ആദ്യാ ഭാഗത്തിലെ അഭിനേതാക്കൾ ദൃശ്യം 2 വിൽ ഉണ്ടാകുമോ?

ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ ഏഴു വർഷങ്ങൾക്ക് ശേഷം ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ടൈറ്റില്‍ വീഡിയോ പുറത്തു വിട്ടിരുന്നു. ദൃശ്യം ഒന്നാം ഭാഗത്തിലെ അതെ കഥാപാത്രങ്ങൾ തന്നെയാണോ രണ്ടാം ഭാഗത്തിലും എത്തുകയെന്ന സംശയങ്ങൾ നിൽക്കുകയാണ്
ഇപ്പോഴിതാ പുതിയ റിപ്പോർട്ട് പ്രകാരം ആദ്യ ഭാഗത്തിലെ ഒട്ടുമിക്ക നടീനടന്മാരും ഈ ചിത്രത്തിലും ഉണ്ടായിരിക്കും. മീന, ആശാ ശരത്, കലാഭവൻ ഷാജോൺ തുടങ്ങിയവരെല്ലാം ഈ സിനിമയുടെ ഭാഗമാകുമെന്നാണ് വിവരം.

ആശീർവാദ് സിനിമാസിനു വേണ്ടി ആന്റണി തന്നെ നിർമിക്കുന്ന ചിത്രം നിയന്ത്രിത സാഹചര്യത്തിൽ ചിത്രീകരിച്ചു പൂർത്തിയാക്കുന്നൊരു ക്രൈം ത്രില്ലർ ആയിരിക്കും

2013 ഡിസംബറിൽ റീലീസ് ചെയ്ത ‘ദൃശ്യം’ വൻ ഹിറ്റായിരുന്നു. വിജയത്തിന് പിന്നാലെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി, സിംഹള, ചൈനീസ് ഭാഷകളിലേക്ക് ദൃശ്യം റീമേക്ക് ചെയ്തിരുന്നു

ജീത്തു ജോസഫ് തന്നെ എഴുതി സംവിധാനം ചെയ്യുന്നതാണ് ചിത്രത്തിന്റെ രണ്ടാം ഭാഗവും. കേരളത്തില്‍ 60 ദിവസം എടുത്ത് ഷൂട്ടിംഗ് പൂര്‍ത്തികരിക്കുന്ന രീതിയിലായിരിക്കും ചിത്രം. ദൃശ്യത്തന് ശേഷമായിരിക്കും മോഹൻലാലിൻറെ മറ്റ് ചിത്രങ്ങൾ ആരംഭിക്കുക

കേരളത്തിലാണ് ചിത്രത്തിന്റെ പൂര്‍ണമായും ഷൂട്ടിംഗ്. ലോക്ക്ഡൗണിന് ശേഷം തുടര്‍ച്ചയായ 60 ദിവസം കൊണ്ട് ഷൂട്ടിംഗ് പൂര്‍ത്തിയാക്കുമെന്നാണ് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞത്. 2013-ല്‍ റിലീസ് ചെയ്ത ദൃശ്യം മലയാള സിനിമയില്‍ വന്‍ ഹിറ്റായിരുന്നു.

Noora T Noora T :