എനിക്ക് എന്റെ ജോലിയല്ലേ ചെയ്യാന്‍ കഴിയൂ !പടം നല്ലതാണെങ്കിലും ചീത്തയാണെങ്കിലും അതിന്റെ കൂടെ നിന്ന് നല്ലൊരു റിലീസ് കൊടുക്കണം – സോയ ഫാക്ടറിൻ്റെ പരാജയത്തെ കുറിച്ച് ദുൽഖർ സൽമാൻ

ദുൽഖർ സൽമാൻ എന്ന നടനെ മലയാളികൾക്ക് ഇഷ്‍ടം മമ്മൂട്ടിയുടെ മകൻ എന്ന നിലയിൽ അല്ല . പകരം അദ്ദേഹത്തിന്റെ അഭിനയത്തിന്റെ റേഞ്ച് ആണ് . ചുരുങ്ങിയ കാലം കൊണ്ട് തന്നെ ബോളിവുഡിൽ പോലും സാന്നിധ്യം അറിയിക്കാൻ ദുൽഖർ സൽമാന് സാധിച്ചു . എന്നാൽ ബോളിവുഡിൽ ദുൽഖർ സൽമാന് കിട്ടിയ രണ്ടാമത്തെ ചിത്രം സോയ ഫാക്ടർ വലിയ പ്രതീക്ഷയിലാണ് തിയേറ്ററിൽ എത്തിയത് .

എന്നാൽ തിയേറ്ററുകളില്‍ പ്രതീക്ഷിച്ച വിജയം കൈവരിക്കാന്‍ കഴിഞ്ഞിരുന്നില്ല. അഭിഷേക് ശര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സോനം കപൂര്‍ ആയിരുന്നു് നായിക.ചിത്രത്തിന്റെ പരാജയത്തെ കുറിച്ച് മനസ് തുറക്കുകയാണ് ദുൽഖർ സൽമാൻ .

മാര്‍ക്കറ്റിംഗിന്റെയും ടൈമിംഗിന്റെയും പ്രശ്‌നമുണ്ടായി. സ്റ്റുഡിയോ ബാക്ഗ്രൗണ്ടുള്ള ഒരു കമ്പനിയായിരുന്നു നിര്‍മ്മാണം. നല്ല അഭിപ്രായമുണ്ടായിട്ടും ഉപയോഗപ്പെടുത്താനായില്ല. വലിയ സിനിമകള്‍ക്കൊപ്പമായിരുന്നു റിലീസ്. അധികം സ്‌ക്രീനുകള്‍ കിട്ടിയില്ല. കുറച്ചു കൂടി നന്നായി പ്ലാന്‍ ചെയ്യണമായിരുന്നു. പിന്നെ എനിക്ക് എന്റെ ജോലിയല്ലേ ചെയ്യാന്‍ കഴിയൂ.

അതിപ്പോള്‍ മലയാളത്തിലായാലും എന്റെ ഭാഗം 120 ശതമാനം ഭംഗിയായി ചെയ്തിരിക്കും. ബാക്കി നമ്മുടെ കൈയിലല്ല. ഇങ്ങനെ ചില അനുഭവങ്ങളുണ്ടാകും. സ്വന്തമായി നിര്‍മ്മിക്കുമ്പോള്‍ ഇക്കാര്യങ്ങളൊക്കെ പഠിക്കണമെന്നുണ്ട്. നമ്മള്‍ ചെയ്യുന്ന പടം നല്ലതാണെങ്കിലും ചീത്തയാണെങ്കിലും അതിന്റെ കൂടെ നിന്ന് നല്ലൊരു റിലീസ് കൊടുക്കണം. ദുൽഖർ പറയുന്നു.

dulquer salmaan about zoya factor movie

Sruthi S :