‘ദൃശ്യം 2’വിന്റെ ചിത്രീകരണം ഓഗസ്റ്റില്‍ ആരംഭിക്കില്ലെന്ന് സംവിധായകന് ജീത്തു ജോസഫ്. കോവിഡ് കേസുകള്‍ ദിനംപ്രതി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ചിത്രീകരണം അടുത്ത മാസത്തേക്ക് നീട്ടി വെയ്ക്കുകയാണെന്ന് സംവിധായകന് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

”ചിങ്ങം ഒന്നിന് (ഓഗസ്റ്റ് 17) ചിത്രീകരണം ആരംഭിക്കാനായിരുന്നു തീരുമാനിച്ചത്, എന്നാല്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതിനാല്‍ ഒരു മാസത്തേക്ക് നീട്ടി വെയ്ക്കാന്‍ തീരുമാനിച്ചു. അടുത്ത മാസത്തെ സ്ഥിതിഗതികള്‍ അനുസരിച്ച് ഇന്‍ഡോര്‍ ഷൂട്ടിംഗ് ആരംഭിക്കാനാണ് പ്ലാന്‍” എന്ന് ജീത്തു ജോസഫ് വ്യക്തമാക്കി.
2013ലായിരുന്നു ദൃശ്യത്തിന്റെ ഒന്നാം ഭാഗം പുറത്തിറങ്ങിയത് റിലീസ് ചെയ്ത ദൃശ്യം മലയാള സിനിമയില്‍ വന്‍ ഹിറ്റായിരുന്നു.