അഭിനയത്തിന് പുറമെ ബിസിനസിൽ കൂടി ഒരു കൈ നോക്കാൻ ദുൽഖർ സൽമാൻ .

സ്വസിദ്ധമായ കഴിവുകൊണ്ടും താരം പുത്രൻ എന്ന നിലയിലും മലയാള സിനിമ ഇൻഡസ്ട്രിയിൽ ഏറെ ജനശ്രദ്ധ പിടിച്ചു പറ്റിയ താരമാണ് ദുൽഖർ സൽമാൻ .മലയാള സിനിമയില്‍ സജീവമായി അഭിനയിച്ച ദുല്‍ഖര്‍ ഇപ്പോള്‍ ബോളിവുഡ് നടനാണ്. കഴിഞ്ഞ വര്‍ഷമായിരുന്നു കാര്‍വാന്‍ എന്ന ചിത്രത്തിലൂടെ ദുല്‍ഖര്‍ ബോളിവുഡിലേക്ക് അരങ്ങേറ്റം നടത്തിയത്. അതിനൊപ്പം തന്നെ തെലുങ്ക് സിനിമയിലും തന്റെ സാന്നിധ്യമറിയിക്കാനും ആ സിനിമ സൂപ്പര്‍ ഹിറ്റാക്കാനും ദുല്‍ഖര്‍ സല്‍മാന് കഴിഞ്ഞിരുന്നു.


അഭിനയത്തിൽ തിളങ്ങി നിൽക്കുമ്പോൾ തന്നെ ബിസിനസിൽ കൂടി ഒരു ചുവടു വെക്കാനുള്ള തയാറെടുപ്പിലാണ് ദുൽഖർ എന്നാണ് പുതിയ വാർത്തകൾ .ഉടന്‍ തന്നെ ദുല്‍ഖറും ഒരു വിതരണ കമ്പനി തുടങ്ങുമെന്നാണ് സൂചന. ഇതിന് വേണ്ടിയുള്ള ആലോചനയിലാണ് ഇപ്പോഴും മമ്മൂട്ടി ഇക്കാര്യത്തില്‍ സമ്മതം മൂളിയെന്നാണ് റിപ്പോര്‍ട്ട്. ഉടന്‍ തന്നെ പ്രഖ്യാപനം ഉണ്ടവുമെന്നാണ് കരുതുന്നത്.

ദുല്‍ഖറിന്റെ ഓരോ സിനിമകള്‍ കഴിയുംതോറും അഭിനയത്തിന്റെ കാര്യത്തില്‍ വലിയ ഉയരങ്ങളാണ് താരപുത്രന്‍ താണ്ടി കൊണ്ടിരിക്കുന്നത്. സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിലൂടെയായിരുന്നു ദുല്‍ഖറിന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം. മറ്റ് ഭാഷകളില്‍ അഭിനയിക്കാന്‍ പോയതോടെ ഒന്നര വര്‍ഷത്തിന് മുകളിലായി ദുല്‍ഖറിന്റെ ഒരു മലയാള ചിത്രം റിലീസിനെത്തിയിട്ട്. ഉടന്‍ റിലീസിനൊരുങ്ങുന്ന ദുല്‍ഖറിന്റെ മലയാള ചിത്രമാണ് ഒരു യമണ്ടന്‍ പ്രേമകഥ. വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും ചേര്‍ന്ന് തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രം നവാഗതനായ ബിസി നൗഫലാണ് സംവിധാനം ചെയ്യുന്നത്.

കോമഡിയ്ക്ക് പ്രധാന്യം നല്‍കിയൊരുക്കുന്ന ചിത്രത്തില്‍ ലോക്കല്‍ പെയിന്ററുടെ വേഷത്തിലാണ് ദുല്‍ഖര്‍ അഭിനയിക്കുന്നത്. സൗബിന്‍ ഷാഹിര്‍, രമേഷ് പിഷാരടി, ഗ്രിഗറി, സലിം കുമാര്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. ആന്റോ ജോസഫാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഏപ്രില്‍ 26 നാണ് ഒരു യമണ്ടന്‍ പ്രേമകഥയുടെ റിലീസ്.

dulquer aiming in his new bussiness project

Abhishek G S :