടാലും എനിക്ക് റോഡില്‍ ഇറങ്ങേണ്ടി വരില്ല. അപ്പോള്‍ പിന്നെ ഞാന്‍ എന്തിന് റിസ്ക്ക് എടുക്കാതിരിക്കണം.സിനിമ എന്ന ബിസിനസിനെക്കുറിച്ച് തന്നെ സ്പൂണ്‍ ഫീഡ് ചെയ്ത് പഠിപ്പിക്കില്ലെന്ന കാര്യത്തില്‍ വാപ്പിച്ചി കര്‍ക്കശക്കാരനാണെന്നും ദുല്‍ഖര്‍ തുറന്നുപറഞ്ഞു.
dulquer salmaan says about his father