ദൃശ്യം 2 ഓഗസ്റ്റിൽ!

മോഹൻലാൽ ചിത്രം ദൃശ്യം 2 ഓഗസ്റ്റിൽ ചിത്രീകരണം ആരംഭിക്കുമെന്ന് റിപ്പോർട്ട്. പുതിയ സിനിമകളുടെ ഷൂട്ടിങ് പാടില്ലെന്ന നിർമാതാക്കളുടെ നിലപാട് അവഗണിച്ചാകും ഷൂട്ട് തുടങ്ങുക. ആദ്യ ഷെഡ്യൂൾ ഓഗസ്റ്റ് 17ന് തൊടുപുഴയിലാണെന്നും റിപ്പോർട്ടുണ്ട്.

ജീത്തു ജോസഫ് തന്നെ എഴുതി സംവിധാനം ചെയ്യുന്നതാണ് ചിത്രത്തിന്റെ രണ്ടാം ഭാഗവും. ലോക്ഡൗണിനു ശേഷം തുടർച്ചയായി 60 ദിവസം കൊണ്ടു കേരളത്തിൽ ചിത്രീകരിച്ചു പൂർത്തിയാക്കുന്ന വിധത്തിലാണു സിനിമ.

ആശീർവാദ് സിനിമാസിനു വേണ്ടി ആന്റണി തന്നെ നിർമിക്കുന്ന ചിത്രം നിയന്ത്രിത സാഹചര്യത്തിൽ ചിത്രീകരിച്ചു പൂർത്തിയാക്കുന്നൊരു ക്രൈം ത്രില്ലർ ആണെന്നാണ് അണിയറക്കാർ അറിയിക്കുന്നത്

Noora T Noora T :